---
title: "അമ്മയാണെന്നത് മറന്നോ? ഫോൺ ഉപയോഗത്തെച്ചൊല്ലി തർക്കം; അമ്മയെ പതിനേഴുകാരിയായ മകൾ കുത്തി പരിക്കേല്പിച്ചു"
english_title: "In Alappuzha, her mother was stabbed and injured by her seventeen-year-old daughter."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/318134/in-alappuzha-her-mother-was-stabbed-and-injured-by-her-seventeen-year-old-daughter"
published_at: "2025-10-01T16:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dd04e1bac88_stabed.jpg"
keywords: []
---

# അമ്മയാണെന്നത് മറന്നോ? ഫോൺ ഉപയോഗത്തെച്ചൊല്ലി തർക്കം; അമ്മയെ പതിനേഴുകാരിയായ മകൾ കുത്തി പരിക്കേല്പിച്ചു

> **Lead Summary:** ആലപ്പുഴയിൽ അമ്മയെ പതിനേഴ്കാരിയായ മകൾ കുത്തി പരിക്കേല്പിച്ചു. ആലപ്പുഴ വാടയ്ക്കൽ ആണ് സംഭവം. മഹിളാ കോൺഗ്രസ്‌ നേതാവിനാണ് മകളുടെ കുത്തേറ്റത്.

## Article Content

ആലപ്പുഴയിൽ അമ്മയെ പതിനേഴ്കാരിയായ മകൾ കുത്തി പരിക്കേല്പിച്ചു. ആലപ്പുഴ വാടയ്ക്കൽ ആണ് സംഭവം. മഹിളാ കോൺഗ്രസ്‌ നേതാവിനാണ് മകളുടെ കുത്തേറ്റത്.

കഴുത്തിന് ഗുരുതരമായി പരിക്കേറ്റ യുവതിയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫോൺ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/318134/in-alappuzha-her-mother-was-stabbed-and-injured-by-her-seventeen-year-old-daughter)