---
title: "ഭ്രമമാണ് പണത്തിനോട് ...; സ്ത്രീധനത്തിന്‍റെ പേരിൽ നവവധുവിനെ വീട്ടിൽനിന്ന്​ ഇറക്കിവിട്ടതായി പരാതി, കേസെടുത്ത് പൊലീസ് "
english_title: "Police register case after complaint of newlywed being thrown out of house over dowry"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/318099/police-register-case-after-complaint-of-newlywed-being-thrown-out-of-house-over-dowry"
published_at: "2025-10-01T14:08:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dce8e1a28da_wedding.jpg"
keywords: []
---

# ഭ്രമമാണ് പണത്തിനോട് ...; സ്ത്രീധനത്തിന്‍റെ പേരിൽ നവവധുവിനെ വീട്ടിൽനിന്ന്​ ഇറക്കിവിട്ടതായി പരാതി, കേസെടുത്ത് പൊലീസ് 

> **Lead Summary:** സ്ത്രീ​ധ​നം ന​ൽ​കാ​ത്ത​തി​ന്‍റെ പേ​രി​ൽ ന​വ​വ​ധു​വി​നെ ഭ​ർ​ത്താ​വും സ​ഹോ​ദ​രി​യും സ​ഹോ​ദ​രീ​ഭ​ർ​ത്താ​വും ചേ​ർ​ന്ന് മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും വീ​ട്ടി​ൽ​നി​ന്ന്​ ഇ​റ​ക്കി​വി​ടു​ക​യും ചെ​യ്​​തെ​ന്ന്​ പ​രാ​തി. ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി അ​മ്പ​ല​പ്പു​ഴ പൊ​ലീ​സി​ന് ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് ഭ​ർ​ത്താ​വ് പു​റ​ക്കാ​ട് ക​രൂ​ർ മ​ഠ​ത്തി​ൽ​പ​റ​മ്പി​ൽ മി​ഥു​ൻ, സ​ഹോ​ദ​രി മൃ​ദു​ല, സ​ഹോ​ദ​രീ​ഭ​ർ​ത്താ​വ് അ​ജി എ​ന്നി​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു.

## Article Content

സ്ത്രീ​ധ​നം ന​ൽ​കാ​ത്ത​തി​ന്‍റെ പേ​രി​ൽ ന​വ​വ​ധു​വി​നെ ഭ​ർ​ത്താ​വും സ​ഹോ​ദ​രി​യും സ​ഹോ​ദ​രീ​ഭ​ർ​ത്താ​വും ചേ​ർ​ന്ന് മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും വീ​ട്ടി​ൽ​നി​ന്ന്​ ഇ​റ​ക്കി​വി​ടു​ക​യും ചെ​യ്​​തെ​ന്ന്​ പ​രാ​തി. ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി അ​മ്പ​ല​പ്പു​ഴ പൊ​ലീ​സി​ന് ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് ഭ​ർ​ത്താ​വ് പു​റ​ക്കാ​ട് ക​രൂ​ർ മ​ഠ​ത്തി​ൽ​പ​റ​മ്പി​ൽ മി​ഥു​ൻ, സ​ഹോ​ദ​രി മൃ​ദു​ല, സ​ഹോ​ദ​രീ​ഭ​ർ​ത്താ​വ് അ​ജി എ​ന്നി​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു.

ക​ഴി​ഞ്ഞ ആ​ഗ​സ്റ്റ് 31 നാ​ണ്​ മി​ഥു​ൻ യു​വ​തി​യെ വി​വാ​ഹം ക​ഴി​ച്ച​ത്. നി​ർ​ധ​ന​കു​ടും​ബ​മാ​യ​തി​നാ​ൽ സ്ത്രീ​ധ​ന​മോ മ​റ്റ് പാ​രി​തോ​ഷി​ക​ങ്ങ​ളോ ന​ൽ​കാ​നാ​കി​ല്ലെ​ന്ന് വി​വാ​ഹം നി​ശ്ച​യി​ക്കു​ന്ന​തി​ന് മു​മ്പ്​ മി​ഥു​നോ​ടും ബ​ന്ധു​ക്ക​ളോ​ടും വീ​ട്ടു​കാ​ർ പ​റ​ഞ്ഞി​രു​ന്ന​താ​യി യു​വ​തി പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. അ​തി​ന്‍റെ ഉ​റ​പ്പി​ലാ​ണ് വി​വാ​ഹം നി​ശ്ച​യി​ക്കു​ന്ന​ത്.

നി​യ​മ​പ​ര​മാ​യി അ​ടു​ത്ത ആ​റി​ന് ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​നി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ന് ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടു​കാ​ർ ത​യാ​റാ​കു​ന്നി​ല്ല. ഭ​ർ​ത്താ​വും സ​ഹോ​ദ​രി​യും സ​ഹോ​ദ​രീ​ഭ​ർ​ത്താ​വും സ്ത്രീ​ധ​ന​മാ​യി 25 ല​ക്ഷം രൂ​പ​യും സ്വ​ർ​ണ​വും കൊ​ണ്ടു​വ​ര​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​തി​ന് നി​ർ​വാ​ഹ​മി​ല്ലെ​ന്ന് പ​റ​ഞ്ഞ​തോ​ടെ ക​ഴി​ഞ്ഞ​മാ​സം 21 ന് ​ത​ന്നെ വീ​ട്ടി​ൽ​നി​ന്ന്​ ഇ​റ​ക്കി​വി​ടു​ക​യാ​യി​രു​ന്നെ​ന്നും യു​വ​തി ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. സ​മു​ദാ​യ പ്ര​തി​നി​ധി​ക​ളും പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളും പ​ല​ത​വ​ണ അ​നു​ന​യി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും മി​ഥു​നും ബ​ന്ധു​ക്ക​ളും ത​യാ​റാ​യി​ല്ല. തു​ട​ർ​ന്നാ​ണ് യു​വ​തി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. മി​ഥു​ന്‍ അ​ടു​ത്ത പ​ത്തി​ന് അ​വ​ധി ക​ഴി​ഞ്ഞ് വി​ദേ​ശ​ത്തേ​ക്ക് മ​ട​ങ്ങാ​നി​രി​ക്കു​ക​യാ​ണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/318099/police-register-case-after-complaint-of-newlywed-being-thrown-out-of-house-over-dowry)