---
title: "ഹോസ്റ്റലിൽ നിന്ന് വിളിച്ചുവരുത്തി മരുമകളെ കുത്തിപ്പരിക്കേൽപ്പിച്ച് അമ്മായിഅമ്മ; വധശ്രമത്തിന് കേസ്"
english_title: "Mother in law calls daughter-in-law from hostel and stabs her case filed for attempted murder"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/318221/mother-in-law-calls-daughter-in-law-from-hostel-and-stabs-her-case-filed-for-attempted-murder"
published_at: "2025-10-02T10:25:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68de05d514ac5_WhatsApp_Image_2025-10-02_at_10.25.39_AM.jpeg"
keywords: []
---

# ഹോസ്റ്റലിൽ നിന്ന് വിളിച്ചുവരുത്തി മരുമകളെ കുത്തിപ്പരിക്കേൽപ്പിച്ച് അമ്മായിഅമ്മ; വധശ്രമത്തിന് കേസ്

> **Lead Summary:** **ആലപ്പുഴ: ( **[www.truevisionnews.com]** )** ആലപ്പുഴയില്‍ മരുമകളെ അമ്മായിഅമ്മ കുത്തിപ്പരിക്കേല്‍പ്പിച്ചു. കുതിരപ്പന്തിയില്‍ ആണ് സംഭവം. കുതിരപ്പന്തി സ്വദേശിനി ഫാത്തിമയ്ക്കാണ് കുത്തേറ്റത്. അമ്മായിഅമ്മ മിനിയാണ് ആക്രമണം നടത്തിയത്. ഹോസ്റ്റലില്‍ ആയിരുന്ന ഫാത്തിമയെ വിളിച്ചുവരുത്തിയ ശേഷം മിനി ആക്രമിക്കുകയായിരുന്നു. മിനി കെട്ടിയിട്ട് ആക്രമിച്ചതായി ഫാത്തിമ ആരോപിച്ചു.

## Article Content

**ആലപ്പുഴ: ( **[www.truevisionnews.com]** )** ആലപ്പുഴയില്‍ മരുമകളെ അമ്മായിഅമ്മ കുത്തിപ്പരിക്കേല്‍പ്പിച്ചു. കുതിരപ്പന്തിയില്‍ ആണ് സംഭവം. കുതിരപ്പന്തി സ്വദേശിനി ഫാത്തിമയ്ക്കാണ് കുത്തേറ്റത്. അമ്മായിഅമ്മ മിനിയാണ് ആക്രമണം നടത്തിയത്. ഹോസ്റ്റലില്‍ ആയിരുന്ന ഫാത്തിമയെ വിളിച്ചുവരുത്തിയ ശേഷം മിനി ആക്രമിക്കുകയായിരുന്നു. മിനി കെട്ടിയിട്ട് ആക്രമിച്ചതായി ഫാത്തിമ ആരോപിച്ചു.

ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്. ഫാത്തിമയുടെ ആക്രമണത്തില്‍ മിനിക്കും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഫാത്തിമയെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മിനിക്കെതിരെ പൊലീസ് കേസെടുത്തു. വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.

മറ്റൊരു സംഭവത്തിൽ ചാവക്കാട് പ്രതിയെ പിടിക്കാനെത്തിയ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കുത്തേറ്റതിനെ തുടർന്ന് സംഭവസ്ഥലത്തെത്തിയ മറ്റ് ഉദ്യോഗസ്ഥരെയും ആക്രമിച്ച് പ്രതി നിസാർ. ഇന്ന് പുലര്‍ച്ചെയായിരുന്നു രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ നിസാർ ഉപദ്രവിച്ചത്. ഇതിനെ തുടർന്ന് ഇയാളെ കീഴടക്കാനെത്തിയ മറ്റ് മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെയും നിസാർ ഉപദ്രവിക്കുകയായിരുന്നു. സഹോദരനെ ആക്രമിച്ച കേസിലെ പ്രതിയായ നിസാറിനെ കീഴടക്കാന്‍ എത്തിയതായിരുന്നു പൊലീസ് ഉദ്യോഗസ്ഥർ.

ചാവക്കാട് എസ്‌ഐ ശരത്ത്, സിവില്‍ പൊലീസ് ഓഫീസര്‍ ടി അരുണ്‍ എന്നിവരാണ് നിസാറിനെ കീഴടക്കാൻ ആദ്യം എത്തിയത്, എന്നാൽ പ്രതി ഉദ്യോഗസ്ഥരെ ഉപദ്രവിച്ചതോടെ മൂന്ന് പൊലീസുകാർ കൂടി സ്ഥലത്തേക്ക് എത്തുകയായിരുന്നു. എന്നാൽ ഇവരെയും ഇയാൾ ഉപദ്രവിച്ചു. സംഭവത്തിൽ പരിക്കേറ്റ ശരത്ത്, അരുൺ എന്നീ ഉദ്യോഗസ്ഥരെ തൃശൂര്‍ ചാവക്കാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റ എസ്‌ഐയുടെ കൈയ്ക്ക് ശസ്ത്രക്രിയ നടത്തി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/318221/mother-in-law-calls-daughter-in-law-from-hostel-and-stabs-her-case-filed-for-attempted-murder)