---
title: "കുപ്പി കിട്ടിയില്ലെങ്കിൽ മതം ഇളകും ...! മദ്യം വാങ്ങാൻ ക്യൂ നിൽക്കുന്നതിനെച്ചൊല്ലി തർക്കം; വയോധികന് കുത്തേറ്റു, ഗുരുതര പരിക്ക്"
english_title: "Argument over queue to buy liquor; Elderly man stabbed, seriously injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/317758/argument-over-queue-to-buy-liquor-elderly-man-stabbed-seriously-injured"
published_at: "2025-09-29T20:28:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68da9faca4a2c_stabbed.jpg"
keywords: []
---

# കുപ്പി കിട്ടിയില്ലെങ്കിൽ മതം ഇളകും ...! മദ്യം വാങ്ങാൻ ക്യൂ നിൽക്കുന്നതിനെച്ചൊല്ലി തർക്കം; വയോധികന് കുത്തേറ്റു, ഗുരുതര പരിക്ക്

> **Lead Summary:** മദ്യം വാങ്ങാൻ ക്യൂ നിൽക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിൽ വയോധികന് കുത്തേറ്റു . പിച്ചു അയ്യർ ജംഗ്ഷന് സമീപത്തെ ബവ്കോ ഔട്ട് ലൈറ്റിന് മുന്നിൽ സംഭവം . കളരിക്കൽ സ്വദേശി റാഫിക്കാണ് കഴുത്തിന് കുത്തേറ്റത്. ഗുരുതര പരുക്കേറ്റ റാഫിയെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

മദ്യം വാങ്ങാൻ ക്യൂ നിൽക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിൽ വയോധികന് കുത്തേറ്റു . പിച്ചു അയ്യർ ജംഗ്ഷന് സമീപത്തെ ബവ്കോ ഔട്ട് ലൈറ്റിന് മുന്നിൽ സംഭവം . കളരിക്കൽ സ്വദേശി റാഫിക്കാണ് കഴുത്തിന് കുത്തേറ്റത്. ഗുരുതര പരുക്കേറ്റ റാഫിയെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേസമയം കേരളത്തിലെ നാളെ (സെപ്റ്റംബര്‍ 30) ബിവറേജസ് ഔട്ട്ലെറ്റുകൾ പ്രവര്‍ത്തിക്കുക രാത്രി 7 മണി വരെ മാത്രം. അർദ്ധ വാർഷിക സ്റ്റോക്ക് ക്ലിയറൻസിനെ തുടര്‍ന്നാണ് ഔട്ട്ലെറ്റുകൾ നേരത്തെ പ്രവര്‍ത്തനം അവസാനിപ്പിക്കുക.

ഒക്ടോബര്‍ 1 ഡ്രൈ ഡേ ആയതിനാലും ഒക്ടോബര്‍ 2 ഗാന്ധി ജയന്തിയായതിനാലും ഇനി ഒക്ടോബര്‍ 3-ാം തീയതി മാത്രമേ ബിവറേജസ് ഔട്ട്ലെറ്റുകൾ തുറന്ന് പ്രവര്‍ത്തിക്കുകയുള്ളൂ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/317758/argument-over-queue-to-buy-liquor-elderly-man-stabbed-seriously-injured)