---
title: "ഉച്ചയ്ക്ക് ശേഷം ഒന്ന് മയങ്ങി ...;  സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു "
english_title: "There has been a slight decrease in gold prices in the state."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/317912/there-has-been-a-slight-decrease-in-gold-prices-in-the-state"
published_at: "2025-09-30T15:41:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dbad4ed709c_gold.jpg"
keywords: []
---

# ഉച്ചയ്ക്ക് ശേഷം ഒന്ന് മയങ്ങി ...;  സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു 

> **Lead Summary:** സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഗ്രാമിന് 80 രൂപ കുറഞ്ഞു 10,765 രൂപയായി. പവന് 640 രൂപ കുറഞ്ഞു 86,120 രൂപയിലേക്ക് താഴ്ന്നു. പവന് 1040 രൂപയാണ് ഇന്ന് രാവിലെ ഉയർന്നത്. ഒരു പവൻ സ്വർണത്തിന്റെ വില 86,760 രൂപയായിരുന്നു രാവിലെ സ്വർണത്തിന്റെ വില. രണ്ട് ദിവസം കൊണ്ട് മാത്രം ഒരു പവൻ സ്വർണത്തിന്റെ വിലയിലുണ്ടായത് 2080 രൂപയുടെ വർധനവ് രേഖപ്പെടുത്തിയിരുന്നത്.

## Article Content

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഗ്രാമിന് 80 രൂപ കുറഞ്ഞു 10,765 രൂപയായി. പവന് 640 രൂപ കുറഞ്ഞു 86,120 രൂപയിലേക്ക് താഴ്ന്നു. പവന് 1040 രൂപയാണ് ഇന്ന് രാവിലെ ഉയർന്നത്. ഒരു പവൻ സ്വർണത്തിന്റെ വില 86,760 രൂപയായിരുന്നു രാവിലെ സ്വർണത്തിന്റെ വില. രണ്ട് ദിവസം കൊണ്ട് മാത്രം ഒരു പവൻ സ്വർണത്തിന്റെ വിലയിലുണ്ടായത് 2080 രൂപയുടെ വർധനവ് രേഖപ്പെടുത്തിയിരുന്നത്.

ആഗോള സാഹചര്യങ്ങളാണ് സ്വർണവില കുതിച്ചുയരാൻ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. യുഎസ് ഡോളർ ദുർബലമാകുന്നത് ഉൾപ്പെടെ സ്വർണവില ഉയരാൻ കാരണമാകുന്നുണ്ട്. അതിനൊപ്പം നവരാത്രിയും മഹാനവമിയും ദീപാവലിയും ഉൾപ്പെടെയുള്ള വിശേഷ ദിവസങ്ങൾ വരാനിരിക്കുന്നതും ഡിമാന്റ് ഉയർത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/317912/there-has-been-a-slight-decrease-in-gold-prices-in-the-state)