---
title: "രാജീവ് ചന്ദ്രശേഖറിന്‍റെ ഇമേജ് കൂട്ടാന്‍ പുതിയ പിആര്‍ ടീം; കോഴിക്കോട്ടെ പുതിയ സംഘത്തിന്റെ ചുമതല 'കേരളീയനായി റീബ്രാന്‍ഡ്' ചെയ്യുക"
english_title: "New PR team to boost Rajeev Chandrasekhar image New team in Kozhikode tasked with rebranding as Keralite"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/318007/new-pr-team-to-boost-rajeev-chandrasekhar-image-new-team-in-kozhikode-tasked-with-rebranding-as-keralite"
published_at: "2025-10-01T08:31:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dc99e64b0a9_sfd.jpg"
keywords: []
---

# രാജീവ് ചന്ദ്രശേഖറിന്‍റെ ഇമേജ് കൂട്ടാന്‍ പുതിയ പിആര്‍ ടീം; കോഴിക്കോട്ടെ പുതിയ സംഘത്തിന്റെ ചുമതല 'കേരളീയനായി റീബ്രാന്‍ഡ്' ചെയ്യുക

> **Lead Summary:** **കോഴിക്കോട് : ( **[www.truevisionnews.com]** )** ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൻ്റെ ഇമേജ് കൂട്ടാൻ കേരളത്തിൽ പുതിയ പി.ആർ. സംഘം. നിലവിൽ ബെംഗളൂരു ആസ്ഥാനമായ പി.ആർ. ഏജൻസി വരുത്തിയ പിഴവുകൾ പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചെന്ന വിലയിരുത്തലിലാണ് കോഴിക്കോട്ടെ പുതിയ സംഘത്തെ നിയോഗിച്ചത്.

## Article Content

**കോഴിക്കോട് : ( **[www.truevisionnews.com]** )** ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൻ്റെ ഇമേജ് കൂട്ടാൻ കേരളത്തിൽ പുതിയ പി.ആർ. സംഘം. നിലവിൽ ബെംഗളൂരു ആസ്ഥാനമായ പി.ആർ. ഏജൻസി വരുത്തിയ പിഴവുകൾ പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചെന്ന വിലയിരുത്തലിലാണ് കോഴിക്കോട്ടെ പുതിയ സംഘത്തെ നിയോഗിച്ചത്.

കർക്കിടകം ആരംഭിക്കുന്നതിന് മുൻപേ രാമായണ മാസത്തിന്റെ ആശംസ, മോഹൻലാലിന് ഫാൽക്കെ പുരസ്കാരം ലഭിച്ചപ്പോൾ മോദിക്ക് നന്ദി പറഞ്ഞ് പോസ്റ്റർ, കേരള രാഷ്ട്രീയം അറിയില്ലെന്ന പ്രതിപക്ഷ നേതാവിന്റെ ആക്ഷേപത്തിന് മറുപടിയായി ഇറക്കിയ ലൂസിഫറിലെ മാസ് ഡയലോഗ് - രാജീവ് ചന്ദ്രശേഖറിനെ ബിസിനസ്സുകാരനിൽ നിന്ന് മുഴുവൻ സമയ രാഷ്ട്രീയക്കാരനാക്കാൻ ബെംഗളൂരു ആസ്ഥാനമായ പി.ആർ. ഏജൻസി നടത്തിയ പല ശ്രമങ്ങളും ട്രോളുകളായി മാറിയിരുന്നു.

ഇതോടെയാണ് മലയാളം കൈകാര്യം ചെയ്യുന്ന കോഴിക്കോട്ടെ പി.ആർ. ഏജൻസിയെ ചുമതല ഏൽപിച്ചത്. കേരള പശ്ചാത്തലത്തിൽ റീബ്രാൻഡ് ചെയ്ത രാജീവ് ചന്ദ്രശേഖർ, അതാണ് പുതിയ കമ്പനിയുടെ ചുമതല. പിന്നാലെ മലയാള സിനിമ ഡയലോഗുകളിൽ പുതിയ പോസ്റ്റുകളും വന്നുതുടങ്ങി. രാജീവ് ചന്ദ്രശേഖർ കുത്തക മുതലാളിയാണെന്ന ആക്ഷേപം ഇല്ലാതാക്കുക, ഇതിനായി അധ്യക്ഷനെ പ്രൊമോട്ട് ചെയ്യുന്ന 150-ഓളം സോഷ്യൽ മീഡിയ പോസ്റ്റുകൾ ദിവസേന സൃഷ്ടിക്കണം.

കൊല്ലത്ത് നടന്ന ജില്ലാ പ്രസിഡന്റുമാരുടെയും പ്രഭാരിമാരുടെയും യോഗത്തിൽ രാജീവ് ചന്ദ്രശേഖർ തന്നെയാണ് പുതിയ ടീമിനെ പരിചയപ്പെടുത്തിയത്. ബി.ജെ.പിക്ക് ഔദ്യോഗിക മീഡിയ സെല്ലുണ്ട്. കേന്ദ്ര നേതൃത്വത്തിന് കീഴിൽ പ്രവർത്തിക്കുന്ന പി.ആർ. കമ്പനിയുണ്ട്. ഇതൊന്നും പോരാഞ്ഞാണ് സ്വന്തം പ്രതിച്ഛായ വർദ്ധിപ്പിക്കാൻ മാത്രമായി പുതിയ പി.ആർ. ടീം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/318007/new-pr-team-to-boost-rajeev-chandrasekhar-image-new-team-in-kozhikode-tasked-with-rebranding-as-keralite)