---
title: "‘പട്ടിണി മാറ്റാമെന്ന് വാഗ്ദാനം; ആഹാരവും വെള്ളവും നല്‍കാമെന്ന് പറഞ്ഞ് സ്ത്രീകളെ ലൈംഗികമായി ഉപയോഗിക്കുന്നു’; ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍"
english_title: "Promising to end hunger Women are being sexually exploited on the pretext of providing food and water Shocking reports"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/317918/promising-to-end-hunger-women-are-being-sexually-exploited-on-the-pretext-of-providing-food-and-water-shocking-reports"
published_at: "2025-09-30T15:59:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dbb1594a55b_ghjgh.jpg"
keywords: []
---

# ‘പട്ടിണി മാറ്റാമെന്ന് വാഗ്ദാനം; ആഹാരവും വെള്ളവും നല്‍കാമെന്ന് പറഞ്ഞ് സ്ത്രീകളെ ലൈംഗികമായി ഉപയോഗിക്കുന്നു’; ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍

> **Lead Summary:** **( **[www.truevisionnews.com]** )** ആഹാരവും വെള്ളവും നല്‍കാമെന്ന് പറഞ്ഞ് ഗാസയിലെ സ്ത്രീകളെ ലൈംഗികമായി ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ന്യൂസ് ഏജന്‍സി ആയ അസോസിയേറ്റെഡ് പ്രസ് ആണ് ഞെട്ടിക്കുന്ന കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഭക്ഷണം, വെള്ളം, പണം, ജോലി എന്നിവ വാഗ്ദാനം ചെയ്ത് പുരുഷന്‍മാര്‍ സ്ത്രീകളെ ചൂഷണം ചെയ്യുന്നതായി വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍

## Article Content

**( **[www.truevisionnews.com]** )** ആഹാരവും വെള്ളവും നല്‍കാമെന്ന് പറഞ്ഞ് ഗാസയിലെ സ്ത്രീകളെ ലൈംഗികമായി ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ന്യൂസ് ഏജന്‍സി ആയ അസോസിയേറ്റെഡ് പ്രസ് ആണ് ഞെട്ടിക്കുന്ന കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഭക്ഷണം, വെള്ളം, പണം, ജോലി എന്നിവ വാഗ്ദാനം ചെയ്ത് പുരുഷന്‍മാര്‍ സ്ത്രീകളെ ചൂഷണം ചെയ്യുന്നതായി വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍

കുടുംബത്തോടൊപ്പം പട്ടിണി കിടക്കുന്ന ഞങ്ങളോട് ഞങ്ങള്‍ക്ക് ആവശ്യമുള്ള ആഹാരവും വെള്ളവും തന്ന് ഞങ്ങളുടെ പട്ടിണി മാറ്റാമെന്നും ജോലിയും പണവും നല്‍കാമെന്നും വാഗ്ദാനം നല്‍കിയുമാണ് പുരുഷന്മാര്‍ തങ്ങളെ സമീപിക്കുന്നതെന്ന് എപി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഭര്‍ത്താക്കന്‍മാരോ വീട്ടിലെ പുരുഷന്‍മാരോ മരിച്ച കുടുംബത്തിലെ സ്ത്രീകളെയും കുട്ടികളും മറ്റും പട്ടിണിയിലായ കുടുംബത്തിലെ സ്ത്രീകളേയുമാണ് ഇത്തരത്തിലുള്ള പുരുഷന്മാര്‍ കൂടുതലും ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഭൂരിപക്ഷം സ്ത്രീകളും ഇത്തരം ആവശ്യങ്ങള്‍ നിരാകരിക്കുകയാണെന്നും പലരും അത്തരം സഹായങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറല്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഗാസയിലെ ഭൂരിഭാഗം ആളുകളും മരണപ്പെടുകയോ നാടുകടക്കുകയോ ചെയ്തിട്ടുണ്ട്. അവശേഷിക്കുന്ന സ്ത്രീകളാണ് ഇത്തരം പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്നത്. പല സ്ത്രീകളും തങ്ങളുടെ ഐഡന്‍റിറ്റി വെളിപ്പെടുത്താതെയാണ് ഇക്കാര്യങ്ങള്‍ എപി ന്യൂസിനോട് വെളിപ്പെടുത്തിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/317918/promising-to-end-hunger-women-are-being-sexually-exploited-on-the-pretext-of-providing-food-and-water-shocking-reports)