---
title: "കോഴിക്കോട് കുടുംബശ്രീയില്‍ വിവിധ തസ്തികകളിലേക്ക് നിയമനം; അപേക്ഷ ക്ഷണിച്ചു"
english_title: "Recruitment for various posts in Kozhikode Kudumbashree Applications invited"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/317886/recruitment-for-various-posts-in-kozhikode-kudumbashree-applications-invited"
published_at: "2025-09-30T14:43:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68db9ff4aab11_fffff.jpg"
keywords: []
---

# കോഴിക്കോട് കുടുംബശ്രീയില്‍ വിവിധ തസ്തികകളിലേക്ക് നിയമനം; അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **കോഴിക്കോട്: ( **[www.truevisionnews.com]** ) ** കോഴിക്കോട് കുടുംബശ്രീ ഡി.ഡി.യു.ജി.കെ.വൈ മൈഗ്രേഷന്‍ സപ്പോര്‍ട്ട് സെന്ററില്‍ സെന്റര്‍ കോഓഡിനേറ്റര്‍ കം ഡെസ്‌ക് ഏജന്റ്, കാള്‍ സെന്റര്‍ കം ഡെസ്‌ക് ഏജന്റ് തസ്തികകളില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

## Article Content

**കോഴിക്കോട്: ( **[www.truevisionnews.com]** ) ** കോഴിക്കോട് കുടുംബശ്രീ ഡി.ഡി.യു.ജി.കെ.വൈ മൈഗ്രേഷന്‍ സപ്പോര്‍ട്ട് സെന്ററില്‍ സെന്റര്‍ കോഓഡിനേറ്റര്‍ കം ഡെസ്‌ക് ഏജന്റ്, കാള്‍ സെന്റര്‍ കം ഡെസ്‌ക് ഏജന്റ് തസ്തികകളില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

യോഗ്യത: (സെന്റര്‍ കോഓഡിനേറ്റര്‍ കം ഡെസ്‌ക് ഏജന്റ്): അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദം, ഡി.ഡി.യു.ജി.കെ.വൈ പദ്ധതിക്ക് കീഴിലുള്ള ഏതെങ്കിലും കോഴ്സ് പൂര്‍ത്തികരിച്ചിരിക്കണം, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി: 30 വയസ്സ്. കാള്‍ സെന്റര്‍ കം ഡെസ്‌ക് ഏജന്റ്: പ്ലസ് ടു, ഡി.ഡി.യു.ജി.കെ.വൈ പദ്ധതിക്ക് കീഴിലുള്ള ഏതെങ്കിലും കോഴ്സ് പൂര്‍ത്തീകരിച്ചിരിക്കണം. പ്രായപരിധി: 28 വയസ്സ്.

വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷ, വയസ്സ്, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം ഒക്ടോബര്‍ നാലിന് വൈകിട്ട് അഞ്ചിനകം ജില്ലാ മിഷന്‍ കോഓഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്റ്റേഷന്‍ (പി ഒ), കോഴിക്കോട് - 673020 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍: 0495 2373066.sfvsfvsfv zvdadv svsfvf

### Related Links & Sources
- [Original Story Source](https://truevisionnews.com/news/317886/recruitment-for-various-posts-in-kozhikode-kudumbashree-applications-invited)