---
title: "പല്ല് തേക്കുന്നത് ഇഷ്ടമാണോ? എന്നാൽ ഈ  മൂന്ന് സാഹചര്യങ്ങളിൽ പല്ല് തേക്കാൻ പാടില്ല, കാരണം അറിയാം  "
english_title: "Know the three situations in which you should avoid brushing your teeth"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/318167/know-the-three-situations-in-which-you-should-avoid-brushing-your-teeth"
published_at: "2025-10-01T20:55:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dd480a94e00_teetjh.jpg"
keywords: []
---

# പല്ല് തേക്കുന്നത് ഇഷ്ടമാണോ? എന്നാൽ ഈ  മൂന്ന് സാഹചര്യങ്ങളിൽ പല്ല് തേക്കാൻ പാടില്ല, കാരണം അറിയാം  

> **Lead Summary:** എന്നും രണ്ട് തവണ പല്ല് തേക്കുന്നവരാണ് നമുക്കിടയിൽ ഉള്ളത് . പല്ല് തേച്ചില്ലെങ്കിൽ ഉറങ്ങാനും ഒരു ബുദ്ധിമുട്ടാണ് ചിലർക്ക് . പലപ്പോഴും അമിതമായി പല്ലു തേക്കുന്നതിലൂടെയും പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ദന്തഡോക്ടറായ സുരീന സേഗൽ തന്റെ സോഷ്യൽമീഡിയയിൽ ബ്രഷ് ചെയ്യരുതാത്ത സന്ദർഭങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ പങ്കുവയ്ക്കുന്നു. ഇനി പറയുന്ന മൂന്ന് സന്ദർഭങ്ങളിൽ ഉടനെയുള്ള പല്ലു തേയ്ക്കൽ ഒട്ടും ഗുണം ചെയ്യില്ല.

## Article Content

എന്നും രണ്ട് തവണ പല്ല് തേക്കുന്നവരാണ് നമുക്കിടയിൽ ഉള്ളത് . പല്ല് തേച്ചില്ലെങ്കിൽ ഉറങ്ങാനും ഒരു ബുദ്ധിമുട്ടാണ് ചിലർക്ക് . പലപ്പോഴും അമിതമായി പല്ലു തേക്കുന്നതിലൂടെയും പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ദന്തഡോക്ടറായ സുരീന സേഗൽ തന്റെ സോഷ്യൽമീഡിയയിൽ ബ്രഷ് ചെയ്യരുതാത്ത സന്ദർഭങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ പങ്കുവയ്ക്കുന്നു. ഇനി പറയുന്ന മൂന്ന് സന്ദർഭങ്ങളിൽ ഉടനെയുള്ള പല്ലു തേയ്ക്കൽ ഒട്ടും ഗുണം ചെയ്യില്ല.

*കോഫി കുടിച്ച ഉടൻ*

*കോഫി കുടിച്ച ഉടന്‍ പല്ലു തേക്കുന്നത് ഗുണം ചെയ്യില്ല. കോഫി കുടിക്കുമ്പോൾ വായിലുണ്ടാകുന്നത് അസിഡിക് അന്തരീക്ഷമാണ്. അങ്ങനെയുള്ള അവസ്ഥയില്‍ പല്ല് തേച്ചാൽ ഇനാമലിനെ മോശമായി ബാധിക്കുമെന്ന കാര്യം ഓർക്കണം. വായിലെ പിഎച്ച് ന്യൂട്രലായതിനു ശേഷം മാത്രം പല്ല് തേയ്ക്കാവുന്നതാണ്. ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ നല്‍കുന്നത് ശരീരത്തിന്റെ മൊത്തം ആരോഗ്യത്തെ സഹായിക്കും.*

*ഭക്ഷണം കഴിച്ചയുടൻ*

* ഭക്ഷണം കഴിച്ച ഉടൻ പല്ലു തേക്കണമെന്ന നിർബന്ധമുണ്ടാകും ചിലർക്ക്. എന്നാലത് പല പ്രശ്നങ്ങള്‍ക്കും കാരണമാകും. ഭക്ഷണം കഴിക്കുമ്പോൾ വായ അസിഡിക് ആകുന്നു. ഈ അസിഡിക് അവസ്ഥയിൽ പല്ല് തേച്ചാൽ അത് പല്ലിന്റെ ഇനാമലിനെ നശിപ്പിക്കും. ഭക്ഷണം കഴിച്ചാൽ 30 മുതൽ 60 മിനുട്ട് കഴിഞ്ഞതിനു ശേഷം മാത്രമേ ബ്രഷ് ചെയ്യാൻ പാടുള്ളു എന്നാണ് ദന്തരോഗ വിധഗ്ധർ പറയുന്നത്. ഈ സമയത്തിനുള്ളിൽ വായിലെ ഉമിനീർ ആസിഡുകളെ നിയന്ത്രിക്കുകയും സാധാരണ പിഎച്ച് ലെവലിലേക്ക് കൊണ്ടുവരികയും ചെയ്യും.*

*ഛര്‍ദ്ദിച്ച ഉടൻ*

*എന്തെങ്കിലും ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഛർദ്ദി ഉണ്ടാകാറുണ്ട്. ശേഷം വായ നന്നായി കഴുകണം എന്നാണെങ്കിലും ഛർദ്ദിച്ച ഉടൻ പല്ല് തേക്കുന്നത് നന്നല്ല. വയറിലുള്ള പല ആസിഡുകളും ഛർദ്ദിക്കുന്നതോടെ വായിൽ എത്തും. ആ അവസ്ഥയിൽ ഉടനെ പല്ലു തേക്കുന്നത് ഇനാമല്‍ ഇല്ലാതാകാന്‍ കാരണമാകും. 30 മിനുട്ടിനു ശേഷം വായിലെ പിഎച്ച് ലെവൽ സാധാരണരീതിയിലെത്തി എന്ന് ഉറപ്പു വരുത്തിയതിനു ശേഷം മാത്രമേ പല്ല് തേക്കാൻ പാടുള്ളു.*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/318167/know-the-three-situations-in-which-you-should-avoid-brushing-your-teeth)