---
title: "എവിടെയൊക്കെ കള്ളനെ തപ്പി, ശാന്തിക്കാരൻ കേമൻ തന്നെ .....; ദേവവിഗ്രഹങ്ങളിലെ തിരുവാഭരണങ്ങൾ മോഷ്ടിച്ചു, ക്ഷേത്രത്തിലെ ശാന്തിക്കാരൻ അറസ്റ്റിൽ"
english_title: "Gold ornaments stolen from the sacred ornaments of deity idols, peacemaker arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/318054/gold-ornaments-stolen-from-the-sacred-ornaments-of-deity-idols-peacemaker-arrested"
published_at: "2025-10-01T11:46:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dcc8250a222_arrest.jpg"
keywords: []
---

# എവിടെയൊക്കെ കള്ളനെ തപ്പി, ശാന്തിക്കാരൻ കേമൻ തന്നെ .....; ദേവവിഗ്രഹങ്ങളിലെ തിരുവാഭരണങ്ങൾ മോഷ്ടിച്ചു, ക്ഷേത്രത്തിലെ ശാന്തിക്കാരൻ അറസ്റ്റിൽ

> **Lead Summary:** ദേവവിഗ്രഹങ്ങളിലെ തിരുവാഭരണങ്ങൾ മോഷ്ടിച്ച കേസിൽ ശാന്തിക്കാരൻ അറസ്റ്റിൽ. കുന്നത്തങ്ങാടി ചെങ്ങട്ടിൽ വീട്ടിൽ വിഷ്ണു എന്നയാളെയാണ് തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്.

## Article Content

ദേവവിഗ്രഹങ്ങളിലെ തിരുവാഭരണങ്ങൾ മോഷ്ടിച്ച കേസിൽ ശാന്തിക്കാരൻ അറസ്റ്റിൽ. കുന്നത്തങ്ങാടി ചെങ്ങട്ടിൽ വീട്ടിൽ വിഷ്ണു എന്നയാളെയാണ് തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്.

വാടാനപ്പള്ളി തൃത്തല്ലൂർ ശ്രീ കൊറ്റായി ചാളിപ്പാട്ട് അന്നപൂർണ്ണേശ്വരി തറവാട്ട് ക്ഷേത്രത്തിലെ ദേവവിഗ്രഹങ്ങളിൽ അണിയിച്ചിരുന്ന തിരുവാഭരണങ്ങളാണ് മോഷ്ടിച്ചത് . കഴിഞ്ഞ വർഷം മേയ് മൂന്നിന് രാവിലെ 10.30 നും ജൂൺ 26 ന് വൈകീട്ട് 7.30 നും ഇടയിലാണ് ക്ഷേത്രത്തിലെ രണ്ട് ശാന്തിക്കാരിൽ ഒരാളായ വിഷ്ണു മോഷണം നടത്തിയത്.

അന്നപൂർണ്ണേശ്വരി ദേവിയുടെ തിരുവാഭരണങ്ങളായ വിഗ്രഹത്തിൽ അണിയിച്ചിരുന്ന താലിയോട് കൂടിയ 4 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമാലയും, ദുർഗാദേവിയുടെ വിഗ്രഹത്തിലെ 9.57 ഗ്രാം താലിയോട് കൂടിയ സ്വർണ്ണമാലയും, ഭദ്രകാളി ദേവിയുടെ വിഗ്രഹത്തിലെ 8.15 ഗ്രാം താലിയോട് കൂടിയ സ്വർണ്ണമാലയും ഉൾപ്പെടെ 21.72 ഗ്രാം സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/318054/gold-ornaments-stolen-from-the-sacred-ornaments-of-deity-idols-peacemaker-arrested)