---
title: "മഴ വരുന്നുണ്ട്, കരുതിയിരുന്നോ; കണ്ണൂര്‍ ഉൾപ്പെടെ നാല് ജില്ലകളിൽ മഴ മുന്നറിയിപ്പ് "
english_title: "The Central Meteorological Department has issued a rain warning for various districts in the state today."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/318228/the-central-meteorological-department-has-issued-a-rain-warning-for-various-districts-in-the-state-today"
published_at: "2025-10-02T10:40:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68de097bc9a0b_rain.jpg"
keywords: []
---

# മഴ വരുന്നുണ്ട്, കരുതിയിരുന്നോ; കണ്ണൂര്‍ ഉൾപ്പെടെ നാല് ജില്ലകളിൽ മഴ മുന്നറിയിപ്പ് 

> **Lead Summary:** സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളില്‍ മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ മൂന്ന് ജില്ലകളില്‍ ഒറ്റപ്പെട്ട നേരിയ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലാണ് ഒറ്റപ്പെട്ട മഴക്ക് സാധ്യത.

## Article Content

സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളില്‍ മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ മൂന്ന് ജില്ലകളില്‍ ഒറ്റപ്പെട്ട നേരിയ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലാണ് ഒറ്റപ്പെട്ട മഴക്ക് സാധ്യത.

അതേസമയം ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ അലര്‍ട്ടുകള്‍ ഇല്ല. 24 മണിക്കൂറില്‍ 204.4 മില്ലി മീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുന്ന സാഹചര്യമാണ് റെഡ് അലര്‍ട്ട്. 24 മണിക്കൂറില്‍ 115.6 മില്ലി മീറ്റര്‍ മുതല്‍ 204.4 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെ ഓറഞ്ച് അലര്‍ട്ടായും 24 മണിക്കൂറില്‍ 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയെല്ലോ അലര്‍ട്ടായും കണക്കാക്കുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/318228/the-central-meteorological-department-has-issued-a-rain-warning-for-various-districts-in-the-state-today)