---
title: "പ്രത്യേക ശ്രദ്ധയ്ക്ക്....! റെന്‍റ് കൺട്രോൾ ആക്ടിൽ സുപ്രധാന മാറ്റങ്ങൾ, പിഴ 2500 ശതമാനം വരെ കൂട്ടി കർണാടക സർക്കാർ"
english_title: "Karnataka government makes important changes to Rent Control Act, increases fines by up to 2500 percent"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/317945/karnataka-government-makes-important-changes-to-rent-control-act-increases-fines-by-up-to-2500-percent"
published_at: "2025-09-30T17:48:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dbcaec59d0b_1.jpg"
keywords: []
---

# പ്രത്യേക ശ്രദ്ധയ്ക്ക്....! റെന്‍റ് കൺട്രോൾ ആക്ടിൽ സുപ്രധാന മാറ്റങ്ങൾ, പിഴ 2500 ശതമാനം വരെ കൂട്ടി കർണാടക സർക്കാർ

> **Lead Summary:** **ബെംഗളൂരു: **വാടക തർക്കങ്ങളെ ക്രിമിനൽ കുറ്റങ്ങളിൽ നിന്ന് ഒഴിവാക്കുകയും അതേ സമയം പിഴത്തുക 900 ശതമാനം മുതൽ 2,500 ശതമാനം വരെ കുത്തനെ വർധിപ്പിക്കുകയും ചെയ്ത് കര്‍ണാടക സർക്കാർ. 1999-ൽ കൊണ്ടുവന്ന കർണാടക റെന്‍റ് കൺട്രോൾ ആക്ടിൽ സുപ്രധാന ഭേദഗതികൾ വരുത്താനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചത്. കഴിഞ്ഞയാഴ്ച മന്ത്രിസഭ അംഗീകരിച്ച ഈ ഭേദഗതികൾ ബെളഗാവിയിൽ നടക്കുന്ന നിയമസഭാ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

## Article Content

**ബെംഗളൂരു: **വാടക തർക്കങ്ങളെ ക്രിമിനൽ കുറ്റങ്ങളിൽ നിന്ന് ഒഴിവാക്കുകയും അതേ സമയം പിഴത്തുക 900 ശതമാനം മുതൽ 2,500 ശതമാനം വരെ കുത്തനെ വർധിപ്പിക്കുകയും ചെയ്ത് കര്‍ണാടക സർക്കാർ. 1999-ൽ കൊണ്ടുവന്ന കർണാടക റെന്‍റ് കൺട്രോൾ ആക്ടിൽ സുപ്രധാന ഭേദഗതികൾ വരുത്താനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചത്. കഴിഞ്ഞയാഴ്ച മന്ത്രിസഭ അംഗീകരിച്ച ഈ ഭേദഗതികൾ ബെളഗാവിയിൽ നടക്കുന്ന നിയമസഭാ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചെറിയ കുറ്റകൃത്യങ്ങളെ പിഴയും മുന്നറിയിപ്പും നൽകി കുറ്റവിമുക്തമാക്കുന്ന കേന്ദ്ര സർക്കാരിന്‍റെ 'ജൻ വിശ്വാസ് ആക്ട്, 2025'-മായി സംസ്ഥാന നിയമം ഏകീകരിക്കുന്നതിന്‍റെ ഭാഗമായാണ് ഈ നടപടി. വാടകക്കാരുമായും വീട്ടുടമകളുമായും ബന്ധപ്പെട്ട തർക്കങ്ങളിൽ നേരത്തെ ഉണ്ടായിരുന്ന ഒരു മാസം വരെയുള്ള തടവ് ശിക്ഷ ഒഴിവാക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

പുതിയ ഭേദഗതി പ്രകാരം നിയമത്തിലെ ഒമ്പത് വിവിധ വകുപ്പുകളിലെ പിഴകൾ കുത്തനെ വർദ്ധിപ്പിച്ചു. വാടകക്കാർ അനുമതിയില്ലാതെ സബ്‌ലെറ്റ് ചെയ്യുന്നത്, വീട്ടുടമകൾ നിയമവിരുദ്ധമായി വാടകക്കാരെ ഒഴിപ്പിക്കുന്നത്, വസ്തുവിവരം തെറ്റായി രേഖപ്പെടുത്തുന്നത്, റിയൽ എസ്റ്റേറ്റ് ഏജന്‍റുമാർ രജിസ്റ്റർ ചെയ്യാതിരിക്കുന്നത് എന്നിവ ഇതിൽ ഉൾപ്പെടുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/317945/karnataka-government-makes-important-changes-to-rent-control-act-increases-fines-by-up-to-2500-percent)