കണ്ണൂർ: (truevisionnews.com) കണ്ണൂർ പൊയിലൂരിൽ വിദ്യാർത്ഥികൾക്ക് ക്രൂര മർദ്ദനമേറ്റതായി പരാതി. സഹപാഠികളായ പെൺകുട്ടികൾക്കൊപ്പം ഭക്ഷണം കഴിച്ചതിനാണ് മർദ്ദനമേറ്റതെന്നാണ് പരാതിയിൽ പറയുന്നത്.
പെൺകുട്ടികളുടെ ബന്ധുക്കൾ കാറിൽ കയറ്റിക്കൊണ്ട് പോയി മർദ്ദിക്കുകയായിരുന്നു. രണ്ട് കാറുകളിലായി എത്തിയ എട്ടംഗ സംഘമാണ് മർദ്ദിച്ചതെന്ന് മർദ്ദനമേറ്റ കുട്ടികളിൽ ഒരാളുടെ പിതാവ് പറഞ്ഞു. പരിക്കേറ്റ കുട്ടികളെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ചൊവ്വാഴ്ച ഉച്ചയോടെയാണ് രണ്ട് പെൺകുട്ടികളോടൊപ്പം തൊട്ടടുത്ത ക്ലാസിൽ പഠിക്കുന്ന രണ്ട് ആൺകുട്ടികൾ ഇരുചക്ര വാഹനത്തിൽ പൊയിലൂരിലെ ചായക്കടയിലെത്തിയത്.
യു ട്യൂബിൽ വൈറലായ ഹോട്ടലിൽ നിന്ന് ഫോട്ടോയെടുക്കുകയും ചെയ്തപ്പോഴാണ് പ്രകോപിതരായ ഒരു സംഘം ആൺ കുട്ടികളെ മർദ്ദിച്ചതത്രെ. പെൺകുട്ടികളിലൊരാളുടെ സഹോദരൻ്റെ നേതൃത്വത്തിലാണ് മർദ്ദനമെന്നും സൂചനയുണ്ട്. സംഭവത്തിൽ കൊളവല്ലൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
Content Highlight: Complaints of brutal beating of students in Kannur.




































