---
title: "മദ്യപിച്ച് ലക്കുകെട്ട് വിമാനത്തില്‍ പ്രശ്നമുണ്ടാക്കിയ യാത്രക്കാരെ ചെവിക്ക് പിടിച്ച് പുറത്താക്കി പോലീസ്"
english_title: "Police eject passengers who caused trouble on a flight after being drunk and drunken"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/318067/police-eject-passengers-who-caused-trouble-on-a-flight-after-being-drunk-and-drunken"
published_at: "2025-10-01T12:23:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dccffa41a48_hjgkjg.jpg"
keywords: []
---

# മദ്യപിച്ച് ലക്കുകെട്ട് വിമാനത്തില്‍ പ്രശ്നമുണ്ടാക്കിയ യാത്രക്കാരെ ചെവിക്ക് പിടിച്ച് പുറത്താക്കി പോലീസ്

> **Lead Summary:** ലണ്ടൻ: **[**മദ്യപിച്ച് ലക്കുകെട്ട് വിമാനത്തില്‍ പ്രശ്നമുണ്ടാക്കിയ യാത്രക്കാരെ പുറത്തിറക്കി. ലണ്ടനിലെ ലൂട്ടൺ വിമാനത്താവളത്തിൽ നിന്ന് അലികാന്‍റയിലേക്ക് പുറപ്പെട്ട റയാൻഎയർ വിമാനത്തിലാണ് സംഭവം ഉണ്ടായത്. മദ്യപിച്ച് ലക്കുകെട്ട ബ്രിട്ടീഷ് യാത്രക്കാരെയാണ് വിമാനത്തില്‍ നിന്ന് ബലം പ്രയോഗിച്ച് പുറത്താക്കിയത്.ഫ്രാൻസിലെ ടൗളൂസിൽ അടിയന്തരമായി വിമാനം ഇറക്കിയാണ് യാത്രക്കാരെ പുറത്തിറക്കിയത്.

## Article Content

ലണ്ടൻ: **[**മദ്യപിച്ച് ലക്കുകെട്ട് വിമാനത്തില്‍ പ്രശ്നമുണ്ടാക്കിയ യാത്രക്കാരെ പുറത്തിറക്കി. ലണ്ടനിലെ ലൂട്ടൺ വിമാനത്താവളത്തിൽ നിന്ന് അലികാന്‍റയിലേക്ക് പുറപ്പെട്ട റയാൻഎയർ വിമാനത്തിലാണ് സംഭവം ഉണ്ടായത്. മദ്യപിച്ച് ലക്കുകെട്ട ബ്രിട്ടീഷ് യാത്രക്കാരെയാണ് വിമാനത്തില്‍ നിന്ന് ബലം പ്രയോഗിച്ച് പുറത്താക്കിയത്.ഫ്രാൻസിലെ ടൗളൂസിൽ അടിയന്തരമായി വിമാനം ഇറക്കിയാണ് യാത്രക്കാരെ പുറത്തിറക്കിയത്.

> സംഭവത്തിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഫ്രഞ്ച് പൊലീസ് വിമാനത്തിൽ കയറി അഞ്ച് പേരെ പുറത്താക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പുറത്താക്കപ്പെട്ടവരിൽ ഒരാളായ, ഡാനിയൽ ആഷ്‌ലി-ലോസിനെ (ഓൺലൈനിൽ ഡാൻ റിസ് എന്നും അറിയപ്പെടുന്നു) ചെവിക്ക് പിടിച്ച് വലിച്ചിഴച്ച് ഇടനാഴിയിലൂടെ കൊണ്ടുപോകുന്നതും മറ്റ് യാത്രക്കാർ കൈയ്യടിക്കുകയും "ചിയറിയോ" എന്ന് പാടുകയും ചെയ്യുന്നതും വീഡിയോയിലുണ്ട്. 'ന്യൂയോർക്ക് പോസ്റ്റ്' ആണ് ഇത് റിപ്പോർട്ട് ചെയ്തത്.

റിപ്പോർട്ടുകൾ പ്രകാരം, ആഷ്‌ലി-ലോസ് എമർജൻസി എക്സിറ്റിന് അടുത്താണ് ഇരുന്നിരുന്നത്. പറക്കുന്നതിനിടെ ഇയാൾ വാതിൽ തുറക്കാൻ ശ്രമിച്ചതായും ആരോപണമുണ്ട്. ഒരു ബാച്ചിലർ പാർട്ടിക്കായി ബെനിഡോമിലേക്ക് പോയ സംഘത്തിലെ അംഗമായിരുന്നു ഇയാൾ. വിമാനത്തിൽ കയറുന്നതിന് മുമ്പ് ഡ്യൂട്ടി ഫ്രീയിൽ നിന്ന് വാങ്ങിയ മദ്യം കഴിച്ചതായും റിപ്പോർട്ടുണ്ട്

### Related Links & Sources
- [Original Story Source](https://truevisionnews.com/news/318067/police-eject-passengers-who-caused-trouble-on-a-flight-after-being-drunk-and-drunken)