---
title: "മഹാത്മജി നല്‍കിയ സംഭാവനകൾ വലുത്, മഹാത്മാഗാന്ധിക്ക് ആദരവുമായി ആർഎസ്എസ് നേതാവ് മോഹൻ ഭാഗവത്"
english_title: "RSS leader Mohan Bhagwat pays tribute to Mahatma Gandhi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/318224/rss-leader-mohan-bhagwat-pays-tribute-to-mahatma-gandhi"
published_at: "2025-10-02T10:29:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68de06c18c8ae_sxcA.jpg"
keywords: []
---

# മഹാത്മജി നല്‍കിയ സംഭാവനകൾ വലുത്, മഹാത്മാഗാന്ധിക്ക് ആദരവുമായി ആർഎസ്എസ് നേതാവ് മോഹൻ ഭാഗവത്

> **Lead Summary:** മുംബൈ:**[** ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ മഹാത്മാഗാന്ധി നൽകിയ സംഭാവനകളെ പുകഴ്ത്തി ആർഎസ്എസ് നേതാവ് മോഹൻ ഭാഗവത്. മഹാത്മജിയെ ആദരിക്കുന്നുവെന്നും സമൂഹത്തെ അടിച്ചമർത്തലിൽ നിന്നും അനീതിയിൽ നിന്നും സംരക്ഷിക്കുകയാണ് അദ്ദേഹം ചെയ്തതെന്നും മോഹൻ ഭാഗവത് പറഞ്ഞു. മഹാത്മാഗാന്ധിയുടെ 156-ാം ജന്മദിനം ആഘോഷിക്കുന്ന വേളയിൽ, വിജയദശമി റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

മുംബൈ:**[** ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ മഹാത്മാഗാന്ധി നൽകിയ സംഭാവനകളെ പുകഴ്ത്തി ആർഎസ്എസ് നേതാവ് മോഹൻ ഭാഗവത്. മഹാത്മജിയെ ആദരിക്കുന്നുവെന്നും സമൂഹത്തെ അടിച്ചമർത്തലിൽ നിന്നും അനീതിയിൽ നിന്നും സംരക്ഷിക്കുകയാണ് അദ്ദേഹം ചെയ്തതെന്നും മോഹൻ ഭാഗവത് പറഞ്ഞു. മഹാത്മാഗാന്ധിയുടെ 156-ാം ജന്മദിനം ആഘോഷിക്കുന്ന വേളയിൽ, വിജയദശമി റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളെ അവഗണിക്കുന്ന സർക്കാരുകൾ ജനരോഷം നേരിടേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ലോകത്തെ മുഴുവൻ ആശ്രയിച്ച് ഒരു രാജ്യത്തിന് നിലനിൽക്കാനാവില്ലെന്നും രാജ്യം സ്വയംപര്യാപ്തമാകണം എന്നും മോഹൻ ഭാഗവത് അഭിപ്രായപ്പെട്ടു. ഇതിനായി സ്വദേശി ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പഹൽഗാം ആക്രമണത്തിനും തിരിച്ചടിക്കും ശേഷമാണ് യഥാർത്ഥ സുഹൃത്തുക്കളെ തിരിച്ചറിയാനായതെന്നും മോഹൻ ഭാഗവത് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/318224/rss-leader-mohan-bhagwat-pays-tribute-to-mahatma-gandhi)