---
title: "റോഡിലെ കുഴി ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടം; ലോറിക്കടിയില്‍പ്പെട്ട് സ്കൂട്ടർ യാത്രികയായ കോളേജ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം"
english_title: "College student riding scooter dies after being hit by a lorry"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/317924/college-student-riding-scooter-dies-after-being-hit-by-a-lorry"
published_at: "2025-09-30T16:14:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dbb4f951ad6_accident.jpg"
keywords: []
---

# റോഡിലെ കുഴി ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടം; ലോറിക്കടിയില്‍പ്പെട്ട് സ്കൂട്ടർ യാത്രികയായ കോളേജ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

> **Lead Summary:** **ബെംഗളൂരു: **റോഡിലെ കുഴി ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെ ലോറിക്കടിയില്‍പ്പെട്ട് സ്കൂട്ടർ യാത്രികയായ കോളേജ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. ബെംഗളൂരുവിലാണ് സംഭവം. ധനശ്രീയെന്ന 22-കാരിയാണ് മരിച്ചത്. കോളേജിലേക്കുള്ള യാത്രയിലായിരുന്നു പെണ്‍കുട്ടി. കെആര്‍ പുരത്തുവെച്ചായിരുന്നു അപകടം.

## Article Content

**ബെംഗളൂരു: **റോഡിലെ കുഴി ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെ ലോറിക്കടിയില്‍പ്പെട്ട് സ്കൂട്ടർ യാത്രികയായ കോളേജ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. ബെംഗളൂരുവിലാണ് സംഭവം. ധനശ്രീയെന്ന 22-കാരിയാണ് മരിച്ചത്. കോളേജിലേക്കുള്ള യാത്രയിലായിരുന്നു പെണ്‍കുട്ടി. കെആര്‍ പുരത്തുവെച്ചായിരുന്നു അപകടം.

ആവലഹള്ളിയ്ക്ക് സമീപം റോഡിലെ കുഴിയിൽ വീഴാതെ വാഹനം വെട്ടിക്കുന്നതിനിടെ നിലതെറ്റി റോഡിലേക്ക് വീഴുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇതോടെ ധനശ്രീക്ക് പിന്നിലുണ്ടായിരുന്ന ടിപ്പര്‍ ലോറി തലയിലൂടെ കയറിയിറങ്ങുകയായിരുന്നു. ധനശ്രീ തല്‍ക്ഷണം മരിച്ചു.

അപകടമുണ്ടാക്കിയ ലോറി നിര്‍ത്താതെ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞതായി പോലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ വാഹനം എവിടെയാണുള്ളതെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ഡ്രൈവറെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ഡ്രൈവറെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/317924/college-student-riding-scooter-dies-after-being-hit-by-a-lorry)