---
title: "കുറച്ച് ദയ കാണിക്കാമായിരുന്നു ....; പണം തിരിച്ചടയ്ക്കാൻ സാവകാശം ചോദിച്ചിട്ടും ബാങ്ക് നൽകിയില്ല,  ജപ്തി ഭീഷണിയെ തുടർന്ന് യുവാവ് തൂങ്ങി മരിച്ചു"
english_title: "A young man committed suicide in Kanichukulangara following threats of confiscation."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/317955/a-young-man-committed-suicide-in-kanichukulangara-following-threats-of-confiscation"
published_at: "2025-09-30T19:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dbe27175b04_dead.jpg"
keywords: []
---

# കുറച്ച് ദയ കാണിക്കാമായിരുന്നു ....; പണം തിരിച്ചടയ്ക്കാൻ സാവകാശം ചോദിച്ചിട്ടും ബാങ്ക് നൽകിയില്ല,  ജപ്തി ഭീഷണിയെ തുടർന്ന് യുവാവ് തൂങ്ങി മരിച്ചു

> **Lead Summary:** കണിച്ചുകുളങ്ങരയിൽ ജപ്തി ഭീഷണിയെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു . അയ്യനാട്ടുവെളി വീട്ടിൽ വൈശാഖ് മോഹൻ ആണ് മരിച്ചത് . പണം തിരിച്ചടയ്ക്കാൻ ഒരു മാസത്തെ സാവകാശം ചോദിച്ചിട്ടും ബാങ്ക് നൽകിയില്ലെന്ന് ബന്ധുക്കൾ പറയുന്നു. സർവ്വീസ് സഹകരണ ബാങ്കിൽ നിന്നും മടങ്ങിയെത്തിയതിന് പിന്നാലെ തൂങ്ങിമരിക്കുകയായിരുന്നു.

## Article Content

കണിച്ചുകുളങ്ങരയിൽ ജപ്തി ഭീഷണിയെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു . അയ്യനാട്ടുവെളി വീട്ടിൽ വൈശാഖ് മോഹൻ ആണ് മരിച്ചത് . പണം തിരിച്ചടയ്ക്കാൻ ഒരു മാസത്തെ സാവകാശം ചോദിച്ചിട്ടും ബാങ്ക് നൽകിയില്ലെന്ന് ബന്ധുക്കൾ പറയുന്നു. സർവ്വീസ് സഹകരണ ബാങ്കിൽ നിന്നും മടങ്ങിയെത്തിയതിന് പിന്നാലെ തൂങ്ങിമരിക്കുകയായിരുന്നു.

 2015-ൽ ആണ് വൈശാഖിന്റെ അമ്മയുടെ പിതാവ് രാഘവൻ ബാങ്കിൽ നിന്ന് ഒന്നര ലക്ഷം രൂപ വായ്പ എടുത്തത്. എന്നാൽ തിരിച്ചടവ് പലതവണ മുടങ്ങി. പിന്നാലെ കഴിഞ്ഞ ദിവസം ബാങ്ക് ഹിയറിംഗ് വെച്ചു.

വൈശാഖും അമ്മ ഓമനയും ഹിയറിങ്ങിൽ പങ്കെടുത്ത് തിരിച്ചടവിന് ഒരു മാസത്തെ സാവകാശം ചോദിച്ചിരുന്നു. എന്നാൽ സാവകാശം നൽകാൻ ബാങ്ക് തയ്യാറായില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. കയർ തൊഴിലാളി ആയിരുന്നു വൈശാഖ്. നടുവേദനയെ തുടർന്ന് സ്റ്റുഡിയോയിൽ ജോലി ചെയ്യുന്നതിനിടെയാണ് ബാങ്കിന്റെ ജപ്തി നോട്ടീസ് എത്തിയത്.

*(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/317955/a-young-man-committed-suicide-in-kanichukulangara-following-threats-of-confiscation)