---
title: "മാലിന്യ പ്രശ്നത്തിൽ പരിഹാരമായില്ല, കൂത്തുപറമ്പ് എംഎൽഎ കെ.പി. മോഹനനെ കയ്യേറ്റം ചെയ്ത് നാട്ടുകാർ"
english_title: "The garbage problem was not resolved Koothuparamba MLA KP Mohanan was attacked by locals"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/318257/the-garbage-problem-was-not-resolved-koothuparamba-mla-kp-mohanan-was-attacked-by-locals"
published_at: "2025-10-02T12:06:00+05:30"
category: "Kerala"
language: "ml"
image: "https://truevisionnews.com/image-uploads/68de1e709bdef_gggg.jpg"
keywords: []
---

# മാലിന്യ പ്രശ്നത്തിൽ പരിഹാരമായില്ല, കൂത്തുപറമ്പ് എംഎൽഎ കെ.പി. മോഹനനെ കയ്യേറ്റം ചെയ്ത് നാട്ടുകാർ

> **Lead Summary:** **കണ്ണൂർ: ( **[www.truevisionnews.com]** )** കൂത്തുപറമ്പ് എംഎൽഎ കെ.പി. മോഹനനെ കയ്യേറ്റം ചെയ്ത് നാട്ടുകാർ. ചൊക്ലി കരിയാട് തണൽ ഡയാലിസിസ് കേന്ദ്രത്തിൽ നിന്നുള്ള മലിനജല പ്രശ്നത്തിലാണ് നാട്ടുകാരുടെ കയ്യേറ്റം. കെ.പി. മോഹനൻ അംഗനവാടി ഉദ്ഘാടനത്തിനെത്തിയപ്പോൾ നാട്ടുകാർ കയ്യേറ്റം ചെയ്യുകയായിരുന്നു.

## Article Content

**കണ്ണൂർ: ( **[www.truevisionnews.com]** )** കൂത്തുപറമ്പ് എംഎൽഎ കെ.പി. മോഹനനെ കയ്യേറ്റം ചെയ്ത് നാട്ടുകാർ. ചൊക്ലി കരിയാട് തണൽ ഡയാലിസിസ് കേന്ദ്രത്തിൽ നിന്നുള്ള മലിനജല പ്രശ്നത്തിലാണ് നാട്ടുകാരുടെ കയ്യേറ്റം. കെ.പി. മോഹനൻ അംഗനവാടി ഉദ്ഘാടനത്തിനെത്തിയപ്പോൾ നാട്ടുകാർ കയ്യേറ്റം ചെയ്യുകയായിരുന്നു.

സ്വകാര്യ ഡയാലിസിസ് സെന്ററിൽ നിന്നും മലിന ജലം ഒഴുക്കിവിടുന്നതുമായി ബന്ധപ്പെട്ട് പ്രദേശവാസികൾ കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി പ്രതിഷേധത്തിലായിരുന്നു. കിണറിലേക്കുൾപ്പെടെ മലിനജലം ഒഴുകിയെത്തിയതോടെ പലർക്കും വീടൊഴിഞ്ഞു പോകേണ്ട സാഹചര്യം വരെയുണ്ടായി. ഏറെകാലമായി പരാതി പറഞ്ഞിട്ടും എംഎൽഎ വിഷയത്തിൽ യാതൊരു വിധ ഇടപെടലും നടത്തിയില്ലെന്ന് ആരോപിച്ചാണ് നാട്ടുകാർ എംഎൽഎയെ കയ്യേറ്റം ചെയ്തത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/318257/the-garbage-problem-was-not-resolved-koothuparamba-mla-kp-mohanan-was-attacked-by-locals)