---
title: "ബാങ്ക് ജോലി ആഗ്രഹിക്കുന്നുണ്ടോ...? ഇതാ അവസരം; ബാങ്കുകളിൽ ഓഫീസർ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം"
english_title: "vacancy for officer posts in banks"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/317941/vacancy-for-officer-posts-in-banks"
published_at: "2025-09-30T17:29:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dbc6419cb77_66.jpg"
keywords: []
---

# ബാങ്ക് ജോലി ആഗ്രഹിക്കുന്നുണ്ടോ...? ഇതാ അവസരം; ബാങ്കുകളിൽ ഓഫീസർ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

> **Lead Summary:** **( **[www.truevisionnews.com]** ) ** രാജ്യത്തെ വിവിധ ബാങ്കുകളിലെ ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പൊതുമേഖലാ ബാങ്കായ കാനറാ വിവിധ സംസ്ഥാനങ്ങളിലെ 3500 അപ്രൻറിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ 243 ഒഴിവുണ്ട്‌. നാഷണൽ അപ്രന്റിസ് ട്രെയിനിങ് സ്‌കീം മുഖേനയാണ് തെരഞ്ഞെടുപ്പ്‌. ഒക്ടോബർ 12 വരെ [www.nats.education.gov.in] വഴി രജിസ്റ്റർചെയ്യാം.

## Article Content

**( **[www.truevisionnews.com]** ) ** രാജ്യത്തെ വിവിധ ബാങ്കുകളിലെ ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പൊതുമേഖലാ ബാങ്കായ കാനറാ വിവിധ സംസ്ഥാനങ്ങളിലെ 3500 അപ്രൻറിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ 243 ഒഴിവുണ്ട്‌. നാഷണൽ അപ്രന്റിസ് ട്രെയിനിങ് സ്‌കീം മുഖേനയാണ് തെരഞ്ഞെടുപ്പ്‌. ഒക്ടോബർ 12 വരെ [www.nats.education.gov.in] വഴി രജിസ്റ്റർചെയ്യാം.

> തുടർന്ന് കാനറാ ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ [(www.canarabank.com)](http://(www.canarabank.com)) “Apprentice Recruitment 2025” എന്ന ലിങ്ക് വഴി അപേക്ഷ സമർപ്പിക്കണം. ഒരു വർഷത്തേക്കാണ്‌ നിയമനം. യോഗ്യത: അംഗീകൃത സർവകലാശാലാ ബിരുദം, പ്രാദേശിക ഭാഷയിൽ പ്രാവീണ്യം. ​പ്രായപരിധി: 20 – 28 വയസ്‌ (2025 സെപ്റ്റംബർ 1- പ്രകാരം). അക്കാദമിക് മാർക്കുകളുടെ അടിസ്ഥാനത്തിൽ മെറിറ്റ് തയ്യാറാക്കിയാണ് നിയമനം, പ്രാദേശിക ഭാഷ പരീക്ഷയും ഡോക്യുമെന്റ് വെരിഫിക്കേഷനും ഉണ്ടാകും. അപേക്ഷാഫീസ് 500 രൂപ. എസ്‌സി/എസ്ടി/ഭിന്നശേഷിക്കാർക്ക് ഫീസില്ല.

ഇന്ത്യൻ ബാങ്ക് സ്പെഷ്യലിസ്റ്റ് ഓഫീസർ (SO) തസ്തികയിലെ 171 ഒഴിവുകളിൽ നിയമനം നടത്തുന്നു. ബാങ്കിന്റെ വിവിധ വകുപ്പുകളിൽ ചീഫ് മാനേജർ, സീനിയർ മാനേജർ, മാനേജർ തസ്തികകളിലാണ് നിയമനം. യോഗ്യത: ബിരുദം (ബിഇ/ബിടെക്‌,എംസിഎ, എംബിഎ, സിഎ, സിഎഫ്‌എ). ചീഫ്‌ മാനേജർക്ക്‌ 10 വർഷവും സീനിയർ മാനേജർക്ക്‌ 5 വർഷവും മാനേജർക്ക്‌ 3 വർഷവും തൊഴിൽ പരിചയം വേണം. ​

പ്രായപരിധി: 30 – 40 വയസ്‌( തസ്തിക അനുസരിച്ച്). അപേക്ഷ ഫീസ്: 1000 രൂപ. എസ്‌സി, എസ്‌ടി, പിഡബ്ല്യൂബിഡി വിഭാഗത്തിന്‌ 175 രൂപ. ഓൺലൈൻ പരീക്ഷ, ഇന്റർവ്യൂ തുടങ്ങിയവയ്‌ക്ക്‌ ശേഷമാണ്‌ അന്തിമ തെരഞ്ഞെടുപ്പ്. ഒക്ടോബർ 13 വരെ ഓൺലൈനായി അപേക്ഷിക്കാം. വെബ്സൈറ്റ്: [indianbank.bank.in](http://indianbank.bank.in)

ബാങ്ക് ഓഫ് മഹാരാഷ്ട്ര സ്കെയിൽ II, III, IV, V, VI കാറ്റഗറികളിലായി സ്പെഷ്യലിസ്റ്റ് ഓഫീസർമാരെ നിയമിക്കുന്നു. യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം, ബിടെക്/ബിഇ, എംഎസ്‌സി, എംസിഎ ജയം. പ്രായം: 25 –50 വയസ്‌. നിയമാനുസൃത ഇളവ്‌ ലഭിക്കും. അപേക്ഷാ ഫീസ്: 1180 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി വിഭാഗത്തിന്‌: 118 രൂപ. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി: സെപ്‌തംബർ 30. വെബ്‌സൈറ്റ്‌: [ww.bankofmaharashtra.in.](http://ww.bankofmaharashtra.in.)

### Related Links & Sources
- [Original Story Source](https://truevisionnews.com/news/317941/vacancy-for-officer-posts-in-banks)