---
title: "കോണ്‍ഗ്രസ് ഡിജിറ്റൽ മീഡിയ സെൽ എറണാകുളം ജില്ലാ കണ്‍വീനര്‍ തൂങ്ങിമരിച്ച നിലയിൽ"
english_title: "Congress Digital Media Cell Ernakulam District Convener Found Dead"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/317813/congress-digital-media-cell-ernakulam-district-convener-found-dead"
published_at: "2025-09-30T10:29:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68db64729d05a_hhhh.jpg"
keywords: []
---

# കോണ്‍ഗ്രസ് ഡിജിറ്റൽ മീഡിയ സെൽ എറണാകുളം ജില്ലാ കണ്‍വീനര്‍ തൂങ്ങിമരിച്ച നിലയിൽ

> **Lead Summary:** **കൊച്ചി: ( **[www.truevisionnews.com]** ) **കോൺഗ്രസ് ഡിജിറ്റൽ മീഡിയ സെൽ എറണാകുളം ജില്ലാ കൺവീനർ പി.വി. ജെയിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രിയോടെയാണ് ഓഫീസിൽ ജെയിനിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യക്തിപരമായ പ്രശ്നങ്ങളാണ് ആത്മഹത്യ പിന്നില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്.

## Article Content

**കൊച്ചി: ( **[www.truevisionnews.com]** ) **കോൺഗ്രസ് ഡിജിറ്റൽ മീഡിയ സെൽ എറണാകുളം ജില്ലാ കൺവീനർ പി.വി. ജെയിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രിയോടെയാണ് ഓഫീസിൽ ജെയിനിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യക്തിപരമായ പ്രശ്നങ്ങളാണ് ആത്മഹത്യ പിന്നില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്.

എറണാകുളം നോര്‍ത്തിലെ സെൻട്രൽ പൊലീസ് സ്റ്റേഷന് അടുത്തുള്ള ഓഫീസിലാണ് ജെയിനിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ്‍ സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു. പോസ്റ്റ്‍മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനൽകും.

മറ്റൊരു സംഭവത്തിൽ നെന്മാറയിൽ തൊഴുത്തിലെ തൂൺ ദേഹത്തേക്ക് വീണ് ക്ഷീരകർഷകന് ദാരുണാന്ത്യം. പാലക്കാട് നെന്മാറ കയറാടി സ്വദേശി മീരാൻ ആണ് മരിച്ചത്. ഇന്നലെ പശുവിന്റെ പാൽ കറക്കുന്നതിനായി തൊഴുത്തിൽ എത്തിയപ്പോഴാണ് അപകടമുണ്ടായത്. തൊഴുത്തിലുണ്ടായിരുന്ന സിമന്റ് തൂൺ ദേഹത്തേക്ക് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/317813/congress-digital-media-cell-ernakulam-district-convener-found-dead)