---
title: "കാമുകന്‍റെ മൊബൈലിൽ ആദ്യ കാമുകിയുടെ സ്വകാര്യചിത്രം, ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്ത് കോഴിക്കോട് സ്വദേശിനിയായ രണ്ടാംകാമുകി; 19-കാരൻ അറസ്റ്റിൽ"
english_title: "teenage abuse arrest A private picture of the first girlfriend on the boyfriends mobile phone was posted on Instagram by the second girlfriend a native of Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/317914/teenage-abuse-arrest-a-private-picture-of-the-first-girlfriend-on-the-boyfriends-mobile-phone-was-posted-on-instagram-by-the-second-girlfriend-a-native-of-kozhikode"
published_at: "2025-09-30T15:45:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dbae12823b1_fdgdrt.jpg"
keywords: []
---

# കാമുകന്‍റെ മൊബൈലിൽ ആദ്യ കാമുകിയുടെ സ്വകാര്യചിത്രം, ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്ത് കോഴിക്കോട് സ്വദേശിനിയായ രണ്ടാംകാമുകി; 19-കാരൻ അറസ്റ്റിൽ

> **Lead Summary:** **എറണാകുളം: ( **[www.truevisionnews.com]** ) ** ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട 16കാരിയെ ലൈം​ഗികമായി ഉപയോ​ഗിച്ച യുവാവ് 2 വർഷങ്ങൾക്ക് ശേഷം അറസ്റ്റിൽ. ഇതേ പെൺകുട്ടിയുടെ ന​ഗ്ന ദൃശ്യം യുവാവിന്റെ ഇപ്പോഴത്തെ കാമുകിയും കോഴിക്കോട് സ്വദേശിയുമായ 16കാരി ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ പൊലീസ് കാമുകിയെയും ചോദ്യം ചെയ്തു വരുകയാണ്.

## Article Content

**എറണാകുളം: ( **[www.truevisionnews.com]** ) ** ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട 16കാരിയെ ലൈം​ഗികമായി ഉപയോ​ഗിച്ച യുവാവ് 2 വർഷങ്ങൾക്ക് ശേഷം അറസ്റ്റിൽ. ഇതേ പെൺകുട്ടിയുടെ ന​ഗ്ന ദൃശ്യം യുവാവിന്റെ ഇപ്പോഴത്തെ കാമുകിയും കോഴിക്കോട് സ്വദേശിയുമായ 16കാരി ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ പൊലീസ് കാമുകിയെയും ചോദ്യം ചെയ്തു വരുകയാണ്.

കോട്ടയം ഈരാറ്റുപേട്ട വെണ്ണൂർ മാളിയേക്കൽ വീട്ടിൽ അൻസിലാണ് (19) എറണാകുളം നോർത്ത് പൊലീസിന്റെ പിടിയിലായത്. ലൈം​ഗിക പീഡനത്തിനിരയായ 16കാരിയെ, പ്രായപൂ‌ർത്തിയായതിന് ശേഷവും വിവാഹവാഗ്ദാനം നൽകി പ്രതി പീഡിപ്പിച്ചിരുന്നു. പോക്സോ വകുപ്പും ബി.എൻ.എസ് ആക്ടും അൻസിലിനെതിരെ ചുമത്തി.

2022ലാണ് എറണാകുളത്ത് താമസിക്കുന്ന പെൺകുട്ടി ലൈം​ഗിക പീഡനത്തിന് ഇരയായത്. ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട ഇരുവരും, പെൺകുട്ടിക്ക് 18 വയസ് പൂർത്തിയായ ശേഷവും ബന്ധം തുടർന്നിരുന്നു. എന്നാൽ ഇതിനിടെയാണ് കോഴിക്കോട് സ്വദേശിയായ 16 കാരിയുമായി അൻസിൽ പ്രണയത്തിലായത്. അപ്പോഴാണ് ആദ്യ കാമുകിയുമായി അകന്നത്.

അൻസിലിന്റെ മൊബൈൽ ഫോണിൽ ആദ്യ പെൺകുട്ടിയുടെ സ്വകാര്യ ചിത്രങ്ങൾ കാണാനിടയായ കോഴിക്കോട് സ്വദേശിനി ഇവ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. അമ്മയുടെ സ്മാർട്ട് ഫോൺ ഉപയോഗിച്ചാണ് ഈ ചിത്രങ്ങൾ ഇൻസ്റ്റ​ഗ്രാമിലിട്ടത്. തന്റെ സ്വകാര്യ ചിത്രങ്ങൾ ഇൻസ്റ്റ​ഗ്രാമിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് പെൺകുട്ടി എറണാകുളം നോർത്ത് പൊലീസിൽ പരാതിയുമായെത്തിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/317914/teenage-abuse-arrest-a-private-picture-of-the-first-girlfriend-on-the-boyfriends-mobile-phone-was-posted-on-instagram-by-the-second-girlfriend-a-native-of-kozhikode)