---
title: "കോഴിക്കോട് കനത്തമഴയിൽ അമിത വേഗത്തിലെത്തിയ കാർ റോഡിൽ നിന്നും തെന്നി മാറി സ്വകാര്യ ബസിലേക്ക് ഇടിച്ച് കയറി അപകടം; കാർ യാത്രക്കാർക്ക് പരിക്ക്"
english_title: "A speeding car skidded off the road and crashed into a private bus in Kozhikode during heavy rain car passengers injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/318288/a-speeding-car-skidded-off-the-road-and-crashed-into-a-private-bus-in-kozhikode-during-heavy-rain-car-passengers-injured"
published_at: "2025-10-02T13:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68de345cad772_hjghj.jpg"
keywords: []
---

# കോഴിക്കോട് കനത്തമഴയിൽ അമിത വേഗത്തിലെത്തിയ കാർ റോഡിൽ നിന്നും തെന്നി മാറി സ്വകാര്യ ബസിലേക്ക് ഇടിച്ച് കയറി അപകടം; കാർ യാത്രക്കാർക്ക് പരിക്ക്

> **Lead Summary:** **കോഴിക്കോട്: ( **[www.truevisionnews.com]** ) ** എടവണ്ണ- കൊയിലാണ്ടി സംസ്ഥാനപാതയില്‍ കാറും ബസും കൂട്ടിയിടിച്ച് അപകടം. ഗോതമ്പ് റോഡ് ഭാഗത്തുവെച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ഇതില്‍ യാത്രചെയ്തിരുന്ന അഞ്ചുപേരെ മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

## Article Content

**കോഴിക്കോട്: ( **[www.truevisionnews.com]** ) ** എടവണ്ണ- കൊയിലാണ്ടി സംസ്ഥാനപാതയില്‍ കാറും ബസും കൂട്ടിയിടിച്ച് അപകടം. ഗോതമ്പ് റോഡ് ഭാഗത്തുവെച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ഇതില്‍ യാത്രചെയ്തിരുന്ന അഞ്ചുപേരെ മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

രാവിലെ 11 മണിക്കാണ് അപകടമുണ്ടായത്. അമിത വേഗതയിലെത്തിയ കാര്‍ ബസ് വരുന്നത് കണ്ട് ബ്രേക്കിട്ടെങ്കിലും റോഡില്‍ നിന്ന് തെന്നിമാറി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. മലപ്പുറം തിരുവാനി ഭാഗത്തുള്ള അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്. ഇവര്‍ക്ക് പരിക്കേറ്റെങ്കിലും ഗുരുതരമല്ല എന്നാണ് വിവരം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/318288/a-speeding-car-skidded-off-the-road-and-crashed-into-a-private-bus-in-kozhikode-during-heavy-rain-car-passengers-injured)