---
title: "എന്താ മണം, എന്താ രുചി....: വിജയദശമി സ്പെഷ്യൽ  പാൽ പായസം വീട്ടിൽ  ഉണ്ടാക്കാം...."
english_title: "Special paalpsayam can be made at home...."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/318235/special-paalpsayam-can-be-made-at-home"
published_at: "2025-10-02T11:02:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68de0e9f41421_ft.jpg"
keywords: []
---

# എന്താ മണം, എന്താ രുചി....: വിജയദശമി സ്പെഷ്യൽ  പാൽ പായസം വീട്ടിൽ  ഉണ്ടാക്കാം....

> **Lead Summary:** വിജയദശമി ആയത് കൊണ്ട് കുഞ്ഞുങ്ങൾക്ക് കൊടുക്കാൻ വീട്ടിൽ കൊതിയൂറും പാൽപാസയം തയ്യാറാക്കിയാലോ? പായസം പൊതുവെ എല്ലാവർക്കും ഇഷ്ടമാണ് എന്നാൽ പാൽപായസത്തിനോട് പ്രത്യേക സ്നേഹമാണ് . മണവും രുചിയും ഓർക്കുമ്പോൾ തന്നെ ഒരു രണ്ട് ക്ലാസ് കുടിക്കാൻ തോന്നും . എളുപ്പത്തിൽ എങ്ങനെ പായസം ഉണ്ടാക്കാമെന്ന് നോക്കാം.

## Article Content

വിജയദശമി ആയത് കൊണ്ട് കുഞ്ഞുങ്ങൾക്ക് കൊടുക്കാൻ വീട്ടിൽ കൊതിയൂറും പാൽപാസയം തയ്യാറാക്കിയാലോ? പായസം പൊതുവെ എല്ലാവർക്കും ഇഷ്ടമാണ് എന്നാൽ പാൽപായസത്തിനോട് പ്രത്യേക സ്നേഹമാണ് . മണവും രുചിയും ഓർക്കുമ്പോൾ തന്നെ ഒരു രണ്ട് ക്ലാസ് കുടിക്കാൻ തോന്നും . എളുപ്പത്തിൽ എങ്ങനെ പായസം ഉണ്ടാക്കാമെന്ന് നോക്കാം.

***

ചേരുവകൾ**

ഉണക്കലരി*

*പഞ്ചസാര *

*നെയ്യ് *

*കശുവണ്ടി *

*പാൽ *

*ഏലയ്ക്ക *

**തയ്യാറാക്കുന്ന വിധം**

ആദ്യം തന്നെ ഉണക്കലരി കഴുകി വൃത്തിയാക്കിയെടുക്കുക. അത് ആവശ്യത്തിന് വെള്ളം ഒഴിച്ച് വേവിച്ചെടുക്കുക. ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് രണ്ട് ലിറ്റർ പാൽ ചേർത്ത് നല്ലണം തിളപ്പിക്കുക. അടികട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് 3 ടേബിൾസ്പൂൺ നെയ്യ് ചേർത്ത് ചൂടാക്കുക. അതിലേയ്ക്ക് വേവിച്ച ചോറ് ചേർത്ത് വരട്ടുക. നന്നായി വെള്ളം വറ്റി വരട്ടിയെടുത്ത ചോറിലേയ്ക്ക് രണ്ട് കപ്പ് പഞ്ചസാര ചേത്തിളക്കുക.

പഞ്ചസാര ഉരുകി വന്നതിലേയ്ക്ക് കുറച്ച് നെയ്യ് കൂടി ചേർക്കുക. ഇളക്കി വരട്ടിയെടുത്ത ചോറിലേയ്ക്ക് തിളപ്പിച്ചെടുത്ത പാൽ കുറച്ചു വീതം ചേർക്കുക. പാൽ ഒഴിക്കുന്നതിനിടക്കും ഇളക്കുക. പായസം തിളച്ച് കുറുകി വരുമ്പോൾ ബാക്കി വന്ന പാൽ കൂടി ഒഴിച്ച് തിളപ്പിക്കുക. ശേഷം അടുപ്പണച്ച് നെയ്യിൽ വറുത്തെടുത്ത കശുവണ്ടിയും കിസ്മിസും ചേർത്തിളക്കുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/318235/special-paalpsayam-can-be-made-at-home)