---
title: "കാമം തീർക്കാൻ തട്ടിക്കൊണ്ടുപോകൽ...! കോഴിക്കോട് വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത് ലൈംഗിക ചൂഷണത്തിന് വേണ്ടിയെന്ന് പൊലീസ് "
english_title: "Police say attempted kidnapping of Kozhikode student for sexual exploitation"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/318180/police-say-attempted-kidnapping-of-kozhikode-student-for-sexual-exploitation"
published_at: "2025-10-01T21:52:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dd55e157ebb_kozhikkode.jpg"
keywords: []
---

# കാമം തീർക്കാൻ തട്ടിക്കൊണ്ടുപോകൽ...! കോഴിക്കോട് വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത് ലൈംഗിക ചൂഷണത്തിന് വേണ്ടിയെന്ന് പൊലീസ് 

> **Lead Summary:** **കോഴിക്കോട് : ** കോഴിക്കോട് പയ്യാനക്കലിൽ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ പ്രതി സിനാൻ അലി യൂസഫിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. ലൈംഗിക ചൂഷണത്തിന് വേണ്ടിയാണ് തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്. തട്ടിക്കൊണ്ടുപോകലിന് വേണ്ടി പ്രതി ആസൂത്രണം നടത്തിയതായി പൊലീസ് വ്യക്തമാക്കി

## Article Content

**കോഴിക്കോട് : ** കോഴിക്കോട് പയ്യാനക്കലിൽ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ പ്രതി സിനാൻ അലി യൂസഫിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. ലൈംഗിക ചൂഷണത്തിന് വേണ്ടിയാണ് തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്. തട്ടിക്കൊണ്ടുപോകലിന് വേണ്ടി പ്രതി ആസൂത്രണം നടത്തിയതായി പൊലീസ് വ്യക്തമാക്കി

ബുധനാഴ്ച രാവിലെ ആയിരുന്നു കോഴിക്കോട് പയ്യാനക്കലിൽ ഫുട്ബോൾ കളിക്കാൻ പോയ വിദ്യാർത്ഥിയെ, കാസർഗോഡ് സ്വദേശിയായ സിനാൻ അലി യൂസഫ്, കാറിൽ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപം നിർത്തിയിട്ട കാർ മോഷ്ടിച്ചാണ് പ്രതി കൃത്യം നിർവഹിക്കാൻ ശ്രമം നടത്തിയത്. തട്ടിക്കൊണ്ടു പോകാൻ സിനാൻ മുഖംമൂടി കരുതിയിരുന്നു. ഇയാൾ സ്ഥിരമായി ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന വ്യക്തിയാണെന്ന് പന്നിയങ്കര SHO സതീഷ് കുമാർ പറഞ്ഞു.

ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയാണ് പിടിയിലായ സിനാൻ. വാഹനം മോഷ്ടിക്കാൻ ശ്രമിച്ചതിന് വെള്ളയിൽ പൊലീസ് സ്റ്റേഷനിലും, ലൈംഗിക ഉദ്ദേശത്തോടെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതിന് പന്നിയങ്കര പൊലീസ് സ്റ്റേഷനിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്

### Related Links & Sources
- [Original Story Source](https://truevisionnews.com/news/318180/police-say-attempted-kidnapping-of-kozhikode-student-for-sexual-exploitation)