---
title: "2,570 ഒഴിവുകളിലേക്ക് തൊഴിൽ അവസരം, നിരവധി തസ്തികകൾ, അവസരങ്ങളുമായി റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ്; അപേക്ഷ ക്ഷണിച്ചു"
english_title: "Railway Recruitment Board invites applications for 2,570 vacancies many posts and opportunities"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/318313/railway-recruitment-board-invites-applications-for-2570-vacancies-many-posts-and-opportunities"
published_at: "2025-10-02T15:13:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68de49fadf7de_uu.jpg"
keywords: []
---

# 2,570 ഒഴിവുകളിലേക്ക് തൊഴിൽ അവസരം, നിരവധി തസ്തികകൾ, അവസരങ്ങളുമായി റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ്; അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **( **[www.truevisionnews.com]** )** ജൂനിയര്‍ എഞ്ചിനീയര്‍ (ജെഇ), ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട് (ഡിഎംഎസ്), കെമിക്കല്‍ ആന്‍ഡ് മെറ്റലര്‍ജിക്കല്‍ അസിസ്റ്റന്റ് (സിഎംഎ) തസ്തികകളിലേക്ക് അവസരങ്ങളുമായി റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് (ആര്‍ആര്‍ബി). 2,570 ഒഴിവുകളിലേക്കാണ് ഒക്ടോബറില്‍ അപേക്ഷ ക്ഷണിക്കുക. ഈ റിക്രൂട്ട്‌മെന്റിന്റെ ഹ്രസ്വ വിജ്ഞാപനം പുറത്തിറങ്ങി.

## Article Content

**( **[www.truevisionnews.com]** )** ജൂനിയര്‍ എഞ്ചിനീയര്‍ (ജെഇ), ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട് (ഡിഎംഎസ്), കെമിക്കല്‍ ആന്‍ഡ് മെറ്റലര്‍ജിക്കല്‍ അസിസ്റ്റന്റ് (സിഎംഎ) തസ്തികകളിലേക്ക് അവസരങ്ങളുമായി റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് (ആര്‍ആര്‍ബി). 2,570 ഒഴിവുകളിലേക്കാണ് ഒക്ടോബറില്‍ അപേക്ഷ ക്ഷണിക്കുക. ഈ റിക്രൂട്ട്‌മെന്റിന്റെ ഹ്രസ്വ വിജ്ഞാപനം പുറത്തിറങ്ങി.

എംപ്ലോയ്‌മെന്റ് ന്യൂസില്‍ പ്രസിദ്ധീകരിച്ച അറിയിപ്പ് പ്രകാരം, ഓണ്‍ലൈന്‍ അപേക്ഷാ പ്രക്രിയ ഒക്ടോബര്‍ 31-ന് ആരംഭിച്ച് 2025 നവംബര്‍ 30 വരെ തുടരും. ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക ആര്‍ആര്‍ബി പോര്‍ട്ടലായ [rrbapply.gov.in](http://rrbapply.gov.in) വഴി അപേക്ഷിക്കാം.

***ആര്‍ആര്‍ബി ജെഇ റിക്രൂട്ട്‌മെന്റിന്റെ പ്രായപരിധി***

18-33 വയസ്സ് (2026 ജനുവരി 1 പ്രകാരം). സംവരണ വിഭാഗങ്ങള്‍ക്ക് പ്രായപരിധിയില്‍ ഇളവുകള്‍ ലഭിക്കും.

***ശമ്പളം***

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് പ്രതിമാസം 35,400 രൂപയാണ് ശമ്പളം.

***തിരഞ്ഞെടുപ്പ് പ്രക്രിയ***

കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ (സിബിടി-I & സിബിടി-II), രേഖാപരിശോധന, വൈദ്യപരിശോധന എന്നിവ.

***യോഗ്യതാ മാനദണ്ഡം***

ഉദ്യോഗാര്‍ഥികള്‍ക്ക് തസ്തികയ്ക്ക് അനുയോജ്യമായ സാങ്കേതിക യോഗ്യത ഉണ്ടായിരിക്കണം. ജെഇ, അനുബന്ധ തസ്തികകളിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് എഞ്ചിനീയറിങ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഐടി, അല്ലെങ്കില്‍ അനുബന്ധ വിഷയങ്ങളില്‍ ഡിപ്ലോമയോ ബിരുദമോ (ബിഇ/ബിടെക്) ഉണ്ടായിരിക്കണം. സിഎംഎ തസ്തികകളിലേക്ക് ഫിസിക്‌സ്, കെമിസ്ട്രി എന്നിവയില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം.

വിശദമായ വിദ്യാഭ്യാസ യോഗ്യതകള്‍ അപേക്ഷ ആരംഭിക്കുന്ന തീയതിയോട് അനുബന്ധിച്ച് പുറത്തിറക്കുന്ന പൂര്‍ണ- വിജ്ഞാപനത്തില്‍ ലഭ്യമാകും.

നിലവില്‍ ആര്‍ആര്‍ബി 368 സെക്ഷന്‍ കണ്‍ട്രോള്‍ ഓഫീസര്‍ (എസ്‌സിഒ) തസ്തികകളിലേക്കും അപേക്ഷകള്‍ സ്വീകരിക്കുന്നുണ്ട്. അതിലേക്ക് ബിരുദധാരികളായ ഉദ്യോഗാര്‍ഥികള്‍ക്ക് 2025 ഒക്ടോബര്‍ 14 വരെ അപേക്ഷിക്കാം. അപേക്ഷാ ഫീസ് 2025 ഒക്ടോബര്‍ 16 വരെ അടയ്ക്കാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/318313/railway-recruitment-board-invites-applications-for-2570-vacancies-many-posts-and-opportunities)