---
title: "കോഴിക്കോട്ടുകാരുടെ സ്പെഷ്യൽ 'അരിയുണ്ട' ഉണ്ടാക്കാം, കൂടെ ഒരു ഗ്ലാസ് കട്ടനും "
english_title: "How to make special 'Ariyunda' racipe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/317916/how-to-make-special-ariyunda-racipe"
published_at: "2025-09-30T15:53:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dbb01c6545a_unda.jpg"
keywords: []
---

# കോഴിക്കോട്ടുകാരുടെ സ്പെഷ്യൽ 'അരിയുണ്ട' ഉണ്ടാക്കാം, കൂടെ ഒരു ഗ്ലാസ് കട്ടനും 

> **Lead Summary:** കോഴിക്കോട്ടുകാരുടെ മാത്രം സ്പെഷ്യൽ ആണ് 'അരിയുണ്ട' എന്ന് പറയുന്ന ഈ പലഹാരം . വിശേഷ ദിവസങ്ങളിൽ ഒക്കെയും മിക്ക വീടുകളിലും അരിയുണ്ടയാണ് താരം . മധുരമില്ലാത്ത കട്ടൻ ചായയ്‌ക്കൊപ്പം ഒരു അരിയുണ്ട കഴിക്കാൻ ഉണ്ടെങ്കിൽ പിന്നെ വേറൊന്നും വേണ്ട ... എങ്ങനെയാണ് എളുപ്പത്തിൽ അരിയുണ്ട ഉണ്ടാക്കുന്നത് എന്നുനോക്കിയാലോ .......

## Article Content

കോഴിക്കോട്ടുകാരുടെ മാത്രം സ്പെഷ്യൽ ആണ് 'അരിയുണ്ട' എന്ന് പറയുന്ന ഈ പലഹാരം . വിശേഷ ദിവസങ്ങളിൽ ഒക്കെയും മിക്ക വീടുകളിലും അരിയുണ്ടയാണ് താരം . മധുരമില്ലാത്ത കട്ടൻ ചായയ്‌ക്കൊപ്പം ഒരു അരിയുണ്ട കഴിക്കാൻ ഉണ്ടെങ്കിൽ പിന്നെ വേറൊന്നും വേണ്ട ... എങ്ങനെയാണ് എളുപ്പത്തിൽ അരിയുണ്ട ഉണ്ടാക്കുന്നത് എന്നുനോക്കിയാലോ .......

***

ചേരുവകൾ**

പുഴുങ്ങല്ലരി*

*കശുവണ്ടി *

*ഏലക്കായ *

*നെയ്യ്*

*വെള്ളം*

*ശർക്കര *

*തേങ്ങ *

*തയ്യാറാക്കുന്ന വിധം*

*ആദ്യം തന്നെ ഒരു പാത്രം എടുക്കുക അതിലേക്ക് പുഴുങ്ങല്ലരി ഇട്ട് കൊടുക്കുക, ശേഷം ഇതു നന്നായി കഴുകി വെള്ളം മൊത്തം ഊറ്റി എടുക്കുക, പിന്നീട് ഇതിലേക്ക് അഞ്ച് ചെറിയ ശർക്കര എടുക്കുക അതിലേക്ക് അര കപ്പ് വെള്ളം ഒഴിച്ച് കൊടുക്കുക ശേഷം ഇതു നന്നായി തിളപ്പിച്ചു ഉരുക്കി എടുക്കുക, ഈ സമയത്ത് അടുപ്പിൽ ഒരു ഉരുളി വെച്ചു ചൂടാക്കി അതിലേക്ക് കഴുകി വെച്ച അരിയുടെ പകുതി ഇട്ട് കൊടുത്ത് വറുത്തെടുക്കുക, അരി പൊട്ടി കളർ മാറുന്നത് വരെ വറുത്തെടുക്കണം.*

* ഇനി ബാക്കിയുള്ള അരിയും വറുത്തെടുക്കുക, ശേഷം ഇത് മാറ്റി വെക്കാം . ഇനി ഈ ഉരുളിയിലേക്ക് അണ്ടിപ്പരിപ്പ് ഇട്ട് കൊടുത്ത് വറുത്തെടുക്കാം, അണ്ടിപ്പരിപ്പ് അല്ലെങ്കിൽ കപ്പലണ്ടിയും ഉപയോഗിക്കാം, ശേഷം വറുത്തു വെച്ച അരിയിലേക്ക് 5-6 ഏലക്ക ഇട്ട് കൊടുക്കുക.*

*അരി ചൂടാറി വന്നാൽ ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് കൊടുത്ത് ഫൈൻ ആയി പൊടിച്ചെടുക്കാം, ശേഷം അണ്ടിപ്പരിപ്പ് തരി തരി ആയി പൊടിച്ചെടുക്കുക, ശേഷം ഉരുക്കി എടുത്ത ശർക്കര അരിച്ച് എടുത്ത് ഉരുളിയിലേക്ക് ഒഴിച്ച് കൊടുക്കുക ശേഷം അതിലേക്ക് 1 വലിയ തേങ്ങ ചിരകിയത് ഇട്ട് കൊടുക്കുക,*

*ഇനി ഇതിലേക്ക് 1 സ്പൂണ് നെയ്യ് , 1 നുള്ള് ഉപ്പ് എന്നിവ ചേർത്ത് കൊടുത്ത് നന്നായി ഇളക്കി യോജിപ്പിക്കുക ശേഷം ഇതൊന്ന് തിളച്ചു വരുന്നത് വരെ വേവിക്കുക, തിളച്ചു വന്നാൽ തീ ഓഫ് ചെയ്യുക ശേഷം ഇതു കുറച്ചു ചൂടാറിയാൽ ഇതിലേക്ക് നേരത്തെ പൊടിച്ചു വെച്ച അരി ചേർത്ത് കൊടുത്ത് നന്നായി മിക്സ് ചെയ്യുക . ശേഷം പൊടിച്ചു വെച്ച അണ്ടിപ്പരിപ്പ് കൂടെ ഇട്ട് കൊടുത്ത് നന്നായി മിക്സ് ചെയ്തു എടുക്കുക , ശേഷം ഇളം ചൂടിൽ തന്നെ ഇത് ബൗൾസ് ആക്കി ഉരുട്ടി എടുക്കാം.*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/317916/how-to-make-special-ariyunda-racipe)