---
title: "'എല്ലാ കാലത്തും ദേവസ്വം മാനുവൽ നോക്കിയാണോ കാര്യങ്ങൾ ചെയ്തത്? 'തന്‍റെ കാലത്ത് എന്തേലും നിയമ വിരുദ്ധമായി നടന്നോ എന്നും അന്വേഷിക്കണം -എ പത്മകുമാർ"
english_title: "Former president A. Padmakumar sharply criticizes K. Ananthagopan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/318037/former-president-a-padmakumar-sharply-criticizes-k-ananthagopan"
published_at: "2025-10-01T11:04:00+05:30"
category: "Pathanamthitta"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dcbda1d7737_gfhdrf.jpg"
keywords: []
---

# 'എല്ലാ കാലത്തും ദേവസ്വം മാനുവൽ നോക്കിയാണോ കാര്യങ്ങൾ ചെയ്തത്? 'തന്‍റെ കാലത്ത് എന്തേലും നിയമ വിരുദ്ധമായി നടന്നോ എന്നും അന്വേഷിക്കണം -എ പത്മകുമാർ

> **Lead Summary:** പത്തനംതിട്ട: **[** മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും സിപിഎം നേതാവുമായ കെ. അനന്തഗോപനെതിരെ രൂക്ഷമായ വിമർശനവുമായി മുൻ പ്രസിഡന്റായ എ. പത്മകുമാർ രംഗത്തെത്തി. ദേവസ്വം കാര്യങ്ങൾ തീരുമാനിക്കുമ്പോൾ എല്ലാ കാലത്തും മാനുവൽ പാലിച്ചിട്ടുണ്ടോ എന്ന് അദ്ദേഹം ചോദ്യമുയർത്തി.

## Article Content

പത്തനംതിട്ട: **[** മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും സിപിഎം നേതാവുമായ കെ. അനന്തഗോപനെതിരെ രൂക്ഷമായ വിമർശനവുമായി മുൻ പ്രസിഡന്റായ എ. പത്മകുമാർ രംഗത്തെത്തി. ദേവസ്വം കാര്യങ്ങൾ തീരുമാനിക്കുമ്പോൾ എല്ലാ കാലത്തും മാനുവൽ പാലിച്ചിട്ടുണ്ടോ എന്ന് അദ്ദേഹം ചോദ്യമുയർത്തി.

പതിനെട്ടാം പടിക്ക് മുകളിൽ ഫോൾഡിങ് റൂഫ് വെച്ചത് ആരുടെ കാലത്താണ് പിന്നീട് അത് അനാവശ്യം എന്ന് കണ്ട് തന്‍റെ കാലത്ത് ഇളക്കി മാറ്റി ദേവസ്വം പ്രസിഡന്‍റ് ആയിരുന്നപ്പോള്‍ താൻ വിദേശ യാത്ര നടത്തിയിട്ടില്ല നടത്തിയവർ ആരൊക്കെ എന്ന് അന്വേഷിക്കണം വിദേശയാത്ര മാനുവൽ അടിസ്ഥാനത്തിൽ ആണോ എന്ന് പരിശോധിക്കണം അനന്തഗോപൻ വിദേശ യാത്ര നടത്തി എന്ന് താൻ പറയുന്നില്ല തന്‍റെ കാലത്ത് എന്തേലും വീഴ്ച ഉണ്ടെങ്കിൽ അതും പരിശോക്കണം എല്ലാം അന്വേഷികണം 2019 മുൻപ് ഉള്ളതും അന്വേഷിക്കണം 98ല്‍ വിജയ് മല്യ ശ്രീകോവിൽ സ്വർണ്ണം പൂശിയത് മുതൽ അന്വേഷിക്കണം തന്‍റെ കാലത്ത് എന്തേലും നിയമ വിരുദ്ധമായി നടന്നോ എന്നും അന്വേഷിക്കണമെന്നും മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റായിരുന്ന എ പത്മകുമാർ ആവശ്യപ്പെട്ടു

### Related Links & Sources
- [Original Story Source](https://truevisionnews.com/news/318037/former-president-a-padmakumar-sharply-criticizes-k-ananthagopan)