---
title: "ഐ.എന്‍.എല്‍ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു; അഹമ്മദ് ദേവര്‍കോവില്‍ പ്രസിഡന്റ്, കാസിം ഇരിക്കൂര്‍ ജനറല്‍ സെക്രട്ടറി"
english_title: "INL state office bearers elected Ahmed Devarkovil is the president Kasim Irikkur is the general secretary"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/318292/inl-state-office-bearers-elected-ahmed-devarkovil-is-the-president-kasim-irikkur-is-the-general-secretary"
published_at: "2025-10-02T13:47:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68de3540ab60e_fgdfg.jpg"
keywords: []
---

# ഐ.എന്‍.എല്‍ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു; അഹമ്മദ് ദേവര്‍കോവില്‍ പ്രസിഡന്റ്, കാസിം ഇരിക്കൂര്‍ ജനറല്‍ സെക്രട്ടറി

> **Lead Summary:** **കോഴിക്കോട് : ( **[www.truevisionnews.com]** ) ** ഇന്ത്യന്‍ നാഷണല്‍ ലീഗ് (ഐ.എന്‍.എല്‍) അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു. അഹമ്മദ് ദേവര്‍കോവില്‍ എം.എല്‍.എ യാണ് പ്രസിഡന്റ്. കാസിം ഇരിക്കൂറിനെ ജനറല്‍ സെക്രട്ടറിയായും ബി. ഹംസ ഹാജിയെ ട്രഷറര്‍ ആയും തെരഞ്ഞെടുത്തു.

## Article Content

**കോഴിക്കോട് : ( **[www.truevisionnews.com]** ) ** ഇന്ത്യന്‍ നാഷണല്‍ ലീഗ് (ഐ.എന്‍.എല്‍) അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു. അഹമ്മദ് ദേവര്‍കോവില്‍ എം.എല്‍.എ യാണ് പ്രസിഡന്റ്. കാസിം ഇരിക്കൂറിനെ ജനറല്‍ സെക്രട്ടറിയായും ബി. ഹംസ ഹാജിയെ ട്രഷറര്‍ ആയും തെരഞ്ഞെടുത്തു.

ശിക്ഷക് സദന്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന കൗണ്‍സില്‍ മീറ്റില്‍ പാര്‍ട്ടി അഖിലേന്ത്യ പ്രസിഡണ്ട് പ്രൊഫസര്‍ മുഹമ്മദ് സുലൈമാന്‍ ആയിരുന്നു റിട്ടേണിംഗ് ഓഫീസര്‍.

മറ്റു ഭാരവാഹികള്‍ : വൈസ് പ്രസിഡണ്ടുമാര്‍ സി.എച്ച് ഹമീദ് മാസ്റ്റര്‍, സമദ് തയ്യില്‍, മൊയ്തീന്‍ കുഞ്ഞി കളനാട്. സെക്രട്ടറിമാര്‍: എം.എ ലത്തീഫ്, അഷറഫ് അലി വല്ലപ്പുഴ, ഒ.ഒ ശംസു, സണ്‍ റഹിം. ഓര്‍ഗനൈസിംഗ് സെക്രട്ടറി സി.പി അന്‍വര്‍ സാദാത്ത് ഫിനാന്‍സ് സെക്രട്ടറി എം. ഇബ്രാഹിം . മറ്റു ഭാരവാഹികളെ പിന്നീട് തീരുമാനിക്കും.

പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് അഹമ്മദ് ദേവര്‍കോവില്‍ എം.എല്‍.എ യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സില്‍ മീറ്റ് പ്രൊഫ: മുഹമ്മദ് സുലൈമാന്‍ ഉദ്ഘാടനം ചെയ്തു. എം.എ ലത്തിഫ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കാസിം ഇരിക്കൂര്‍ സ്വാഗതവും അഷറഫ് അലി വല്ലപ്പുഴ നന്ദിയും പറഞ്ഞു.

കൗണ്‍സില്‍ മീറ്റിനു ശേഷം സംസ്ഥാന നേതാക്കളുടെ നേതൃത്വത്തില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യ മാര്‍ച്ച് നടത്തി. ചിന്താവളപ്പ് ജംഗ്ഷനില്‍ നിന്ന് തുടങ്ങിയ മാര്‍ച്ച് മാവൂര്‍ റോഡില്‍ പാര്‍ട്ടി പുതുതായി പണിയുന്ന സുലൈമാന്‍ സേട്ട് സെന്റര്‍ ആസ്ഥാനത്ത് സമാപിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/318292/inl-state-office-bearers-elected-ahmed-devarkovil-is-the-president-kasim-irikkur-is-the-general-secretary)