---
title: " വീണ്ടും മുകളിലേക്ക് ...; സ്വർണവില കേട്ടാൽ നിങ്ങൾ ഞെട്ടും,  പവന്  87,000 രൂപ!"
english_title: "Gold prices have risen in the state."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/318017/gold-prices-have-risen-in-the-state"
published_at: "2025-10-01T10:18:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dcb2e6d2fdd_gold.jpg"
keywords: []
---

#  വീണ്ടും മുകളിലേക്ക് ...; സ്വർണവില കേട്ടാൽ നിങ്ങൾ ഞെട്ടും,  പവന്  87,000 രൂപ!

> **Lead Summary:** സംസ്ഥാനത്ത് സ്വർണവില ഉയർന്നു . കഴിഞ്ഞ ദിവസം വൈകുന്നേരം വില കുറഞ്ഞതിന് പിന്നാലെ സ്വർണം തിരിച്ച് കയറുകയായിരുന്നു. ഇന്ന് ഗ്രാമിന് 110 രൂപയുടെ വർധനയാണ് സ്വർണത്തിന് ഉണ്ടായത്. 10,875 രൂപയായാണ് സ്വർണത്തിന്റെ വില ഉയർന്നത്. പവന് 880 രൂപയുടെ വർധനവുണ്ടായി. ഇതോടെ പവന്റെ വില 87,000 രൂപയായി ഉയർന്നു.

## Article Content

സംസ്ഥാനത്ത് സ്വർണവില ഉയർന്നു . കഴിഞ്ഞ ദിവസം വൈകുന്നേരം വില കുറഞ്ഞതിന് പിന്നാലെ സ്വർണം തിരിച്ച് കയറുകയായിരുന്നു. ഇന്ന് ഗ്രാമിന് 110 രൂപയുടെ വർധനയാണ് സ്വർണത്തിന് ഉണ്ടായത്. 10,875 രൂപയായാണ് സ്വർണത്തിന്റെ വില ഉയർന്നത്. പവന് 880 രൂപയുടെ വർധനവുണ്ടായി. ഇതോടെ പവന്റെ വില 87,000 രൂപയായി ഉയർന്നു.

ആഗോളവിപണിയിലും സ്വർണവില ഉയർന്നു. യു.എസ് ഷട്ട്ഡൗണിനെ തുടർന്നുള്ള ആശങ്കയിൽ നിക്ഷേപകർ സ്വർണത്തിൽ കൂടുതൽ നിക്ഷേപം നടത്തിയതോടെയാണ് വില ഉയർന്നത്. സ്​പോട്ട് ഗോൾഡിന്റെ വില 0.4 ശതമാനം ഉയർന്ന് 3,872.87 ഡോളറായി. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് 0.7 ശതമാനം ഉയർന്ന് 3,901.40 ഡോളറായും ഉയർന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/318017/gold-prices-have-risen-in-the-state)