---
title: "ദൃശ്യം ഞെട്ടിക്കുന്നത്.....! ഒരു സ്കൂട്ടറിൽ അഞ്ചുപേർ, നടുറോഡിൽ യുവാക്കളുടെ അഭ്യാസം, വീഡിയോയ്ക്ക് വൻ വിമർശനം"
english_title: "five young men in one scooter risky stunt viral video"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/318131/five-young-men-in-one-scooter-risky-stunt-viral-video"
published_at: "2025-10-01T15:53:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dd014f3ad11_hfg.jpg"
keywords: []
---

# ദൃശ്യം ഞെട്ടിക്കുന്നത്.....! ഒരു സ്കൂട്ടറിൽ അഞ്ചുപേർ, നടുറോഡിൽ യുവാക്കളുടെ അഭ്യാസം, വീഡിയോയ്ക്ക് വൻ വിമർശനം

> **Lead Summary:** **( **[www.truevisionnews.com]** )** ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് റോഡില്‍ ഒരുകൂട്ടം യുവാക്കള്‍ അതീവ അപകടകരമായ അഭ്യാസപ്രകടനത്തിന്റെ വീഡിയോ ആണ്. ഛത്തീസ്ഗഢിലെ ബിജാപ്പൂര്‍ ജില്ലയിലെ പഴയ പെട്രോള്‍ പമ്പിന് സമീപമുള്ള ദേശീയപാതയില്‍ അഞ്ച് യുവാക്കള്‍ ഒരു സ്‌കൂട്ടറില്‍ അതീവ അപകടകരമായ രീതിയില്‍ വണ്ടിയോടിക്കുന്നകതാണ് കാണാന്‍ കഴിയുക.

## Article Content

**( **[www.truevisionnews.com]** )** ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് റോഡില്‍ ഒരുകൂട്ടം യുവാക്കള്‍ അതീവ അപകടകരമായ അഭ്യാസപ്രകടനത്തിന്റെ വീഡിയോ ആണ്. ഛത്തീസ്ഗഢിലെ ബിജാപ്പൂര്‍ ജില്ലയിലെ പഴയ പെട്രോള്‍ പമ്പിന് സമീപമുള്ള ദേശീയപാതയില്‍ അഞ്ച് യുവാക്കള്‍ ഒരു സ്‌കൂട്ടറില്‍ അതീവ അപകടകരമായ രീതിയില്‍ വണ്ടിയോടിക്കുന്നകതാണ് കാണാന്‍ കഴിയുക.

നാലുപേര്‍ സ്‌കൂട്ടറില്‍ ഇരിക്കുമ്പോള്‍, അഞ്ചാമത്തെയാള്‍ മറ്റു നാലുപേരുടെ തോളില്‍ കയറി നേരെ നില്‍ക്കുന്നതും ഞെട്ടലോടെ മാത്രമേ നമുക്ക് കാണാന്‍ സാധിക്കൂ. നാലാമന്‍ അവരുടെ മുകളില്‍ കിടക്കുന്നതും [**വീഡിയോ**](https://x.com/Ilyas_SK_31/status/1972677337507397946)യില്‍ കാണാം.

ഇവര്‍ ആരും തന്നെ ഹെല്‍മെറ്റോ മറ്റ് സുരക്ഷാ മുന്‍കരുതലുകളോ സ്വീകരിച്ചിരുന്നില്ല. സംഭവത്തില്‍ ബിജാപ്പൂര്‍ പൊലീസ് കേസെടുത്തു. അന്വേഷണം ആരംഭിച്ചുവെന്ന് പൊലീസ് അറിയിച്ചു. യുവാക്കളെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. റോഡ് സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതിനും, അപകടകരമായ ഡ്രൈവിംഗിനും, പൊതുസുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കിയതിനും മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരമുള്ള വകുപ്പുകള്‍ ചുമത്തി നടപടിയുണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/318131/five-young-men-in-one-scooter-risky-stunt-viral-video)