---
title: "പാരീസ് ഫാഷൻ വീക്കിൽ തിളങ്ങി ഐശ്വര്യ റായ്; മനീഷ് മൽഹോത്രയുടെ ഷെർവാണിയിൽ റാംപിൽ ചുവടുവെച്ച് താരം"
english_title: "Aishwarya Rai shines at Paris Fashion Week new"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/318298/aishwarya-rai-shines-at-paris-fashion-week-new"
published_at: "2025-10-02T14:20:00+05:30"
category: "Fashion"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68de3d51e4bcd_jjj.jpg"
keywords: []
---

# പാരീസ് ഫാഷൻ വീക്കിൽ തിളങ്ങി ഐശ്വര്യ റായ്; മനീഷ് മൽഹോത്രയുടെ ഷെർവാണിയിൽ റാംപിൽ ചുവടുവെച്ച് താരം

> **Lead Summary:** പാരീസ്:**[** ലോകത്തിലെ പ്രമുഖ സൗന്ദര്യവർധക ബ്രാൻഡായ ലോറിയലിനെ പ്രതിനിധീകരിച്ച് നടി ഐശ്വര്യ റായ് ബച്ചൻ പാരീസ് ഫാഷൻ വീക്കിൽ റാംപിൽ ചുവടുവെച്ചു. പ്രശസ്ത ഇന്ത്യൻ ഡിസൈനർ മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത വസ്ത്രമാണ് ഐശ്വര്യ ധരിച്ചത്. സ്ത്രീ-പുരുഷ ഭാവങ്ങൾ ഒത്തുചേർന്ന ആൻഡ്രോജീനസ് സ്റ്റേറ്റ്‌മെന്റ് ഷെർവാണിയാണ് ഐശ്വര്യ റായ് അണിഞ്ഞത് . വസ്ത്രത്തിന്റെ പ്രത്യേകതകൾ മനീഷ് മൽഹോത്ര ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരുന്നു .

## Article Content

പാരീസ്:**[** ലോകത്തിലെ പ്രമുഖ സൗന്ദര്യവർധക ബ്രാൻഡായ ലോറിയലിനെ പ്രതിനിധീകരിച്ച് നടി ഐശ്വര്യ റായ് ബച്ചൻ പാരീസ് ഫാഷൻ വീക്കിൽ റാംപിൽ ചുവടുവെച്ചു. പ്രശസ്ത ഇന്ത്യൻ ഡിസൈനർ മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത വസ്ത്രമാണ് ഐശ്വര്യ ധരിച്ചത്. സ്ത്രീ-പുരുഷ ഭാവങ്ങൾ ഒത്തുചേർന്ന ആൻഡ്രോജീനസ് സ്റ്റേറ്റ്‌മെന്റ് ഷെർവാണിയാണ് ഐശ്വര്യ റായ് അണിഞ്ഞത് . വസ്ത്രത്തിന്റെ പ്രത്യേകതകൾ മനീഷ് മൽഹോത്ര ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരുന്നു .

പത്ത് ഇഞ്ച് ഡയമണ്ട് എംബ്രോയ്ഡറി ചെയ്ത കഫുകൾ. അതിമനോഹരമായ നെക്‌ലേസിന് സമാനമായ ലെയേർഡ് ഡയമണ്ട് സ്കല്ലോപ്പുകൾ. ഡയമണ്ട് ടാസൽ ഡ്രോപ്പ്, ഡയമണ്ട് പതിച്ച അനിമൽ ബ്രൂച്ചുകൾ എന്നിവയെല്ലാം ഷെർവാണിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡി വില്ലെയിൽ നടന്ന പാരീസ് ഫാഷൻ വീക്കിന്റെ വിമൻസ് റെഡി-ടു-വെയർ സ്പ്രിങ്-സമ്മർ 2026 കളക്ഷന്റെ ഭാഗമായാണ് ഐശ്വര്യ റായ് റാംപിലെത്തിയത്. റാംപിലെ താരത്തിന്റെ പ്രകടനം പാരീസിലെ സദസ്സിനെ 'നമസ്തേ' പറഞ്ഞാണ് താരം അഭിവാദ്യം ചെയ്തത്. തുടർന്ന് സദസ്സിന് നേരെ കൈ വീശുകയും ഫ്ലൈയിംഗ് കിസ്സ് നൽകുകയും ചെയ്തു.

ഹൈ ഹീൽസ് ചെരുപ്പുകൾ, ഡയമണ്ട് കമ്മലുകൾ, സ്റ്റേറ്റ്‌മെന്റ് ഡയമണ്ട് മോതിരങ്ങൾ എന്നിവയായിരുന്നു ആക്സസറികൾ. ബോൾഡ് റെഡ് ലിപ്, സ്ലീക്ക് ഐലൈനർ, പിങ്ക് ഐഷാഡോ, ഫെദേർഡ് പുരികങ്ങൾ, കോണ്ടൂർ ചെയ്തതും ചുവന്നതുമായ കവിളുകൾ എന്നിവ ഐശ്വര്യയെ കൂടുതൽ ഗ്ലാമറസാക്കി എന്നാണ് ഫാഷൻ ലോകത്തെ കമന്റുകൾ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/318298/aishwarya-rai-shines-at-paris-fashion-week-new)