---
title: "ഒടുവിൽ നീയും ചതിച്ചു....; വെ​ള്ളി വി​ലയും കു​തി​ച്ചുയർന്നു, കിലോക്ക്​ ഒന്നരലക്ഷം!"
english_title: "The price of silver has also jumped, to 1.5 lakh per kilo!"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/317810/the-price-of-silver-has-also-jumped-to-15-lakh-per-kilo"
published_at: "2025-09-30T10:20:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68db621e8bcdb_velli.jpg"
keywords: []
---

# ഒടുവിൽ നീയും ചതിച്ചു....; വെ​ള്ളി വി​ലയും കു​തി​ച്ചുയർന്നു, കിലോക്ക്​ ഒന്നരലക്ഷം!

> **Lead Summary:** സ്വ​ർ​ണ​ത്തി​നൊ​പ്പം വെ​ള്ളി വി​ല​യും കു​തി​ച്ചു​യ​രു​ന്നു. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി തി​ങ്ക​ളാ​ഴ്ച ഒ​രു​കി​ലോ വെ​ള്ളി​ക്ക്​ ഒ​ന്ന​ര​ല​ക്ഷം രൂ​പ​യി​ലെ​ത്തിയിരുന്നു. ഗ്രാ​മി​ന്​ 150 രൂ​പ​യാ​ണ്. ഈ ​വ​ർ​ഷം ജ​നു​വ​രി ഒ​ന്നി​ന്​ ​ഗ്രാ​മി​ന്​ 93 രൂ​പ​യാ​യി​രു​ന്ന ​വി​ല​യാ​ണ്​ ഒ​മ്പ​തു​മാ​സം​കൊ​ണ്ട്​ 150 രൂ​പ​യി​ലെ​ത്തി​യ​ത്.

## Article Content

സ്വ​ർ​ണ​ത്തി​നൊ​പ്പം വെ​ള്ളി വി​ല​യും കു​തി​ച്ചു​യ​രു​ന്നു. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി തി​ങ്ക​ളാ​ഴ്ച ഒ​രു​കി​ലോ വെ​ള്ളി​ക്ക്​ ഒ​ന്ന​ര​ല​ക്ഷം രൂ​പ​യി​ലെ​ത്തിയിരുന്നു. ഗ്രാ​മി​ന്​ 150 രൂ​പ​യാ​ണ്. ഈ ​വ​ർ​ഷം ജ​നു​വ​രി ഒ​ന്നി​ന്​ ​ഗ്രാ​മി​ന്​ 93 രൂ​പ​യാ​യി​രു​ന്ന ​വി​ല​യാ​ണ്​ ഒ​മ്പ​തു​മാ​സം​കൊ​ണ്ട്​ 150 രൂ​പ​യി​ലെ​ത്തി​യ​ത്.

ഉ​ത്സ​വ​കാ​ല​ത്ത്​ ആ​വ​ശ്യ​ക്കാ​ർ വ​ർ​ധി​ക്കു​ന്ന​തും വെ​ള്ളി​ക്ക്​ നേ​ട്ട​മാ​കു​ന്നു. ദീ​പാ​വ​ലി സീ​സ​ണി​ൽ ഒ​രു​കി​ലോ വെ​ള്ളി​യു​ടെ വി​ല 1.70 ല​ക്ഷം വ​രെ എ​ത്തു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ.

അതേസമയം  സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി . ഇന്ന് ഗ്രാമിന് 130 രൂപയുടെ വർധനയാണ് ഉണ്ടായത്. ഗ്രാമിന്റെ വില 10,845 രൂപയായാണ് ഉയർന്നത്.

1040 രൂപയുടെ വർധനയാണ് പവന്റെ വിലയിൽ ഇന്നുണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ വില 86,760 രൂപയായി ഉയർന്നു. ആഗോള വിപണിയിലും സ്വർണവില റെക്കോഡ് ഉയരത്തിലാണ്. 14 വർഷത്തിനിടെ ഒരു മാസത്തിൽ സ്വർണത്തിനുണ്ടാവുന്ന ഏറ്റവും വലിയ വിലവർധനവാണ് 2025 സെപ്തംബർ മാസത്തിലാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/317810/the-price-of-silver-has-also-jumped-to-15-lakh-per-kilo)