കുട്ടമണിക്ക് കിട്ടിയത് മുട്ടൻ പണി...; ചെടിച്ചട്ടിക്ക് കൈക്കൂലി വാങ്ങിയ കേസ്; കെ.എൻ.കുട്ടമണിയെ പദവിയിൽ നിന്ന് നീക്കും

2025-10-01T20:02:00 | By Susmitha Surendran

( www.truevisionnews.com) കൈക്കൂലി കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്ത കെ.എൻ.കുട്ടമണിയെ പദവിയിൽ നിന്ന് നീക്കും.കേരള സംസ്ഥാന കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റാൻ മന്ത്രി ഒ ആർ കേളു നിർദേശം നൽകി.

ഒരു മൺപാത്രത്തിന് മൂന്നു രൂപ വീതം 25,000 രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. പിടിയിലായ വില്ലടം സ്വദേശി കുട്ടമണി, സിഐടിയുവിന്റെ സംസ്ഥാന കമ്മിറ്റി അംഗവും സിപിഐഎം പ്രവർത്തകനുമാണ്.

പരാതിക്കാരനായ ചിറ്റശ്ശേരി സ്വദേശി വൈശാഖനെയും തൃശൂർ വിജിലൻസ് സംഘത്തെയും ഉൾപ്പെടുത്തി അതിവിദഗ്ധമായാണ് കുട്ടമണിയെ വലയിലാക്കിയത്. കളിമൺ പാത്ര നിർമ്മാണ വിതരണ വികസന കോർപ്പറേഷൻ ചെയർമാൻ എന്ന പദവി ദുരുപയോഗം ചെയ്ത് കമ്മീഷനെന്ന പേരിൽ കൈക്കൂലി ആവശ്യപ്പെടുന്നത് കുട്ടമണിയുടെ പതിവാണെന്നും ആരോപണമുണ്ട്.

5372 കളിമൺ പാത്രങ്ങൾ ഇറക്കുന്നതിന്, ഓരോ പാത്രത്തിനും മൂന്നു രൂപ വീതം കമ്മീഷൻ വേണമെന്നായിരുന്നു കുട്ടമണിയുടെ ആവശ്യം. ഒരു ചെടിച്ചട്ടിക്ക് 95 രൂപ എന്നാണ് വില കണക്കാക്കിയിരുന്നത്. വളാഞ്ചേരി കൃഷിഭവനു കീഴിൽ വിതരണം ചെയ്യാനിരിക്കെയാണ് ഈ ഇടപാട് നടന്നത്. തൃശ്ശൂർ ചിറ്റശ്ശേരിയിലെ മൺപാത്ര നിർമ്മാണ യൂണിറ്റ് ഉടമ വൈശാഖനോടാണ് കമ്മീഷൻ ആവശ്യപ്പെട്ടത്.

ആദ്യ ഗഡുവായി 10,000 രൂപ തൃശൂർ വടക്കേ സ്റ്റാൻഡിലെ ഇന്ത്യൻ കോഫി ഹൗസിൽ കൈപ്പറ്റുന്നതിനിടെ, വിജിലൻസ് കുട്ടമണിയെ പിടികൂടി. സിഐടിയുവിന്റെ സംസ്ഥാന കമ്മിറ്റി അംഗവും സിപിഐഎമ്മിന്റെ സജീവ പ്രവർത്തകനുമായ കുട്ടമണിക്കെതിരെ, പരമ്പരാഗത കളിമൺ പാത്ര തൊഴിലാളികളിൽ നിന്ന് നിരവധി പരാതികളാണ് പാർട്ടിക്കു മുമ്പും എത്തിയിട്ടുള്ളത്. കുട്ടമണിയുടെ അറസ്റ്റ് വിജിലൻസ് രേഖപ്പെടുത്തി.

Content Highlight: KNKuttamani, who was arrested by Vigilance in a bribery case, will be removed from his post.

Next TV

Related Stories
കാഫിർ സ്ക്രീൻഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണൻ അറസ്റ്റിൽ; മുൻകൂർ ജാമ്യമുള്ളതിനാൽ ചോദ്യംചെയ്ത് വിട്ടയച്ചു

Jul 24, 2026 04:40 PM

കാഫിർ സ്ക്രീൻഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണൻ അറസ്റ്റിൽ; മുൻകൂർ ജാമ്യമുള്ളതിനാൽ ചോദ്യംചെയ്ത് വിട്ടയച്ചു

വടകര പാർലമെന്റ് തിരഞ്ഞെടുപ്പ് കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി. മുൻകൂർ...

Read More >>
വടകരയിലെ കോൺഗ്രസ് നേതാവിൻ്റെ വീട്ടുമുറ്റത്തെ ആത്മഹത്യ; കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പിൽ മുൻ പ്രസിഡൻ്റടക്കം അഞ്ച് പേർക്കെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി ബന്ധുക്കൾ

Jul 24, 2026 03:59 PM

വടകരയിലെ കോൺഗ്രസ് നേതാവിൻ്റെ വീട്ടുമുറ്റത്തെ ആത്മഹത്യ; കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പിൽ മുൻ പ്രസിഡൻ്റടക്കം അഞ്ച് പേർക്കെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി ബന്ധുക്കൾ

വടകര കടത്തനാട് ലേബർ സൊസൈറ്റിയിൽ 22 ലക്ഷം നിക്ഷേപിച്ച് നഷ്ടമായതിനെ തുടർന്ന് ഇബ്രാഹിം ഹാജി ആത്മഹത്യ ചെയ്തു. കോൺഗ്രസ് നേതാക്കൾക്കെതിരെ ആത്മഹത്യ...

Read More >>
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്: അഞ്ച്  ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്, 28 വരെ തുടരും

Jul 24, 2026 03:47 PM

കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്: അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്, 28 വരെ തുടരും

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്. 28 വരെ ശക്തമായ മഴ തുടരാൻ സാധ്യത. അറബിക്കടലിൽ ശക്തമായ കാറ്റും....

Read More >>
adimage
13-ാം വയസ്സ് മുതൽ ലഹരിക്ക് അടിമ, 45 കുത്തുകൾ, 18 എണ്ണം കഴുത്തിൽ; പാളയത്തെ ബിജു വധക്കേസിൽ ദീപക്കിന് കൂട്ടാളികളുണ്ടെന്ന് പിതാവ്; സമഗ്ര അന്വേഷണത്തിന് ആവശ്യം

Jul 24, 2026 03:32 PM

13-ാം വയസ്സ് മുതൽ ലഹരിക്ക് അടിമ, 45 കുത്തുകൾ, 18 എണ്ണം കഴുത്തിൽ; പാളയത്തെ ബിജു വധക്കേസിൽ ദീപക്കിന് കൂട്ടാളികളുണ്ടെന്ന് പിതാവ്; സമഗ്ര അന്വേഷണത്തിന് ആവശ്യം

കോഴിക്കോട് പാളയത്ത് ബിജുവിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ദീപക്കിന് കൂട്ടാളികളുണ്ടെന്ന് പിതാവ് രാജൻ. 45 കുത്തുകളേറ്റ് കൊല്ലപ്പെട്ട...

Read More >>
നിങ്ങളെ തേടിയെത്തിയോ ആ സുവർണ ഭാഗ്യം? സുവർണ കേരളം SK-62 ലോട്ടറി ഫലം പ്രഖ്യാപിച്ചു

Jul 24, 2026 03:31 PM

നിങ്ങളെ തേടിയെത്തിയോ ആ സുവർണ ഭാഗ്യം? സുവർണ കേരളം SK-62 ലോട്ടറി ഫലം പ്രഖ്യാപിച്ചു

കേരള സുവർണ കേരള SK-62 ലോട്ടറി ഫലം പുറത്ത്. RU 227527 എന്ന ടിക്കറ്റിന് ഒന്നാം സമ്മാനം 1 കോടി. രണ്ടാം സമ്മാനം 30 ലക്ഷം, മൂന്നാം സമ്മാനം 5 ലക്ഷം. ഗോർഖി ഭവനിൽ നടന്ന...

Read More >>
 പി.കെ ശ്രീമതിയെ വ്യക്തിഹത്യ ചെയ്ത സംഭവം; വ്യാജ വാർത്തകൾ പ്രചരിപ്പിച്ച യൂട്യൂബ് ചാനലുകൾക്കെതിരെ നടപടിക്ക് മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ നിർദേശം

Jul 24, 2026 03:30 PM

പി.കെ ശ്രീമതിയെ വ്യക്തിഹത്യ ചെയ്ത സംഭവം; വ്യാജ വാർത്തകൾ പ്രചരിപ്പിച്ച യൂട്യൂബ് ചാനലുകൾക്കെതിരെ നടപടിക്ക് മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ നിർദേശം

സി.പി.എം നേതാവ് പി.കെ. ശ്രീമതിക്കെതിരെ വ്യാജ വാർത്ത പ്രചരിപ്പിച്ച സംഘ്പരിവാർ അനുകൂല യൂട്യൂബ് ചാനലുകൾക്കെതിരെ നടപടി. അന്വേഷണത്തിന് മുഖ്യമന്ത്രി...

Read More >>
Top Stories

GCC News

adimage adimage