---
title: "100 ശതമാനമാകാൻ കാത്തുനിൽക്കേണ്ട....! രാത്രിയിൽ ഫോൺ  ചാര്‍ജിലിട്ട് ഉറങ്ങുന്നവരാണോ...?  ഇതൊഴിവാക്കണം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ"
english_title: "Things to pay attention to when charging the phone"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/317857/things-to-pay-attention-to-when-charging-the-phone"
published_at: "2025-09-30T12:54:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68db85cf83ad1_phone.jpg"
keywords: []
---

# 100 ശതമാനമാകാൻ കാത്തുനിൽക്കേണ്ട....! രാത്രിയിൽ ഫോൺ  ചാര്‍ജിലിട്ട് ഉറങ്ങുന്നവരാണോ...?  ഇതൊഴിവാക്കണം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

> **Lead Summary:** മൊബൈൽ ഫോൺ നൂറ് ശതമാനം ആവാതെ ഫോൺ എടുക്കുന്നത് ഇഷ്ടമില്ലാത്തവരാണ് നമുക്കിടയിൽ ഉള്ളത് . അതുമല്ലെങ്കിൽ രാത്രിയിൽ ചാര്‍ജിലിട്ട് ഉറങ്ങുന്നവരാണ് . എന്നാൽ ഇങ്ങനയൊക്കെ ചെയ്യുന്നത് കൊണ്ട് പല പ്രശ്നങ്ങളും ഉണ്ട് .

## Article Content

മൊബൈൽ ഫോൺ നൂറ് ശതമാനം ആവാതെ ഫോൺ എടുക്കുന്നത് ഇഷ്ടമില്ലാത്തവരാണ് നമുക്കിടയിൽ ഉള്ളത് . അതുമല്ലെങ്കിൽ രാത്രിയിൽ ചാര്‍ജിലിട്ട് ഉറങ്ങുന്നവരാണ് . എന്നാൽ ഇങ്ങനയൊക്കെ ചെയ്യുന്നത് കൊണ്ട് പല പ്രശ്നങ്ങളും ഉണ്ട് .

നൂറ് ശതമാനം വരെ ചാര്‍ജ് ചെയ്യുന്നത് ബാറ്ററിയുടെ രാസഘടനയെ വേഗത്തിൽ നശിപ്പിക്കുകയും ഇത് കാലക്രമേണ ബാറ്ററിയുടെ ആയുസ് കുറക്കുകയും ചെയ്യും. എപ്പോഴും ഫോണ 80 ശതമാനം വരെ ചാര്‍ജ് ആയാൽ മതിയെന്നാണ് മിക്ക കമ്പനികളുടെ പറയുന്നത്. ഒരിക്കലും ബാറ്ററിയുടെ ചാർജ് പൂർണമായി ഇറങ്ങാൻ അനുവദിക്കരുത്.

ലിഥിയം-അയൺ ബാറ്ററികൾ പൂർണ്ണമായി ഡിസ്ചാർജ് ചെയ്യുന്നത് മൂലം അവയുടെ ദീർഘകാല പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കാം. ബാറ്ററി 20% ൽ താഴെയെത്തുമ്പോൾ ചാർജ് ചെയ്യുന്നത് നല്ലതാണ്. ബാറ്ററി എപ്പോഴും 20 നും 80 ശതമാനത്തിനും ഇടയിൽ നിര്‍ത്തുകയാണ് നല്ലത്.

ഫോൺ പൂർണമായി ചാർജ് ആയതിനുശേഷവും ചാർജറിൽ കണക്ട് ചെയ്തിടുന്നത് ബാറ്ററിക്ക് ദോഷം ചെയ്യും. രാത്രിയിൽ ചാർജ് ചെയ്യുന്നവർ മിക്കവാറും രാവിലെയായിരിക്കും ഫോൺ നോക്കുന്നത്. ഇതൊഴിവാക്കണം. ദിവസത്തിൽ പല തവണയായി ചെറിയ അളവിൽ ചാർജ് ചെയ്യുന്നതാണ് എപ്പോഴും നല്ലത്.

ഗെയിം കളിക്കുമ്പോഴും മറ്റും ഫോൺ ചൂടായിരിക്കുകയാണെങ്കിൽ തണുത്തതിന് ശേഷം മാത്രമേ ചാര്‍ജ് ചെയ്യാവൂ. ഫോണിനൊപ്പം ലഭ്യമായ ചാര്‍ജര്‍ മാത്രം ഉപയോഗിച്ച് ചാര്‍ജ് ചെയ്യുക. വില കുറഞ്ഞതും ഗുണനിലവാരമില്ലാത്തതുമായ ചാര്‍ജറുകൾ ഫോണിന്‍റെ ബാറ്ററിയെ ബാധിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/317857/things-to-pay-attention-to-when-charging-the-phone)