---
title: "'മരത്തിൽ നിന്നും പുലി നിലത്തേക്ക് ചാടി അപ്രത്യക്ഷമായി';  മലപ്പുറം കാടാമ്പുഴയിൽ പുലിയെ കണ്ടതായി നാട്ടുകാർ  "
english_title: "Residents of Marakara Chullikkadu are worried as suspicions of a leopard sighting grow."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/318029/residents-of-marakara-chullikkadu-are-worried-as-suspicions-of-a-leopard-sighting-grow"
published_at: "2025-10-01T10:40:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dcb8039442b_puli.jpg"
keywords: []
---

# 'മരത്തിൽ നിന്നും പുലി നിലത്തേക്ക് ചാടി അപ്രത്യക്ഷമായി';  മലപ്പുറം കാടാമ്പുഴയിൽ പുലിയെ കണ്ടതായി നാട്ടുകാർ  

> **Lead Summary:** പുലിയെ കണ്ടെന്ന സംശയം ബലപ്പെട്ടതോടെ മാറാക്കര ചുള്ളിക്കാട് നിവാസികൾ ആശങ്കയിൽ. ചൊവ്വാഴ്ച രാത്രിയാണ് പുലിയെ കണ്ടെത്തിയത്.

## Article Content

പുലിയെ കണ്ടെന്ന സംശയം ബലപ്പെട്ടതോടെ മാറാക്കര ചുള്ളിക്കാട് നിവാസികൾ ആശങ്കയിൽ. ചൊവ്വാഴ്ച രാത്രിയാണ് പുലിയെ കണ്ടെത്തിയത്.

സമീപവാസിയുടെ വീടിന് മുറ്റത്തെത്തിയ പെരുമ്പാമ്പിനെ നീക്കം ചെയ്യുന്നതിനിടെയാണ് വീട്ടുകാർ പുലിയെ കണ്ടത്. വെളിച്ചമടിച്ചതോടെ മരത്തിൽ നിന്നും മരത്തിലുണ്ടായിരുന്ന പുലി നിലത്തേക്ക് ചാടി അപ്രത്യക്ഷമായി. സംഭവത്തിൽ നാട്ടുകാർ തുടർന്ന് വനം വകുപ്പിനെ വിവരമറിയിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/318029/residents-of-marakara-chullikkadu-are-worried-as-suspicions-of-a-leopard-sighting-grow)