---
title: "മല്ലികാർജുൻ ഖാർഗെയ്ക്ക് പേസ്‍മേക്കർ ഘടിപ്പിച്ചു, ആരോ​ഗ്യ നില തൃപ്തികരമെന്ന് ഡോക്ടർമാർ"
english_title: "Congress President Mallikarjun Kharge has been fitted with a pacemaker."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/318157/congress-president-mallikarjun-kharge-has-been-fitted-with-a-pacemaker"
published_at: "2025-10-01T19:25:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dd33175dc77_.jpg"
keywords: []
---

# മല്ലികാർജുൻ ഖാർഗെയ്ക്ക് പേസ്‍മേക്കർ ഘടിപ്പിച്ചു, ആരോ​ഗ്യ നില തൃപ്തികരമെന്ന് ഡോക്ടർമാർ

> **Lead Summary:** **ബംഗളൂരു: **കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് പേസ്‍മേക്കർ ഘടിപ്പിച്ചു. പനിയും ശ്വാസതടസ്സവും കാരണം ഖാർ​ഗെയെ ബംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇദ്ദേ​ഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

## Article Content

**ബംഗളൂരു: **കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് പേസ്‍മേക്കർ ഘടിപ്പിച്ചു. പനിയും ശ്വാസതടസ്സവും കാരണം ഖാർ​ഗെയെ ബംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇദ്ദേ​ഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

ഹൃദയമിടിപ്പിൽ നേരിയ വ്യത്യാസം കണ്ടതിനെ തുടർന്നാണ് പേസ്‍മേക്കർ ഘടിപ്പിച്ചത്. രണ്ടുദിവസത്തിനകം ഡിസ്‍ചാർജ് ചെയ്യാനാകുമെന്നും ഡോക്ടർമാർ അറിയിച്ചു. ബംഗളൂരുവിലെ എംഎസ് രാമയ്യ ആശുപത്രിയിലാണ് ഖ‍ർഗെയുള്ളത്.

ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്ന് കോൺഗ്രസ് നേതാക്കളും അറിയിച്ചു. സെപ്റ്റംബർ 24-ന് പട്‌നയിൽ നടന്ന കോൺഗ്രസ് പ്രവർത്തക സമിതിയുടെ വിപുലമായ യോഗത്തിൽ ഖാർഗെ പങ്കെടുത്തിരുന്നു. ഒക്ടോബർ 7-ന് നാഗാലാൻഡിലെ കൊഹിമയിൽ നടക്കുന്ന പൊതു റാലിയിൽ അദ്ദേഹം പങ്കെടുക്കാനിരിക്കെയാണ് ആരോഗ്യപ്രശ്നങ്ങളുണ്ടായത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/318157/congress-president-mallikarjun-kharge-has-been-fitted-with-a-pacemaker)