---
title: "മാഗി'യല്ല..... റെസ്റ്ററന്റ് സ്റ്റൈലിലൊരു  ഷെസ്വാൻ ന്യൂഡിൽസ് തയാറാക്കാം, റെസിപ്പി ഇതാ"
english_title: "Schezwan Noodles Recipe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/318138/schezwan-noodles-recipe"
published_at: "2025-10-01T16:41:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dd0c7bd71b7_hjghc_.jpg"
keywords: []
---

# മാഗി'യല്ല..... റെസ്റ്ററന്റ് സ്റ്റൈലിലൊരു  ഷെസ്വാൻ ന്യൂഡിൽസ് തയാറാക്കാം, റെസിപ്പി ഇതാ

> **Lead Summary:** **[** ന്യൂഡിൽസ് കഴിക്കാൻ ഇഷ്ട്ട പെടുന്നവരാണോ? എങ്കിൽ കൊറച്ചധികം ചേരുവകൾ ഉപയോഗിച് റെസ്റ്ററന്റ് സ്റ്റൈലിലൊരു ഷെസ്വാൻ ന്യൂഡിൽസ് ആയല്ലോ?

## Article Content

**[** ന്യൂഡിൽസ് കഴിക്കാൻ ഇഷ്ട്ട പെടുന്നവരാണോ? എങ്കിൽ കൊറച്ചധികം ചേരുവകൾ ഉപയോഗിച് റെസ്റ്ററന്റ് സ്റ്റൈലിലൊരു ഷെസ്വാൻ ന്യൂഡിൽസ് ആയല്ലോ?

**ആവിശ്യമായ ചേരുവകൾ**

* ഷെസ്വാൻ സോസ് തയ്യാറാക്കാൻ:*

*ഉണക്കമുളക് - 60 ഗ്രാം (30 ഗ്രാം സാധാരണ ഉണക്കമുളകും 30 ഗ്രാം കാശ്മീരി മുളകും)*

*റിഫൈൻഡ് ഓയിൽ- ½ കപ്പ്*

*ഇഞ്ചി - ¼ കപ്പ് *

*വെളുത്തുള്ളി - ½ കപ്പ് *

*സെലറി - ¼ കപ്പ് *

*വിനാഗിരി - 3 ടേബിൾസ്പൂൺ*

*പഞ്ചസാര - 1 ടീസ്പൂൺ*

*ഉപ്പ് - 1 ടീസ്പൂൺ*

*വെള്ളം - 1 കപ്പ്*

**നൂഡിൽസ് തയ്യാറാക്കാൻ:**

*റെസ്റ്റോറന്റ് സ്റ്റൈൽ നൂഡിൽസ് - 200 ഗ്രാം*

*വെള്ളം (നൂഡിൽസ് വേവിക്കാൻ) - 1½ ലിറ്റർ*

*റിഫൈൻഡ് ഓയിൽ - 2 ടേബിൾസ്പൂൺ + 1½ ടേബിൾസ്പൂൺ*

*വെളുത്തുള്ളി - 1 ടീസ്പൂൺ*

*മുട്ട (ചിക്കിപ്പൊരിച്ചത്) - 2 എണ്ണം (നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ചിക്കനോ മറ്റ് ഇറച്ചികളോ ചേർക്കാം)*

*കാബേജ് (നീളത്തിൽ അരിഞ്ഞത്)*

*ക്യാരറ്റ് (നീളത്തിൽ അരിഞ്ഞത്)*

*കാപ്സിക്കം (പച്ച, ചുവപ്പ്, മഞ്ഞ - നീളത്തിൽ അരിഞ്ഞത്)*

*ബീൻസ് (നീളത്തിൽ അരിഞ്ഞത്)*

*സ്പ്രിംഗ് ഒനിയൻ *

*ടൊമാറ്റോ സോസ് - 1 ടേബിൾസ്പൂൺ*

*ഷെസ്വാൻ സോസ് - 2 ടേബിൾസ്പൂൺ*

*സോയ സോസ് - ½ ടേബിൾസ്പൂൺ*

*കുരുമുളകുപൊടി - ¼ ടീസ്പൂൺ*

*സ്പ്രിംഗ് ഒനിയൻ *

*ഉപ്പ് - ആവശ്യത്തിന്*

**തയ്യാറാക്കുന്ന വിധം**

ആദ്യം ഉണക്കമുളക് തിളച്ച വെള്ളത്തിൽ അര മണിക്കൂർ കുതിർത്തു വെക്കുക. അതിനുശേഷം ഈ മുളക് മിക്സിയിലിട്ട് നന്നായി അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി, അരിഞ്ഞുവെച്ച ഇഞ്ചി, വെളുത്തുള്ളി, സെലറി എന്നിവ ചേർത്ത് പച്ചമണം മാറുന്നതുവരെ വഴറ്റുക. ഇതിലേക്ക് അരച്ചുവെച്ച മുളക് പേസ്റ്റ് ചേർത്ത് രണ്ട് മുതൽ മൂന്ന് മിനിറ്റ് വഴറ്റുക. ശേഷം ഒരു കപ്പ് വെള്ളം, വിനാഗിരി, പഞ്ചസാര, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക. തീ കുറച്ച് അടച്ചുവെച്ച് ഏയ് മുതൽ എട്ട് മിനിറ്റ് വേവിക്കുക. എണ്ണ തെളിഞ്ഞു വരുമ്പോൾ തീ കൂട്ടി രണ്ട് മിനിറ്റ് കൂടി ഇളക്കി തീ ഓഫ് ചെയ്യുക. തണുത്ത ശേഷം ഇത് കുപ്പിയിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാം.

ആദ്യം നൂഡിൽസ് വേവിക്കാനായി ഒന്നര ലിറ്റർ വെള്ളം തിളപ്പിക്കുക. വെള്ളത്തിലേക്ക് ഒരു ടേബിൾസ്പൂൺ എണ്ണയും ഒന്നര ടീസ്പൂൺ ഉപ്പും ചേർക്കുക. വെള്ളം നന്നായി തിളച്ച ശേഷം നൂഡിൽസ് ഇട്ട് വേവിക്കുക. നൂഡിൽസിന്റെ പാക്കറ്റിൽ പറഞ്ഞിരിക്കുന്ന സമയം അനുസരിച്ച് വേവിച്ചെടുക്കുക. വെന്ത നൂഡിൽസിലെ വെള്ളം പൂർണ്ണമായും ഊറ്റിക്കളഞ്ഞ ശേഷം അതിലേക്ക് അര ടേബിൾസ്പൂൺ എണ്ണ ഒഴിച്ച് പരസ്പരം ഒട്ടിപ്പിടിക്കാതിരിക്കാനായി ഇളക്കി മാറ്റിവെക്കുക. ഒരു വലിയ പാനിൽ രണ്ട് ടേബിൾസ്പൂൺ എണ്ണ ഒഴിച്ച് ഉയർന്ന തീയിൽ ചൂടാക്കുക.

എണ്ണയിലേക്ക് ചെറുതായി അരിഞ്ഞ വെളുത്തുള്ളി ചേർത്ത് പെട്ടെന്ന് വഴറ്റുക. ഉടൻതന്നെ അരിഞ്ഞുവെച്ച പച്ചക്കറികളെല്ലാം ചേർത്ത് ഒരു മിനിറ്റ് ഉയർന്ന തീയിൽ വഴറ്റുക (Stir-fry). ഇതിലേക്ക് ചിക്കിപ്പൊരിച്ച മുട്ട (അല്ലെങ്കിൽ ചിക്കൻ/ബീഫ്) ചേർത്ത്പതിനഞ്ച് സെക്കൻഡ് ഇളക്കുക. തീ കുറച്ച ശേഷം ടൊമാറ്റോ സോസ്, തയ്യാറാക്കിവെച്ച ഷെസ്വാൻ സോസ്, സോയ സോസ് എന്നിവ ചേർത്ത് വേഗത്തിൽ ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് വേവിച്ചുവെച്ച നൂഡിൽസ്, കുരുമുളകുപൊടി, സ്പ്രിംഗ് ഒനിയന്റെ പച്ച ഭാഗം എന്നിവ ചേർക്കുക. തീ വീണ്ടും കൂട്ടി വെച്ച് എല്ലാം കൂടി നന്നായി ഇളക്കി യോജിപ്പിക്കുക. ഉപ്പ് നോക്കിയ ശേഷം ആവശ്യമെങ്കിൽ മാത്രം ചേർക്കുക. നന്നായി മിക്സ് ചെയ്ത ശേഷം ചൂടോടെ വിളമ്പുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/318138/schezwan-noodles-recipe)