---
title: "ജിമ്മിൽ പോയി വന്നാൽ ചൂടുവെള്ളത്തിൽ കുളിക്കാറുണ്ടോ? എന്നാൽ ഇത് അറിഞ്ഞിരിക്കൂ ...."
english_title: "Is it dangerous to take a hot bath after a workout, says doctor"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/318093/is-it-dangerous-to-take-a-hot-bath-after-a-workout-says-doctor"
published_at: "2025-10-01T13:49:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dce4f3bc767_bath.jpg"
keywords: []
---

# ജിമ്മിൽ പോയി വന്നാൽ ചൂടുവെള്ളത്തിൽ കുളിക്കാറുണ്ടോ? എന്നാൽ ഇത് അറിഞ്ഞിരിക്കൂ ....

> **Lead Summary:** ജിമ്മിൽ പോകുന്നവരാണോ നിങ്ങൾ? ജിമ്മിൽ പോയി വന്നാൽ ഒരു കുളി, അത് തരുന്ന ഫീൽ അത് വേറെ തന്നെയാണ്.. എന്നാൽ ജിമ്മിലൊക്കെ പോയി നല്ല ഒരു വ്യായാമത്തിന് ശേഷം ചൂടുവെള്ളത്തിൽ കുളിക്കുന്നവരാണോ നിങ്ങൾ ? എന്നാൽ അതത്ര നല്ലതല്ല. മുംബൈയിലെ പരേലിലുളള ഗ്ലെനീഗിള്‍സ് ആശുപത്രിയിലെ ഇന്റേണല്‍ മെഡിസിന്‍ സീനിയര്‍ കണ്‍സള്‍ട്ടന്റായ ഡോ. മഞ്ജുഷ ആണ് ഇതിനെ കുറിച്ച് സംസാരിക്കുന്നത്.

## Article Content

ജിമ്മിൽ പോകുന്നവരാണോ നിങ്ങൾ? ജിമ്മിൽ പോയി വന്നാൽ ഒരു കുളി, അത് തരുന്ന ഫീൽ അത് വേറെ തന്നെയാണ്.. എന്നാൽ ജിമ്മിലൊക്കെ പോയി നല്ല ഒരു വ്യായാമത്തിന് ശേഷം ചൂടുവെള്ളത്തിൽ കുളിക്കുന്നവരാണോ നിങ്ങൾ ? എന്നാൽ അതത്ര നല്ലതല്ല. മുംബൈയിലെ പരേലിലുളള ഗ്ലെനീഗിള്‍സ് ആശുപത്രിയിലെ ഇന്റേണല്‍ മെഡിസിന്‍ സീനിയര്‍ കണ്‍സള്‍ട്ടന്റായ ഡോ. മഞ്ജുഷ ആണ് ഇതിനെ കുറിച്ച് സംസാരിക്കുന്നത്.

വ്യായാമം ചെയ്യുമ്പോള്‍ ശരീരം ചൂടാവുകയാണ് ചെയ്യുന്നത്. ഹൃദയമിടിപ്പും കൂടിയിരിക്കും. അതുകൊണ്ട് തന്നെ ശരീരം തണുക്കേണ്ടതുണ്ട്. വ്യായാമശേഷം പേശികള്‍ക്ക് കൂടുതല്‍ ഓക്‌സിജന്‍ വേണ്ടിവരും. അങ്ങനെയുള്ള അവസരത്തില്‍ ശരീരത്തിലേക്ക് ചൂടുവെള്ളം ഒഴിക്കുമ്പോള്‍ ശരീരതാപനില വര്‍ധിക്കുകയും ഇത് മൂലം തലകറക്കവും ചിലപ്പോള്‍ ബോധക്ഷയവും വരെ അനുഭവപ്പെടാന്‍ സാധ്യതയുമുണ്ട്. അതുകൊണ്ട് വ്യായാമത്തിന് ശേഷം കുറഞ്ഞത് 15-20 മിനിറ്റെങ്കിലും കഴിഞ്ഞശേഷം വേണം ചൂടുവെള്ളത്തില്‍ കുളിക്കാന്‍.

വ്യായാമത്തിന് ശേഷമുള്ള വിശ്രമസമയത്ത് വെളളം കുടിക്കേണ്ടതുണ്ട്. ഹൃദയമിടിപ്പ് സാധാരണ സ്ഥിതിയിലായ ശേഷം മാത്രം മറ്റ് കാര്യങ്ങളിലേക്ക് കടക്കുക. വ്യായാമ ശേഷം ഇളം ചൂടുവെള്ളത്തിലോ തണുത്ത വെള്ളത്തിലോ ഉള്ള കുളി നല്ലതാണ്. അവ ശരീരത്തെ തണുപ്പിക്കുകയും പേശികള്‍ക്ക് ഗുണം ചെയ്യുകയും ചെയ്യും.

ചൂടുവെള്ളത്തിലെ കുളി ദോഷകരമാണെന്ന് ഇതുകൊണ്ട് പറയാനാവില്ല. ചൂടുവെള്ളത്തില്‍ കുളിക്കുന്നത് പേശികളെ മയപ്പെടുത്തുകയും പിരിമുറുക്കം ലഘൂകരിക്കുകയും ചെയ്യും. പക്ഷേ വ്യായാമശേഷം ശരീരം തണുത്തുകഴിഞ്ഞ് ആകണം ഈ വിസ്തരിച്ചുള്ള ചൂടുവെള്ളത്തിലെ കുളി എന്ന് മാത്രം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/318093/is-it-dangerous-to-take-a-hot-bath-after-a-workout-says-doctor)