---
title: "കരൂർ ദുരന്തത്തിനു പിന്നാലെ ഡിഎംകെ പ്രവർത്തകരെ കുറ്റപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റ്; രണ്ട് ടിവികെ പ്രവർത്തകർ അറസ്റ്റിൽ"
english_title: "Facebook post blaming DMK workers after Karur tragedy; Two TVK workers arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/317749/facebook-post-blaming-dmk-workers-after-karur-tragedy-two-tvk-workers-arrested"
published_at: "2025-09-29T19:38:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68da931a5c9be_karur.jpg"
keywords: []
---

# കരൂർ ദുരന്തത്തിനു പിന്നാലെ ഡിഎംകെ പ്രവർത്തകരെ കുറ്റപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റ്; രണ്ട് ടിവികെ പ്രവർത്തകർ അറസ്റ്റിൽ

> **Lead Summary:** **ചെന്നൈ: **കരൂർ ദുരന്തത്തിനു പിന്നാലെ ചെന്നൈയിൽ രണ്ട് ടിവികെ പ്രവർത്തകർ അറസ്റ്റിൽ. സാമൂഹിക മാധ്യമ പോസ്റ്റുകളിലാണ് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സഹായം, ശിവനേശൻ എന്നിവരാണ് അറസ്റ്റിലായത്. കരൂർ ദുരന്തത്തിനു പിന്നിൽ ഡിഎംകെ എന്നായിരുന്നു ഇവരുടെ പോസ്റ്റ്. ഇതിനെതിരെയാണ് നടപടി. അതേസമയം, ദുരന്തത്തിന് കാരണക്കാരെന്ന പേരിൽ ടിവികെ പ്രവർത്തകരെ അറസ്റ്റ് ചെയ്യാനുള്ള നടപടികളിലാണ് പൊലീസ്.

## Article Content

**ചെന്നൈ: **കരൂർ ദുരന്തത്തിനു പിന്നാലെ ചെന്നൈയിൽ രണ്ട് ടിവികെ പ്രവർത്തകർ അറസ്റ്റിൽ. സാമൂഹിക മാധ്യമ പോസ്റ്റുകളിലാണ് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സഹായം, ശിവനേശൻ എന്നിവരാണ് അറസ്റ്റിലായത്. കരൂർ ദുരന്തത്തിനു പിന്നിൽ ഡിഎംകെ എന്നായിരുന്നു ഇവരുടെ പോസ്റ്റ്. ഇതിനെതിരെയാണ് നടപടി. അതേസമയം, ദുരന്തത്തിന് കാരണക്കാരെന്ന പേരിൽ ടിവികെ പ്രവർത്തകരെ അറസ്റ്റ് ചെയ്യാനുള്ള നടപടികളിലാണ് പൊലീസ്.

ബുസി ആനന്ദിനെയും നിർമൽ കുമാരിനെയും അറസ്റ്റ് ചെയ്യുന്നത് പരിഗണനയിലാണെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. കരൂര്‍ ദുരന്തത്തിൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ എഫ്ഐആറിൽ ടിവികെ അധ്യക്ഷൻ വിജയ്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണുള്ളത്. വിജയ് മനപ്പൂര്‍വം റാലിക്കെത്താൻ നാലുമണിക്കൂര്‍ വൈകിയെന്നാണ് എഫ്ഐആറിലുള്ളത്.

കരൂരിൽ അനുമതിയില്ലാതെയാണ് റോഡ്‍ ഷോ നടത്തിയതെന്നും എഫ്ഐആറിലുണ്ട്. ജനക്കൂട്ടത്തെ ആകർഷിക്കാനും പാർട്ടിയുടെ ശക്തി പ്രകടിപ്പിക്കാനുമായിരുന്നു അനുമതിയില്ലാതെ റോഡ് ഷോ നടത്തിയത്. അനുമതി ഇല്ലാതെ റോഡിൽ നിർത്തി സ്വീകരണം ഏറ്റുവാങ്ങി. ടിവികെ നേതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടും അനുസരിച്ചില്ലെന്നും എഫ്ഐആറിലുണ്ട്. ഈ സാഹചര്യത്തിലാണ് ടിവികെ ഭാരവാഹികളെ അറസ്റ്റ് ചെയ്യാനുള്ള തീരുമാനം.

അതേസമയം, ടിവികെ സ്ഥാപക നേതാവും നടനുമായ വിജയ് കടുത്ത മാനസിക സംഘർഷത്തിലാണ് എന്നാണ് റിപ്പോർട്ട്. വിജയ് അസുഖബാധിതൻ ആണെന്നും രോഗം ഉടൻ ഭേദമാവട്ടെ എന്നും ബിജെപി നേതാവ് അമർ പ്രസാദ് ആശംസിച്ചു. ആരോഗ്യം സൂക്ഷിക്കണമെന്നും അമർ പ്രസാദ് ഉപദേശിക്കുന്നു. പണയൂരിലെ വീട്ടിലായിരുന്ന വിജയ്, രാവിലെ പറ്റണംപക്കത്തെ വീട്ടിലേക്ക് മാറി. ടിവികെയുടെ രണ്ടാമത്തെ ഓഫീസ് ഇവിടെയാണ് പ്രവർത്തിക്കുന്നത്. അതിനിടെ രാഹുൽ ഗാന്ധി വിജയ്‍യെ ഫോണിൽ വിളിച്ചു വിവരങ്ങൾ തേടി. ടിവികെ റാലിയിൽ ആളുകൾ മരിക്കാനിടയായ സംഭവത്തിൽ അനുശോചനം അറിയിച്ചെന്നും ഫോൺ വിളിക്ക് രാഷ്ട്രീയ ലക്ഷ്യം ഇല്ലെന്നുമാണ് കോൺഗ്രസിന്റെ വിശദീകരണം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/317749/facebook-post-blaming-dmk-workers-after-karur-tragedy-two-tvk-workers-arrested)