---
title: "ദാ ഈ കാണുന്ന സുന്ദരൻ അത്ര  ചില്ലറക്കാരനല്ല...; പാവയ്ക്കയെ ഡയറ്റിൽ ഉൾപ്പെടുത്തൂ... "
english_title: "Know the benefits of bitterguard"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/317744/know-the-benefits-of-bitterguard"
published_at: "2025-09-29T17:44:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68da7837f2d61_pavayka.jpg"
keywords: []
---

# ദാ ഈ കാണുന്ന സുന്ദരൻ അത്ര  ചില്ലറക്കാരനല്ല...; പാവയ്ക്കയെ ഡയറ്റിൽ ഉൾപ്പെടുത്തൂ... 

> **Lead Summary:** പാവയ്ക്കയ്ക്ക് കഴ്പ്പ് ആയതുകൊണ്ട് പൊതുവെ പലർക്കും ഇത് അത്ര ഇഷ്ടമില്ല . എന്നാൽ നിങ്ങൾ അറിയാതെ പോകുന്ന ഒട്ടനവധി ഗുണങ്ങൾ അടങ്ങിയ ഒന്നാണിത് .രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും, പ്രതിരോധശേഷി വർദ്ധിപ്പിക്കാനും, കരളിനെയും കണ്ണിനെയും സംരക്ഷിക്കാനും പാവയ്ക്ക സഹായിക്കും.

## Article Content

പാവയ്ക്കയ്ക്ക് കഴ്പ്പ് ആയതുകൊണ്ട് പൊതുവെ പലർക്കും ഇത് അത്ര ഇഷ്ടമില്ല . എന്നാൽ നിങ്ങൾ അറിയാതെ പോകുന്ന ഒട്ടനവധി ഗുണങ്ങൾ അടങ്ങിയ ഒന്നാണിത് .രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും, പ്രതിരോധശേഷി വർദ്ധിപ്പിക്കാനും, കരളിനെയും കണ്ണിനെയും സംരക്ഷിക്കാനും പാവയ്ക്ക സഹായിക്കും.

പാവയ്ക്കയിൽ അടങ്ങിയിട്ടുള്ള പോളിപെപ്റ്റൈഡ് പി എന്ന പ്രോട്ടീൻ ഇൻസുലിന്റെ പ്രവർത്തനത്തെ അനുകരിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കുന്നുവെന്ന് വിദഗ്ധർ പറയുന്നു. രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ പാവയ്ക്കയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സിയുടെ സഹായിക്കും.

കരളിനെ സംരക്ഷിക്കാനും കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാനും പാവയ്ക്ക ഉത്തമമാണ്. പാവയ്ക്കയിലെ ആന്റിമൈക്രോബയൽ, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ ചർമ്മത്തിലെ അണുബാധകൾ, മുഖക്കുരു, സോറിയാസിസ് തുടങ്ങിയ പ്രശ്നങ്ങളെ പരിഹരിക്കുകയും തിളങ്ങുന്ന ചർമ്മം നൽകുകയും ചെയ്യുന്നു. കണ്ണിന്റെ ആരോഗ്യത്തിനും പാവയ്ക്ക നല്ലതാണ്. അതുകൊണ്ട് തന്നെ പാവയ്ക്കയെ ഒഴിവാക്കേണ്ട, ഉൾപ്പെടുത്തിക്കോളൂ ഡയറ്റിൽ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/317744/know-the-benefits-of-bitterguard)