---
title: "'ഞാൻ മരിക്കുകയാണ്'; കൂട്ടുകാരന് വാട്ട്സാപ്പിൽ വീഡിയോ അയച്ച ശേഷം ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന് ടെക്കി ജീവനൊടുക്കി"
english_title: "I m dying Techie commits suicide by strangling wife after sending video to friend on WhatsApp"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/317847/i-m-dying-techie-commits-suicide-by-strangling-wife-after-sending-video-to-friend-on-whatsapp"
published_at: "2025-09-30T12:29:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68db80006b7d9_ghf.jpg"
keywords: []
---

# 'ഞാൻ മരിക്കുകയാണ്'; കൂട്ടുകാരന് വാട്ട്സാപ്പിൽ വീഡിയോ അയച്ച ശേഷം ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന് ടെക്കി ജീവനൊടുക്കി

> **Lead Summary:** **ഗുരുഗ്രാം: ( **[www.truevisionnews.com]** ) ** ടെക്കി ദമ്പതികള്‍ തമ്മിലുണ്ടായ തര്‍ക്കം ഒടുവില്‍ ചെന്നെത്തിയത് ദാരുണമായ അന്ത്യത്തിലേക്ക്. തര്‍ക്കത്തിനൊടുവില്‍ ഭാര്യയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കി. ഗുരുഗ്രാമിലാണ് സംഭവം. ഉത്തര്‍പ്രദേശ് പ്രയാഗ്‌രാജ് സ്വദേശി അജയകുമാറും ബംഗാള്‍ സ്വദേശി സ്വീറ്റി ശര്‍മയും മൂന്നുവര്‍ഷം മുന്‍പാണ് വിവാഹം കഴിച്ചത്.

## Article Content

**ഗുരുഗ്രാം: ( **[www.truevisionnews.com]** ) ** ടെക്കി ദമ്പതികള്‍ തമ്മിലുണ്ടായ തര്‍ക്കം ഒടുവില്‍ ചെന്നെത്തിയത് ദാരുണമായ അന്ത്യത്തിലേക്ക്. തര്‍ക്കത്തിനൊടുവില്‍ ഭാര്യയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കി. ഗുരുഗ്രാമിലാണ് സംഭവം. ഉത്തര്‍പ്രദേശ് പ്രയാഗ്‌രാജ് സ്വദേശി അജയകുമാറും ബംഗാള്‍ സ്വദേശി സ്വീറ്റി ശര്‍മയും മൂന്നുവര്‍ഷം മുന്‍പാണ് വിവാഹം കഴിച്ചത്.

ഗുരുഗ്രാമിലെ ഐടി കമ്പനി ജീവനക്കാരാണ് ഇരുവരും. പ്രതി അജയകുമാര്‍(30) ഭാര്യയെ കൊലപ്പെടുത്തിയതിനു പിന്നാലെ സുഹൃത്തിന് വിഡിയോ സന്ദേശമയച്ച ശേഷമാണ് ജീവനൊടുക്കിയത്. കുമാറിന്റെ വിഡിയോ സന്ദേശം ലഭിച്ചതിനു പിന്നാലെ സുഹൃത്താണ് പൊലീസിനെ വിവരം അറിയിക്കുന്നത്.

ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നെന്ന് വിഡിയോയില്‍ കുമാര്‍ പറയുന്നുണ്ട്. വിവരമറിഞ്ഞ് പൊലീസ് സെക്ടര്‍ 37ലെ ഫ്ലാറ്റിലെത്തിയപ്പോള്‍ സ്വീറ്റി ശര്‍മയെ തറയില്‍ മരിച്ച നിലയിലും കുമാറിനെ ഫാനില്‍ തൂങ്ങി മരിച്ച നിലയിലും കാണുകയായിരുന്നു. സ്വീറ്റിയെ കുമാര്‍ കൊലപ്പെടുത്തിയതാണെന്ന് കുടുംബം ആരോപിച്ചു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഏതെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ സൗജന്യ ഹെല്‍പ് ലൈന്‍ നമ്പറായ 1056 ലോ / 0471 – 2552056 എന്ന ലാന്‍ഡ് ലൈന്‍ നമ്പറിലോ 9152987821 എന്ന മൊബൈല്‍ നമ്പറിലോ വിളിച്ച് സഹായം തേടുക.)

### Related Links & Sources
- [Original Story Source](https://truevisionnews.com/news/317847/i-m-dying-techie-commits-suicide-by-strangling-wife-after-sending-video-to-friend-on-whatsapp)