---
title: "മൂന്ന് പെൺ കുഞ്ഞതിഥികൾ കൂടി; സംസ്ഥാനത്ത് ഒരേ ദിനം മൂന്ന് കുട്ടികൾ അമ്മത്തൊട്ടിലിൽ എത്തുന്നത് ഇതാദ്യം"
english_title: "This is the first time in the state that three children have reached their mothers' homes on the same day "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/318231/this-is-the-first-time-in-the-state-that-three-children-have-reached-their-mothers-homes-on-the-same-day"
published_at: "2025-10-02T10:54:00+05:30"
category: "Thiruvananthapuram"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68de0c7f8cc0a_gnb_.jpg"
keywords: []
---

# മൂന്ന് പെൺ കുഞ്ഞതിഥികൾ കൂടി; സംസ്ഥാനത്ത് ഒരേ ദിനം മൂന്ന് കുട്ടികൾ അമ്മത്തൊട്ടിലിൽ എത്തുന്നത് ഇതാദ്യം

> **Lead Summary:** തിരുവനന്തപുരം:**[** സംസ്ഥാനത്തെ അമ്മത്തൊട്ടിലിന്റെ ചരിത്രത്തിൽ ആദ്യമായി ഒരേ ദിവസം മൂന്ന് കുഞ്ഞുങ്ങളെ ലഭിച്ചു. തിരുവനന്തപുരത്ത് രണ്ടും ആലപ്പുഴയിൽ ഒന്നുമായി ആകെ മൂന്ന് കുട്ടികളെയാണ് ശിശുക്ഷേമ സമിതിക്ക് ലഭിച്ചത്. ഒരു ദിവസം മൂന്ന് കുട്ടികളെ ലഭിക്കുന്നത് ഇതാദ്യമായാണെന്ന് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അരുൺ ഗോപി അറിയിച്ചു. ലഭിച്ച മൂന്ന് കുട്ടികളും പെൺകുട്ടികൾ ആണെന്നതും ശ്രദ്ധേയമാണ്.

## Article Content

തിരുവനന്തപുരം:**[** സംസ്ഥാനത്തെ അമ്മത്തൊട്ടിലിന്റെ ചരിത്രത്തിൽ ആദ്യമായി ഒരേ ദിവസം മൂന്ന് കുഞ്ഞുങ്ങളെ ലഭിച്ചു. തിരുവനന്തപുരത്ത് രണ്ടും ആലപ്പുഴയിൽ ഒന്നുമായി ആകെ മൂന്ന് കുട്ടികളെയാണ് ശിശുക്ഷേമ സമിതിക്ക് ലഭിച്ചത്. ഒരു ദിവസം മൂന്ന് കുട്ടികളെ ലഭിക്കുന്നത് ഇതാദ്യമായാണെന്ന് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അരുൺ ഗോപി അറിയിച്ചു. ലഭിച്ച മൂന്ന് കുട്ടികളും പെൺകുട്ടികൾ ആണെന്നതും ശ്രദ്ധേയമാണ്.

ആലപ്പുഴയിൽ ലഭിച്ച കുഞ്ഞിന് ഏകദേശം 20 ദിവസം പ്രായമുണ്ട്. ഈ കുട്ടിക്ക് വീണ എന്ന് പേരിട്ടു. തിരുവനന്തപുരത്ത് ലഭിച്ച രണ്ട് കുട്ടികൾക്ക് ഏകദേശം രണ്ടാഴ്ച പ്രായം വരും. ഇവർക്ക് അക്ഷര, അഹിംസ എന്നിങ്ങനെയാണ് പേരിട്ടിരിക്കുന്നത്. ലഭിച്ച കുട്ടികളുടെയെല്ലാം ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ വ്യക്തമാക്കി ഈ വർഷം ഇതുവരെ അമ്മത്തൊട്ടിലിൽ ലഭിച്ച കുഞ്ഞുങ്ങളുടെ എണ്ണം 23 ആയി. ഇതിൽ 14 പെൺകുട്ടികളും ഒൻപത് ആൺകുട്ടികളും ഉൾപ്പെടുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/318231/this-is-the-first-time-in-the-state-that-three-children-have-reached-their-mothers-homes-on-the-same-day)