---
title: "ഡ്രൈ ഡേ തീയതികളില്‍ വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന വന്‍ മദ്യശേഖരം പിടികൂടി; വീട്ടില്‍ നിന്ന് പിടിച്ചെടുത്തത് 206 കുപ്പി മദ്യം"
english_title: "A large stock of liquor kept for sale during dry days was seized 206 bottles of liquor were seized from the house"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/318155/a-large-stock-of-liquor-kept-for-sale-during-dry-days-was-seized-206-bottles-of-liquor-were-seized-from-the-house"
published_at: "2025-10-01T18:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dd2a7c6b537_FGDXF.jpg"
keywords: []
---

# ഡ്രൈ ഡേ തീയതികളില്‍ വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന വന്‍ മദ്യശേഖരം പിടികൂടി; വീട്ടില്‍ നിന്ന് പിടിച്ചെടുത്തത് 206 കുപ്പി മദ്യം

> **Lead Summary:** **കൊല്ലം: ( **[www.truevisionnews.com]** ) ** ഡ്രൈ ഡേ തീയതികളില്‍ വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന വന്‍ മദ്യശേഖരം പിടികൂടി. കൊല്ലം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആര്‍. രജിത്തിന്റെ നേതൃത്വത്തില്‍ നീരാവില്‍ ഭാഗത്ത് നടത്തിയ റെയ്ഡിലാണ് വീട്ടില്‍ സൂക്ഷിച്ചിരുന്ന 206 കുപ്പി(103 ലിറ്റര്‍) ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം പിടിച്ചെടുത്തത്.

## Article Content

**കൊല്ലം: ( **[www.truevisionnews.com]** ) ** ഡ്രൈ ഡേ തീയതികളില്‍ വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന വന്‍ മദ്യശേഖരം പിടികൂടി. കൊല്ലം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആര്‍. രജിത്തിന്റെ നേതൃത്വത്തില്‍ നീരാവില്‍ ഭാഗത്ത് നടത്തിയ റെയ്ഡിലാണ് വീട്ടില്‍ സൂക്ഷിച്ചിരുന്ന 206 കുപ്പി(103 ലിറ്റര്‍) ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം പിടിച്ചെടുത്തത്.

വില്പനയ്ക്കായി മദ്യം വീട്ടില്‍ സൂക്ഷിച്ച നീരാവില്‍ അക്ഷരമുറ്റം റസിഡന്‍സ് നഗറിലെ വില്‍സണ്‍(ജോണ്‍പോള്‍-44) എന്നയാളെ എക്‌സൈസ് അറസ്റ്റ്‌ ചെയ്തു. പ്രിവന്റീവ് ഓഫീസര്‍മാരായ എസ്.ആര്‍. ഷെറിന്‍ രാജ്, ആര്‍ സതീഷ് ചന്ദ്രന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എസ് സിദ്ദു, ടി. ശ്യാംകുമാര്‍, വി അജീഷ് ബാബു, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ സുനിത എല്‍, എക്‌സൈസ് ഡ്രൈവര്‍ ശിവപ്രകാശ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

കൊല്ലം എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ നടത്തിയ പരിശോധനകളില്‍ 226 ലിറ്റര്‍ വിദേശമദ്യം പിടിച്ചെടുത്തിരുന്നു. അതില്‍ 123 ലിറ്റര്‍ കേരളത്തില്‍ വില്‍പ്പന അവകാശമില്ലാത്ത അന്യസംസ്ഥാന മദ്യമാണ്. ഇത് കടത്തിയതിന് തേവള്ളി കോട്ടയ്ക്കകം വാര്‍ഡില്‍ ജോസഫ് എന്നയാളെ റിമാന്‍ഡ് ചെയ്തിരുന്നു.

മറ്റൊരു സംഭവത്തിൽ ബിവറേജ് അവധിയായതിനാൽ അനധികൃതമായി മദ്യവിൽപന നടത്താൻ സൂക്ഷിച്ച 101 മദ്യക്കുപ്പികളുമായി ഒരാൾ എക്സൈസിന്റെ പിടിയിൽ.അമ്പലപ്പുഴ താലൂക്കിലെ പുറക്കാട് വില്ലേജിൽ തോട്ടപ്പള്ളി മുറിയിൽ പുതുവൽ വീട്ടിൽ ശിവജി (52) ആണ് പിടിയിലായത്.

ആലപ്പുഴ എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഫാറൂക്ക് അഹമ്മദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തോട്ടപ്പള്ളിയിൽ വെച്ച് പ്രതിയെ പിടികൂടിയത്. എക്സൈസിനെ കണ്ടതോടെ വല സഞ്ചിയിൽ സൂക്ഷിച്ചിരുന്ന മദ്യം കായലിലേക്ക് വലിച്ചെറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ച ശിവജിയെ ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു. തുടർന്ന് കായലിൽ നടത്തിയ തിരച്ചിലിലാണ് കൂടുതൽ മദ്യക്കുപ്പികൾ കണ്ടെത്തിയത്. ഇയാൾക്കെതിരെ മുൻപും നിരവധി പരാതികൾ ലഭിച്ചിരുന്നു.

ഡ്രൈ ഡേ ദിവസങ്ങൾ കേന്ദ്രീകരിച്ചാണ് ഇയാൾ അനധികൃതമായി മദ്യം വാങ്ങി ശേഖരിച്ച് കൂടിയ വിലയ്ക്ക് മ​ദ്യ വിൽപന നടത്തുന്നത്. മദ്യം അനധികൃതമായി വാങ്ങി കായലിൽ താഴ്ത്തിവെക്കുകയും ആവശ്യക്കാർക്ക് അര ലിറ്ററിന് 600 രൂപ വരെ ഈടാക്കി വിൽക്കുകയുമായിരുന്നു പ്രതിയുടെ രീതിയെന്ന് എക്സൈസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/318155/a-large-stock-of-liquor-kept-for-sale-during-dry-days-was-seized-206-bottles-of-liquor-were-seized-from-the-house)