---
title: "ജനിപ്പിച്ചതിന്റെ കൂലിയാണോ....? ചെർപ്പുളശ്ശേരിയിൽ മകൻ മാതാപിതാക്കളെ കുത്തിപ്പരിക്കേൽപ്പിച്ചു,  27-കാരൻ അറസ്റ്റിൽ "
english_title: "Son stabs parents to death in Cherpulassery, 27-year-old arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/317787/son-stabs-parents-to-death-in-cherpulassery-27-year-old-arrested"
published_at: "2025-09-30T07:12:00+05:30"
category: "Crime"
language: "ml"
image: "https://truevisionnews.com/image-uploads/68db35f57e107_knife.jpg"
keywords: []
---

# ജനിപ്പിച്ചതിന്റെ കൂലിയാണോ....? ചെർപ്പുളശ്ശേരിയിൽ മകൻ മാതാപിതാക്കളെ കുത്തിപ്പരിക്കേൽപ്പിച്ചു,  27-കാരൻ അറസ്റ്റിൽ 

> **Lead Summary:** **പാലക്കാട്: ചെ**ർപ്പുളശ്ശേരി മാരായമംഗലത്ത് മാതാപിതാക്കളെ മകൻ കുത്തി പരിക്കേൽപ്പിച്ചു. മാരായമംഗലം കുളപ്പട വാലിപ്പറമ്പിൽ ബാലകൃഷ്ണൻ, ഭാര്യ ശ്രീപ്രിയ എന്നിവർക്കാണ് മകൻ്റെ കുത്തേറ്റത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം.

## Article Content

**പാലക്കാട്: ചെ**ർപ്പുളശ്ശേരി മാരായമംഗലത്ത് മാതാപിതാക്കളെ മകൻ കുത്തി പരിക്കേൽപ്പിച്ചു. മാരായമംഗലം കുളപ്പട വാലിപ്പറമ്പിൽ ബാലകൃഷ്ണൻ, ഭാര്യ ശ്രീപ്രിയ എന്നിവർക്കാണ് മകൻ്റെ കുത്തേറ്റത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം.

സംഭവത്തിൽ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം, പ്രതിയായ 27 കാരനായ മകന് മാനസിക ബുദ്ധിമുട്ടുകളുണ്ടെന്ന് പൊലീസ് പറയുന്നു. കത്രിക കൊണ്ടും മൂർച്ചയുള്ള ആയുധം കൊണ്ടും പിതാവിൻ്റെ കഴുത്തിലുംതലയിലും, മാതാവിൻ്റെ ഇരു ചെവികളിലും മാരകമായി പരിക്കേൽപ്പിച്ചുവെന്ന് എഫ്ഐആറിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/317787/son-stabs-parents-to-death-in-cherpulassery-27-year-old-arrested)