---
title: "  ശബരിമല സ്വർണ്ണപ്പാളി വിവാദം; ഉണ്ണികൃഷ്ണൻ പോറ്റിയെ ശനിയാഴ്ച ചോദ്യം ചെയ്യും"
english_title: "Sponsor Unnikrishnan Potty will be questioned on Saturday in connection with the Sabarimala gold patch controversy."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/318268/sponsor-unnikrishnan-potty-will-be-questioned-on-saturday-in-connection-with-the-sabarimala-gold-patch-controversy"
published_at: "2025-10-02T12:33:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68de23fc4325c_shabarimala.jpg"
keywords: []
---

#   ശബരിമല സ്വർണ്ണപ്പാളി വിവാദം; ഉണ്ണികൃഷ്ണൻ പോറ്റിയെ ശനിയാഴ്ച ചോദ്യം ചെയ്യും

> **Lead Summary:** **തിരുവനന്തപുരം: **ശബരിമല സ്വർണ്ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ ശനിയാഴ്ച ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് തിരുവനന്തപുരത്ത് എത്താൻ പോറ്റിക്ക് നിർദ്ദേശം നൽകി.

## Article Content

**തിരുവനന്തപുരം: **ശബരിമല സ്വർണ്ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ ശനിയാഴ്ച ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് തിരുവനന്തപുരത്ത് എത്താൻ പോറ്റിക്ക് നിർദ്ദേശം നൽകി.

വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യലിനായി ഉണ്ണികൃഷ്ണൻ പോറ്റി തിരുവനന്തപുരത്തേക്ക് തിരിച്ചു. രാവിലെ 9.30ന്റെ വിമാനത്തിലാണ് പോറ്റി ബെംഗളൂരിൽ നിന്നും പുറപ്പെട്ടത്.

അതേസമയം സ്വര്‍ണ്ണ പാളി വിവാദത്തിന് പിന്നാലെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇടപാടില്‍ അടിമുടി ദുരൂഹതയെന്ന് കണ്ടെത്തല്‍. ഉണ്ണികൃഷ്ണൻ പോറ്റി വ്യാപകമായി പണപ്പിരിവ് നടത്തിയെന്ന് ദേവസ്വം വിജിലൻസ് കണ്ടെത്തി. ദേവസ്വം വിജിലൻസിൻ്റെ അന്വേഷണം ബെംഗളൂരുവിലേക്ക് നടത്തും. ബെംഗളൂരുവില്‍ പണപ്പിരിവ് നടത്തിയെന്ന് കണ്ടെത്തിയിട്ടുണ്ട്.

മറ്റ് സംസ്ഥാനങ്ങളിലും പണപ്പിരിവ് നടത്തിയെന്ന് കണ്ടെത്തി. അതേസമയം, സ്വര്‍ണ്ണ പാളി വിവാദത്തിന് പിന്നാലെ സമഗ്ര അന്വേഷണം കോടതിയില്‍ ആവശ്യപ്പെടുമെന്ന് ദേവസ്വം പ്രസിഡൻ്റ് പി എസ് പ്രശാന്ത് പറഞ്ഞു. ശബരിമലയിലെ സ്വണ്ണം ഇടപാടുമായുള്ള രജിസ്റ്റര്‍ കൃത്യമാണെന്നും എന്നാല്‍ ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് വി‍ഴ്ച സംഭവിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/318268/sponsor-unnikrishnan-potty-will-be-questioned-on-saturday-in-connection-with-the-sabarimala-gold-patch-controversy)