---
title: " അമ്മയുടെ ഓർമകൾ മരിക്കുന്നില്ല...! അനുഷ്ക–കോലി വിവാഹത്തിൽ ശ്രീദേവിയുടുത്ത സാരി ധരിച്ച് സുന്ദരിയായി ജാൻവി "
english_title: "Janhvi looked beautiful in the saree worn by Sridevi at Anushka-Kohli's wedding"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/317944/janhvi-looked-beautiful-in-the-saree-worn-by-sridevi-at-anushka-kohlis-wedding"
published_at: "2025-09-30T17:43:00+05:30"
category: "Fashion"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dbc976c3f82_janvy.jpg"
keywords: []
---

#  അമ്മയുടെ ഓർമകൾ മരിക്കുന്നില്ല...! അനുഷ്ക–കോലി വിവാഹത്തിൽ ശ്രീദേവിയുടുത്ത സാരി ധരിച്ച് സുന്ദരിയായി ജാൻവി 

> **Lead Summary:** ** ഇ**തിഹാസ താരങ്ങളുടെ മക്കളെ ‘നെപ്പോകിഡ്സ്’ എന്ന ഓമനപ്പേരിട്ടു വിളിക്കുന്നവർ അവർ നേരിടേണ്ടി വരുന്ന വെല്ലുവിളികളെക്കുറിച്ചും അവർ അനുഭവിക്കുന്ന മാനസിക ബുദ്ധിമുട്ടുകളേക്കുറിച്ചും ഒന്നും ചിന്തിക്കാറില്ല. ഓരോ ചിത്രങ്ങളിലെയും പ്രകടനത്തിനായി കഴിവിന്റെ പരമാവധി ചെയ്താലും അച്ഛന്റെ അഭിനയത്തിന്റെയത്രയും പോര, അമ്മയെ പോലെ സുന്ദരിയല്ല എന്ന തരത്തിലുള്ള പഴികൾ അവർ നിരന്തരം അനുഭവിക്കേണ്ടി വരാറുമുണ്ട്. ഇന്ത്യൻ ചലച്ചിത്ര നിർമാതാവായ ബോണി കപൂറിന്റെയും ബോളിവുഡിലെ ഇതിഹാസ താരമായിരുന്ന ശ്രീദേവിയുടെയും മകൾ ജാൻവി കപൂർ ഇത്തരത്തിൽ നിരവധി വിമർശനങ്ങളെ നേരിട്ടുകൊണ്ട് അഭിനയജീവിതം തുടരുകയാണ്.

## Article Content

** ഇ**തിഹാസ താരങ്ങളുടെ മക്കളെ ‘നെപ്പോകിഡ്സ്’ എന്ന ഓമനപ്പേരിട്ടു വിളിക്കുന്നവർ അവർ നേരിടേണ്ടി വരുന്ന വെല്ലുവിളികളെക്കുറിച്ചും അവർ അനുഭവിക്കുന്ന മാനസിക ബുദ്ധിമുട്ടുകളേക്കുറിച്ചും ഒന്നും ചിന്തിക്കാറില്ല. ഓരോ ചിത്രങ്ങളിലെയും പ്രകടനത്തിനായി കഴിവിന്റെ പരമാവധി ചെയ്താലും അച്ഛന്റെ അഭിനയത്തിന്റെയത്രയും പോര, അമ്മയെ പോലെ സുന്ദരിയല്ല എന്ന തരത്തിലുള്ള പഴികൾ അവർ നിരന്തരം അനുഭവിക്കേണ്ടി വരാറുമുണ്ട്. ഇന്ത്യൻ ചലച്ചിത്ര നിർമാതാവായ ബോണി കപൂറിന്റെയും ബോളിവുഡിലെ ഇതിഹാസ താരമായിരുന്ന ശ്രീദേവിയുടെയും മകൾ ജാൻവി കപൂർ ഇത്തരത്തിൽ നിരവധി വിമർശനങ്ങളെ നേരിട്ടുകൊണ്ട് അഭിനയജീവിതം തുടരുകയാണ്.

[A post shared by Brides Today (@bridestodayin)](https://www.instagram.com/reel/DO6XXyXEzlX/?utm_source=ig_embed&utm_campaign=loading)

നീരജ് ഗയ്‌വാൻ സംവിധാനം ചെയ്ത ഹോംബൗണ്ട് എന്ന ചിത്രത്തിന്റെ സ്പെഷ്യൽ സ്ക്രീനിങ്ങിൽ പങ്കെടുക്കാൻ ജാൻവിയെത്തിയത് അമ്മ ശ്രീദേവിയുടെ സാരി ഉടുത്തു കൊണ്ടായിരുന്നു. ബോളിവുഡ് താരം അനുഷ്ക ശർമയുടെയും ക്രിക്കറ്റ് താരം വിരാട് കോലിയുടെയും വിവാഹ വിരുന്നിൽ ശ്രീദേവിയണിഞ്ഞ അതേ സാരിയാണ് ജാൻവി കഴിഞ്ഞ ദിവസം ധരിച്ചത്. അമ്മയുടെ ഓർമകൾ മരിക്കുന്നില്ലെന്ന ഓർമപ്പെടുത്തലോടെ, അമ്മയ്ക്ക് ആദരമർപ്പിച്ചു കൊണ്ടാണ് പുതിയ ചിത്രത്തിന്റെ സ്പെഷ്യൽ സ്ക്രീനിങ്ങിൽ ജാൻവി പങ്കെടുത്തത്.

സ്വർണ എംബ്രോഡറിയുള്ള നേവി ബ്ലൂ സാരിയ്ക്കൊപ്പം കറുത്ത വെൽവെറ്റ് ബ്ലൗസാണ് ജാൻവി ധരിച്ചത്. സ്റ്റേറ്റ്മെന്റ് ജ്വല്ലറിയായി വലിയ കമ്മലുകളും ചോക്കർ സ്റ്റെൽ നെക്‌ലസുകളുമാണ് ജാൻവി അണിഞ്ഞത്. സ്ലീക്ക് ബൺ ഹെയർ സ്റ്റൈൽ സ്വീകരിച്ച ജാൻവി അമ്മയുടെ ഫാഷൻ സെൻസ് കാലാതീതമാണെന്ന് അക്ഷരാർഥത്തിൽ തെളിയിക്കുകയായിരുന്നു.

[A post shared by Brides Today (@bridestodayin)](https://www.instagram.com/p/DO8zED6E1VB/?utm_source=ig_embed&utm_campaign=loading)

കാഴ്ചയിലും അഭിനയത്തിലും അമ്മയെപ്പോലെയല്ലെന്ന വിമർശനം നിരന്തരം നേരിടുമ്പോഴും ഓരോ ചിത്രങ്ങളിലും പ്രകടനം മെച്ചപ്പെടുത്താൻ ജാൻവി ശ്രമിക്കുന്നുണ്ട്. ചിത്രങ്ങളുടെ തിരഞ്ഞെടുപ്പിലും ജാൻവി ഏറെ ബുദ്ധിമതിയാണ്. 2026 ലെ ഓസ്‌കറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട ചിത്രം കൂടിയാണ് ജാൻവി അഭിനയിച്ച ‘ഹോംബൗണ്ട്’.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/317944/janhvi-looked-beautiful-in-the-saree-worn-by-sridevi-at-anushka-kohlis-wedding)