---
title: "കാമുകിയുടെ വീട്ടിൽനിന്ന് ഷോക്കേറ്റു; രാത്രി വേലി ചാടിക്കടക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം, കൊലപാതകമെന്ന് കുടുംബം"
english_title: "Shocked by girlfriend's house Young man dies tragically while jumping over fence at night family alleges murder"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/317976/shocked-by-girlfriends-house-young-man-dies-tragically-while-jumping-over-fence-at-night-family-alleges-murder"
published_at: "2025-09-30T21:58:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dc05808cf11_ff.jpg"
keywords: []
---

# കാമുകിയുടെ വീട്ടിൽനിന്ന് ഷോക്കേറ്റു; രാത്രി വേലി ചാടിക്കടക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം, കൊലപാതകമെന്ന് കുടുംബം

> **Lead Summary:** **( **[www.truevisionnews.com]** ) ** ഒഡിഷയില്‍ കാമുകിയുടെ വീട്ടില്‍വെച്ച് വൈദ്യുതാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം. ബിശ്വജിത് ബെഹ്‌റ എന്ന യുവാവാണ് മരിച്ചത്. കാമുകിയുടെ ക്ഷണം സ്വീകരിച്ച് വീട്ടിലെത്തിയതായിരുന്നു ഇയാളെന്നും മതില്‍ ചാടിക്കടന്ന് വീട്ടുവളപ്പിലേക്ക് പ്രവേശിക്കുന്നതിനിടെ വൈദ്യുതി കമ്പിയില്‍ തട്ടിയാണ് മരണം സംഭവിച്ചതെന്നുമാണ് പോലീസ് പറയുന്നത്. സംഭവം കൊലപാതകമാണെന്ന് യുവാവിന്റെ കുടുംബം ആരോപിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

## Article Content

**( **[www.truevisionnews.com]** ) ** ഒഡിഷയില്‍ കാമുകിയുടെ വീട്ടില്‍വെച്ച് വൈദ്യുതാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം. ബിശ്വജിത് ബെഹ്‌റ എന്ന യുവാവാണ് മരിച്ചത്. കാമുകിയുടെ ക്ഷണം സ്വീകരിച്ച് വീട്ടിലെത്തിയതായിരുന്നു ഇയാളെന്നും മതില്‍ ചാടിക്കടന്ന് വീട്ടുവളപ്പിലേക്ക് പ്രവേശിക്കുന്നതിനിടെ വൈദ്യുതി കമ്പിയില്‍ തട്ടിയാണ് മരണം സംഭവിച്ചതെന്നുമാണ് പോലീസ് പറയുന്നത്. സംഭവം കൊലപാതകമാണെന്ന് യുവാവിന്റെ കുടുംബം ആരോപിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

സെപ്റ്റംബര്‍ 28-ന് രാത്രി വൈകിയാണ് സംഭവം. കാമുകിയുടെ ക്ഷണം സ്വീകരിച്ച് അർധരാത്രി രാത്രി വൈകി വീട്ടിലെത്തിയതായിരുന്നു യുവാവ്. മതില്‍ ചാടിക്കടന്ന് വളപ്പിലേക്ക് പ്രവേശിക്കുന്നതിനിടെ വൈദ്യുതി കമ്പിയില്‍ സ്പര്‍ശിക്കുകയായിരുന്നു. തത്ക്ഷണംതന്നെ കുഴഞ്ഞുവീണ ബിശ്വജിത്തിനെ കുടുംബം ഉടന്‍തന്നെ ധന്‍കനാല്‍ ജില്ലാ ആശുപത്രിയിലെത്തിച്ചു.

എന്നാൽ, അതിനുമുൻപേ മരണം സംഭവിച്ചതായി ഡോക്ടര്‍മാർ സ്ഥിരീകരിച്ചു. സംഭവത്തില്‍ കാമുകിയുടെ ബന്ധുക്കള്‍ക്ക് പങ്കുണ്ടെന്ന് ആരോപിച്ച് ബിശ്വജിത്തിന്റെ കുടുംബം സദര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് അന്വേഷണം ആരംഭിച്ചു.

വൈദ്യുതാഘാതംമൂലം മരിച്ചെന്നാണ് പ്രാഥമിക വിലയിരുത്തല്‍. വിശദാന്വേഷണത്തില്‍ മാത്രമേ യഥാര്‍ഥ കാരണം കണ്ടെത്താനാവൂ എന്ന് പോലീസ് പറഞ്ഞു. ബിശ്വജിത്ത് കൂടെ ഒരു സുഹൃത്തിനെ വിളിച്ചിരുന്നുവെന്നും എന്നാല്‍, സുഹൃത്ത് പോവാന്‍ തയ്യാറാവാതിരുന്നതോടെ ഒറ്റയ്ക്ക് പോവുകയായിരുന്നെന്നും വിശ്വജിത്തിന്റെ മുത്തച്ഛന്‍ പറഞ്ഞു.

പിന്നീട് വീടിന് പിന്നില്‍ ആള്‍ക്കൂട്ടമുണ്ടെന്ന് പറഞ്ഞ് വിശ്വജിത്തിന്റെ കാമുകി വിളിച്ചത് പ്രകാരം, സുഹൃത്ത് സംഭവസ്ഥലത്തെത്തുകയായിരുന്നു. ബിശ്വജിത്ത് അവിടെ ഒരു വൈദ്യുത കമ്പിയില്‍ കുരുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. സഹായിക്കാന്‍ ശ്രമിക്കുന്നതിനിടെ സുഹൃത്തിനും വൈദ്യുതതാഘാതമേറ്റു. ബിശ്വജിത്തിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നെന്നാണ് മുത്തച്ഛന്‍ ആരോപിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/317976/shocked-by-girlfriends-house-young-man-dies-tragically-while-jumping-over-fence-at-night-family-alleges-murder)