---
title: "ഡ്രൈഡേ ഒക്കെയല്ലേ വരുന്നത്, വിലകൂട്ടി വിറ്റാൽ പൊളിക്കും...; സ്കൂട്ടറിലും വീട്ടിലുമായി സൂക്ഷിച്ച 190 കുപ്പി വിദേശമദ്യവുമായി യുവാവ് പിടിയിൽ"
english_title: "Youth arrested with 190 bottles of foreign liquor kollam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/317940/youth-arrested-with-190-bottles-of-foreign-liquor-kollam"
published_at: "2025-09-30T17:20:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dbc4c528bfe_arrest.jpg"
keywords: []
---

# ഡ്രൈഡേ ഒക്കെയല്ലേ വരുന്നത്, വിലകൂട്ടി വിറ്റാൽ പൊളിക്കും...; സ്കൂട്ടറിലും വീട്ടിലുമായി സൂക്ഷിച്ച 190 കുപ്പി വിദേശമദ്യവുമായി യുവാവ് പിടിയിൽ

> **Lead Summary:** 190 കുപ്പി വിദേശമദ്യവുമായി യുവാവ് പിടിയിൽ . കുലശേഖരപുരം ആദിനാട് വടക്ക് കോയിക്കൽ വീട്ടിൽ ജഗദീശൻ മകൻ ശ്രീരാജ് ആണ് അറസ്റ്റിലായത്. വിൽപ്പനക്കായി സ്കൂട്ടറിലും വീട്ടിലുമായി സൂക്ഷിച്ചിരുന്ന ഇന്ത്യൻ നിർമിത വിദേശമദ്യം പിടികൂടിയത്.

## Article Content

190 കുപ്പി വിദേശമദ്യവുമായി യുവാവ് പിടിയിൽ . കുലശേഖരപുരം ആദിനാട് വടക്ക് കോയിക്കൽ വീട്ടിൽ ജഗദീശൻ മകൻ ശ്രീരാജ് ആണ് അറസ്റ്റിലായത്. വിൽപ്പനക്കായി സ്കൂട്ടറിലും വീട്ടിലുമായി സൂക്ഷിച്ചിരുന്ന ഇന്ത്യൻ നിർമിത വിദേശമദ്യം പിടികൂടിയത്.

ഓച്ചിറ കാളകെട്ട് മഹോത്സവം, അടുത്ത ദിവസങ്ങളിലെ ഡ്രൈഡേകൾ എന്നിവയുമായി ബന്ധപ്പെട്ട് വൻതോതിൽ മദ്യം ശേഖരിച്ച് വച്ച് വലിയ തുകക്ക് വിൽക്കുന്നതിനായാണ് മദ്യം സൂക്ഷിച്ചു വച്ചിരുന്നത്.

സ്കൂട്ടറിൽ കൊണ്ടുനടന്ന് മദ്യ വിൽപന നടത്തുന്നതിനിടയിൽ എക്സൈസിന്റെ പിടിയിലായ ശ്രീരാജിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് വൻതോതിലുള്ള മദ്യശേഖരം കണ്ടെത്തിയത്. 500 മില്ലിയുടെ 190 കുപ്പുകളിലായി 95 ലിറ്റർ മദ്യമാണ് എക്സൈസ് സംഘം കണ്ടെത്തിയത്. 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/317940/youth-arrested-with-190-bottles-of-foreign-liquor-kollam)