---
title: "ശരീരത്തില്‍ പെട്രോളൊഴിച്ചു,  പതിനെട്ടുകാരിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച അന്‍പത്തെട്ടുകാരൻ  പിടിയില്‍"
english_title: "Neighbor arrested for trying to set 18-year-old girl on fire"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/318035/neighbor-arrested-for-trying-to-set-18-year-old-girl-on-fire"
published_at: "2025-10-01T10:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dcbac2b62c3_fire.jpg"
keywords: []
---

# ശരീരത്തില്‍ പെട്രോളൊഴിച്ചു,  പതിനെട്ടുകാരിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച അന്‍പത്തെട്ടുകാരൻ  പിടിയില്‍

> **Lead Summary:** പതിനെട്ടുകാരിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച അയല്‍വാസി പിടിയില്‍. ശരീരത്തില്‍ പെട്രോളൊഴിച്ചതോടെ യുവതി ഓടി രക്ഷപ്പെടുകയായിരുന്നു. അയല്‍വാസിയായ ജോസ് എന്നയാളെ പോലീസ് പിടികൂടി. ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം.

## Article Content

പതിനെട്ടുകാരിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച അയല്‍വാസി പിടിയില്‍. ശരീരത്തില്‍ പെട്രോളൊഴിച്ചതോടെ യുവതി ഓടി രക്ഷപ്പെടുകയായിരുന്നു. അയല്‍വാസിയായ ജോസ് എന്നയാളെ പോലീസ് പിടികൂടി. ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം.

അയല്‍വാസികള്‍ തമ്മില്‍ വഴക്കുണ്ടായതോടെ അന്‍പത്തെട്ടുകാരനായ ജോസ് എന്നയാള്‍ പെണ്‍കുട്ടിയുടെ ദേഹത്തേക്ക് പെട്രോള്‍ ഒഴിക്കുകയായിരുന്നു. തീകൊളുത്താനൊരുങ്ങുന്നതിനിടെ പെണ്‍കുട്ടി ഇയാളെ തള്ളിമാറ്റി ഓടുകയായിരുന്നു. ഉടന്‍തന്നെ പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/318035/neighbor-arrested-for-trying-to-set-18-year-old-girl-on-fire)