---
title: "സ്കൂളുകളിൽ ആർഎസ്എസ് പാഠ്യ വിഷയമാകും; നീക്കം രാഷ്ട്രനീതി പരിപാടിയുടെ ഭാഗമായി"
english_title: "Decision to make RSS history a subject in Delhi schools."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/318077/decision-to-make-rss-history-a-subject-in-delhi-schools"
published_at: "2025-10-01T12:56:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dcd87013f5b_rss.jpg"
keywords: []
---

# സ്കൂളുകളിൽ ആർഎസ്എസ് പാഠ്യ വിഷയമാകും; നീക്കം രാഷ്ട്രനീതി പരിപാടിയുടെ ഭാഗമായി

> **Lead Summary:** ഡൽഹിലെ സ്കൂളുകളിൽ ആർഎസ്എസിന്റെ ചരിത്രം പാഠ്യ വിഷയമാക്കാൻ തീരുമാനം. ആർഎസ്എസ് പ്രത്യയശാസ്ത്രം ഉൾപ്പെടെ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തും. രാഷ്ട്രനീതി പരിപാടിയുടെ ഭാഗമായാണ് നീക്കം. ഡൽഹി വിദ്യാഭ്യാസ മന്ത്രി ഇക്കാര്യം സ്ഥിരീകരിച്ചു. 12-ാം ക്ലാസുവരെയുള്ള ആർഎസ്എസ് പഠഭാഗമാകുക.

## Article Content

ഡൽഹിലെ സ്കൂളുകളിൽ ആർഎസ്എസിന്റെ ചരിത്രം പാഠ്യ വിഷയമാക്കാൻ തീരുമാനം. ആർഎസ്എസ് പ്രത്യയശാസ്ത്രം ഉൾപ്പെടെ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തും. രാഷ്ട്രനീതി പരിപാടിയുടെ ഭാഗമായാണ് നീക്കം. ഡൽഹി വിദ്യാഭ്യാസ മന്ത്രി ഇക്കാര്യം സ്ഥിരീകരിച്ചു. 12-ാം ക്ലാസുവരെയുള്ള ആർഎസ്എസ് പഠഭാഗമാകുക.

വിദ്യാർഥികളിൽ പൗരബോധവും സമൂഹികബോധവും വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് രാഷ്ട്രനീതി എന്ന പരിപാടിയെന്നും അതിന്റെ ഭാ​ഗമായിട്ടാണ് ആർഎസ്എസിനെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയതെന്നുമാണ് സർക്കാരിന്റെ വിശദീകരണം. മൗലിക കടമകളിൽ വി​ദ്യാർഥികൾക്ക് കൂടുതൽ ശ്ര​ദ്ധ കേന്ദ്രീകരിക്കുന്നതിൽ പദ്ധതി സഹായകരമാകുമെന്നാണ് വിലയിരുത്തൽ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/318077/decision-to-make-rss-history-a-subject-in-delhi-schools)